പ്രതീക്ഷ ഇല്ലാത്ത ഒരു സ്‌ക്വാഡ്, ആ സ്‌ക്വാഡ് ചരിത്രം എഴുതുന്നു, സ്പോർട്സ് മൂവി കണ്ട ഫീൽ

0
97

Akshay Akhii Chins

സ്പോർട്സ് മൂവി വെല്ലുന്ന റിയാലിറ്റി! ബോർഡർ ഗാവസ്‌കർ ടെസ്റ്റ് ട്രോഫിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയിൽ നിന്ന് മടങ്ങുമ്പോൾ സത്യത്തിൽ വൻ സ്പോർട്സ് മൂവി കഴിഞ്ഞ ഫീലാണ് .പക്കാ ഒരു സിനിമ അല്ലേൽ ഒരു കിടിലൻ പ്രൈം നെറ്റ്ഫ്ലിക്സ് ഡോക്യൂമെൻറ്റി ഉണ്ടാക്കാൻ ഉള്ള സ്കോപ്പ് വകുപ്പ് മെറ്റേറിയൽ ഉണ്ട് ഈ ടെസ്റ്റ് സീരീസ് മാത്രം. അത്ര എഡ്ജ് ഓഫ് സീറ്റ് സംഭവങ്ങൾ. പലപ്പോഴും കേട്ടിട്ട് ഉള്ളതാണ് ക്രിക്കറ്റ് ഒക്കെ സ്ക്രിപ്പ്റ്റഡ് ആണെന്നത് . ഒരുപക്ഷേ ലിമിറ്റഡ് ക്രിക്കറ്റ് T 20 ഒക്കെ ഇതിന് സാധ്യത എന്ന് വേണേൽ പറയാം .പക്ഷേ ടെസ്റ്റ് ഒക്കെ പക്കാ കഴിവ് ,ക്യാപ്റ്റൻ ,ഹാർഡ്വർക്ക് എന്നതിനെ ആശ്രയിച്ചു ജയിക്കുന്ന ഫോർമാറ്റാണ്.

Image may contain: 21 people, people playing sport, wedding and outdoorഅവിടെയാണ് സിനിമയേ പോലും വെല്ലുന്ന സ്ക്രിപ്റ്റ് മെറ്റീരിയൽ ഇവിടെ ലഭിക്കുന്നത് .പൂജാര ഒരു ഹീറോ പോലെ എതിർ ടീമിന്റെ തീയുണ്ട വേഗത്തിൽ ബോഡി ലക്ഷ്യമാക്കിയ പന്തുകൾ എല്ലാം കൊണ്ട് നിൽക്കുന്നതും .സ്ലഡ്ജിങ് റേസിസം , പരിക്കുകൾ പിന്നെ പേരിന് ഒരു ടീം. പ്രതീക്ഷ ഇല്ലാത്ത ഒരു സ്‌ക്വാഡ് .ആ സ്‌ക്വാഡ് ചരിത്രം എഴുതുന്നു . ആ ചരിത്രം ഹിസ്റ്ററി ഭാഗം ആവുന്നു .വെല്ലുവിളികൾ , ആവേശം ,പ്രാർത്ഥന .പന്ത് എന്ന ബാറ്റ്സ്മാന്റെ കാമിയോ ഹീറോ പെർഫോമൻസ് !സിറാജ് എന്ന ബോളർ ഉയർന്ന് വരുന്നത് .ഒരു രാജ്യം മുഴുവൻ ഫോം ഔട്ട് കാലം കഴിഞ്ഞു എന്ന് കളിയാക്കിയ രഹാനെ കാപ്റ്റൻ കപ്പുമായി ഉള്ള മടക്കം .അങ്ങനെ ഇന്റർവെൽ ക്ലൈമാക്സ് അടക്കം എല്ലാത്തിനും ആവേശം .കാത്തിരിക്കുന്നു മികച്ച ഒരു ഡോക്യൂഫിക്ഷൻ ഈ സംഭവത്തിൽ കാണാൻ .ടീം ഇന്ത്യ ❤️