ഇയാൾ ഇത്ര ഭീകര അഭിനേതാവാണ് എന്നത് സത്യത്തിൽ ഒരു ഞെട്ടലാണ് !

126

Akshay Akhii Chins

“അയ്യോ നിലവിളക്ക് ഇപ്പോൾ കുത്തുവിളക്ക് ആയേനെ !!” 2020 ഏറ്റവും വലിയ സർപ്രൈസ് ഞെട്ടിച്ച ഒരു പെർഫോമൻസ് ഏതാണ് എന്ന് ചോദിച്ചാൽ ഉത്തരം “ഡോക്ടർ ബോസ്” ആണ് . ജോണി ആന്റണി ഒക്കെ ഇത്ര ഭീകര അഭിനേതാവാണ് എന്നത് സത്യത്തിൽ ഒരു ഞെട്ടലാണ് . കഥാപാത്രത്തിനോട് നൂറ് ശതമാനം നീതി പുലർത്തിയ അഭിനയ മുഹൂർത്തങ്ങൾ .

varane avashyamund comedy scene: ഈ വിളക്ക് എനിക്ക് വേണം, നിങ്ങൾ എനിക്ക് ഇത്  തരണം, ഞാൻ ഇതെങ്ങെടുക്കുവാ! - suresh gopi dulquer salmaan johny antony  starrer varane avashyamund movie scene | Samayam ...സാക്ഷാൽ സുരേഷ് ഗോപിയുടെ കൂടെ കട്ടയ്ക്ക് കട്ടയ്ക്ക് ജോണി ആന്റണി സ്കോർ ചെയ്യുന്ന കാണുമ്പോൾ അവിടെ മികച്ച ഒരു അഭിനേതാവിന്റെ ജനനം കൂടിയാണ് . ചുമ്മാ ഡയലോഗ് അടിച്ചു വിട്ടുള്ള കോമഡിയല്ല ഒരു സംഭാഷണത്തിന് കിറുകൃത്യമായി ഭാവങ്ങൾ എക്സ്പ്രഷൻ ഇട്ടുള്ള ഭാവാഭിനയം നിറഞ്ഞ കോമഡി .എന്തിന് അധികം പറയണം ദാ ..ആ പുറകിൽ ഉള്ള മേജർ രവി സർ ചിരി തന്നെ ധാരാളം .അങ്ങേരുടെ കൗണ്ടർ ഭാവം കേട്ടിട്ട് ഉള്ള അവസ്ഥ !നോട്ടത്തിൽ അങ്ങേരുടെ ആ സ്റ്റൈൽ തന്നെ ചിരിപ്പിക്കും. പക്കാ പെർഫോമൻസ് .

After acting in Dulquer Salmaan's movie, Johny Antony is waiting for  Mammootty's opinionജോണി ആന്റണി ഭാവിയിൽ ഒരു അഭിനേതാവ് എന്ന നിലയിൽ കിടിലൻ പ്രതീക്ഷ തന്നെയാണ് ! ചില തട്ടുപൊളിപ്പൻ സിനിമകൾ സംവിധാനംചെയ്യാൻ മാത്രം അറിയാവുന്ന ഒരാളായിരിക്കും എന്നല്ലേ കരുതിയിരുന്നത്. ആള് ശരിക്കും പുപ്പുലിയാണ്. കാത്തിരിക്കുന്നു കൂടുതൽ ജോണി ആന്റണി ഷോ പെർഫോമൻസ് കാണാൻ .
ചിത്രം : വരനെ ആവിശ്യമുണ്ട് . One of best casting in 2020 year Malayalam movies .Kudos to Anoop Sathyan.