ഇനിയൊരു വിജയ് സിനിമയ്ക്ക് തുപ്പാക്കിയേക്കാൾ ഉയരാൻ കഴിഞ്ഞാലേ ഫലമുള്ളൂ

0
142

Akshay Akhii Chins

സത്യത്തിൽ വിജയ് എന്ന നടന്റെ കരിയർ ബെസ്റ്റ് സിനിമ എനിക്ക് പേഴ്സണലി തോന്നിയിട്ടുള്ളത് തുപ്പാക്കി ആണ്. അന്ന് തുപ്പാക്കി ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്ന എക്സ്പീരിയൻസ് വേറെതന്നെയാണ് .പിന്നീട് വന്ന ഒരു വിജയ് സിനിമയ്ക്കും അതിന്റെ മുകളിലേക്ക് പോകാൻ കഴിഞ്ഞില്ല എന്നതാണ് യാഥാർഥ്യം !! There will be a Thuppakki 2, says A.R. Murugadoss! Tamil Movie, Music  Reviews and Newsഎന്താണ് തുപ്പാക്കി മറ്റ് വിജയ് സിനിമകളിൽ നിന്ന് ഇത്ര സ്പെഷ്യൽ ആവുന്നത് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ .!! മറ്റ് വിജയ് സിനിമകൾ, വിജയ് എന്ന താരത്തിനെ മുന്നിൽ നിർത്തി ഫാൻസിനു വേണ്ടി പല കോംപ്രമൈസ് ചെയ്യാറുണ്ട് . ഫാൻസിന് ആഘോഷത്തിന് വേണ്ടി ഉള്ള രംഗങ്ങൾ അനവധിയുണ്ടാകും .തുപ്പാക്കി അങ്ങനെ ഒരു ഏച്ചുകെട്ടൽ ഇല്ല .അതിലെ നോർമൽ രംഗങ്ങൾ അതായതു സിനിമയുടെ ഭാഗമായ രംഗങ്ങൾ തന്നെ ഫാൻസ്‌ വേണ്ടുന്നതിന് അധികം ആഘോഷിക്കാൻ ഉള്ള വകുപ്പ് നൽകുന്ന ഐറ്റമാണ് .പക്കാ മുരുഗദോസ് എന്ന സംവിധായകന്റെ ഐഫോർട്ട് ആൻഡ് കഴിവ് .

Thuppakki - Upperstall.comതുപ്പാക്കി ഓരോ രംഗവും അത്ര ഭംഗിയും രസകരവുമാണ് .ഒരു പെർഫെക്റ്റ് ആക്ഷൻ ത്രില്ലർ. ചെറിയ ഡീറ്റൈലിംഗ് മുതൽ വിജയ് എന്ന അഭിനേതാവ് താരം മൂല്യം ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയ സിനിമ . തുപ്പാക്കിയുടെ മറ്റൊരു ഏറ്റവും വലിയ പ്ലസ് പോയിന്റ് അതിൽ വിദ്യുത് ജാമ്പ്വാൽ വില്ലനെ ഉപയോഗിച്ച വിധമാണ് . പെർഫെക്റ്റ് ചോയിസ് . അതിഗംഭീര കഥ അല്ല തുപ്പാക്കി സിനിമയുടേത് പക്ഷേ ഒരു ആവറേജ് കഥയെ അതിഗംഭീര സ്ക്രീൻപ്ലേ കൊണ്ട് മികച്ച സിനിമയാക്കി മാറ്റിയിട്ടുണ്ട് .പിന്നെ സന്തോഷ് ശിവന്റെ ടോപ് ക്ലാസ് സിനിമാട്ടോഗ്രഫി വർക്ക് .ഓരോ ഷോട്ടും അത്ര ഗംഭീരം .കൂടാതെ ഗാനങ്ങൾ , ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒക്കെ ഉപയോഗിച്ചത് പക്കാ ഹാരിസ് ജയരാജ് ദി ബെസ്റ്റ് വർക്ക് ഒന്നാണ് .എഡിറ്റിംഗ് ആണ് മറ്റൊരു ഹൈലൈറ്റ് .ഒട്ടും നീളം കൂടാതെ പക്കാ ട്രിം ചെയ്ത ഐറ്റം .മൊത്തത്തിൽ തുപ്പാക്കി തന്ന ഒരു എക്സ്പീരിയൻസ് ആ ഒരു ഫീൽ അനുഭവം വേറെ തന്നെയാണ് .

Thuppakki' Review: cracking the Tamil cinema formula - Entertainment News ,  Firstpost

**