മുംബൈ പൊലീസിലെ ആ സീനിൽ അയാൾ അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു !

159

Akshay Akhii Chins

ചില രംഗങ്ങൾ ഉണ്ട് ഒരു അഭിനേതാവ് കഥാപാത്രത്തിലേക്ക് ഉള്ള ഇറങ്ങിപോക്ക് അല്ലേൽ പൂർണ്ണമായി കഥാപാത്രമായി മാറുന്ന നിമിഷം .അവിടെ അഭിനേതാവ് തന്റെ എല്ലാ സ്വഭാവഗുണങ്ങൾ മാനറിസം എല്ലാം മാറി വെറും കഥാപാത്രമാവുന്ന നിമിഷം . പൂർണമായി വെറും ആ കഥാപത്രമായി നിൽക്കുന്ന അവസ്ഥ . പൃഥ്വിരാജ് കരിയർ തന്നെ ഏറ്റവും ബെസ്റ്റ് പെർഫോമൻസിൽ ഒന്നാണ് ആന്റണി മോസസ് .
ഈ സിനിമയിൽ ഒരു രംഗം ഉണ്ട് .

“എങ്ങനെ തൊട്ടാൽ ആടാ ??” “ഇങ്ങനെയോ” എന്ന് പറഞ്ഞു ഒരു ഗുണ്ടയുടെ ഭാര്യയെ ആന്റണി മോസസ് കയറി പിടിക്കുന്ന രംഗം .അക്ഷരാർത്ഥത്തിൽ പൃഥ്വിരാജ് ആ നിമിഷം മരിച്ചു. ആന്റണി മോസസ് മാത്രം .അത്ര ഡീപ്പ് ഇൻവോൾവ്ഡ് ആയ അഭിനയം .ആ നിൽപ്പ് ബോഡി ലാംഗ്വേജ് വോയിസ് ടോൺ മുതൽ അപ്പുറം ഉള്ള ഭാര്യയായി അവതരിപ്പിച്ച കോ ആക്ട്രസ്സ് ആന്റണി മോസസ് വലിച്ചു പിടിക്കുന്നത് വരെ അത്ര കൃത്യം .ആന്റണി മോസസ് മാത്രമേ അവിടെ ഉള്ളൂ !!

പൃഥ്വിരാജ് എന്ന് അഭിനേതാവാണെന്ന് പോലും മറന്ന് പോകുന്ന അവസ്ഥ .ആ ചേർത്ത് പിടിക്കുന്നത് ഒക്കെ അത്ര റഫ് ആയിട്ടാണ് .ഇത് പൃഥ്വിരാജ് അഭിനയിച്ചത് എന്ന് വിശ്വസിക്കുന്നില്ല . പൃഥ്വി സ്വയം ആന്റണി മോസസ് എന്ന വ്യക്തിയിൽ ജീവിക്കുകയായിരുന്നു .
Image may contain: 4 people, people standing
സിനിമ :മുംബൈ പോലീസ്