അവൾ ഇന്ന് ഉറങ്ങുന്നത് ഇന്ദ്രൻസ് തന്ന ആ മഞ്ഞ ഷർട്ടിൻറെ ചൂടിലാണ്

60

Akshay Akhii Chins

ഇന്ദ്രൻസ് നടൻ ആവും മുൻപ് വസ്ത്രലങ്കാരമായിരുന്നു .വസ്ത്രലങ്കാരം ഇന്ദ്രൻസ് എന്ന് എഴുതി വരും . എന്റെ ഒരുപാട് സിനിമകൾക്ക് വസ്ത്രലങ്കാരം ഇന്ദ്രൻസ് ആയിരുന്നു ..സുരേഷ് ഉണ്ണിത്താൻ സർ ഉത്സവമേളം സിനിമയിൽ ഇന്ദ്രൻസ് ആയിരുന്നു എനിക്ക് വസ്ത്രം ഒരുക്കിയത് …നല്ല വെടിപ്പ് ഉള്ള നിറം ഉള്ള ഷർട്ടുകൾ .ഒരു രംഗത്തിൽ ഇന്ദ്രൻസ് എനിക്ക് മഞ്ഞ നിറം ഉള്ള ഷർട്ട് കൊണ്ട് വന്ന് തന്നു …അന്ന് മമ്മൂക്ക പോലും എന്നെ “മഞ്ഞൻ “എന്നാണ് വിളിച്ചത് എന്റെ മഞ്ഞ നിറത്തോട് ഉള്ള ഭ്രമം …ഷൂട്ടിംഗ് കഴിഞ്ഞു എനിക്ക് ഈ മഞ്ഞ ഷർട്ട് സ്വന്തമായി വേണം എന്ന് ഞാൻ ഇന്ദ്രന്സിനോട് പറഞ്ഞു ..

അന്ന് ഷൂട്ടിംഗ് കഴിഞ്ഞു പോകുമ്പോൾ നന്നായി പൊതിഞ്ഞു ഇന്ദ്രൻസ് എനിക്ക് ആ മഞ്ഞ ഷർട്ട് കൊണ്ട് വന്ന് തന്നു .ഈ ഷർട്ട് ഞാൻ ഇടയ്ക്ക് ഇടയ്ക്ക് ഇടുമായിരുന്നു …കൂടുതലും ഇട്ടത് ആ മഞ്ഞ ഷർട്ടാണ് ..92 ജൂൺ ആറാം തീയതി എന്റെ മകളെ ഭാര്യയും എന്റെ അനിയനെ ഏല്പിച്ചു എറണാകുളത്തിൽ തിരിച്ചു പോകുന്ന വഴിക്ക് പിന്നെ അവൾ(മകൾ )ഇല്ല .അന്ന് ഞാൻ ഇട്ടിരുന്നത് ഈ മഞ്ഞ ഷർട്ടാണ് .അന്ന് മുഴുവൻ ഞാൻ ആ ഷർട്ട് ഇട്ടു ..ഹോസ്പിറ്റലിലും പിറ്റേന്ന് അടക്കം ചെയ്യുന്ന സമയത്തേക്ക് പോലും ഞാൻ ആ ഷർട്ട് ഇട്ടു .ലക്ഷ്മി ഏറ്റവും അവസാനം കുഴിമാടത്തിന് പെട്ടി മൂടും മുന്നേ ഈ മഞ്ഞ ഷർട്ട് ഊരി അവളെ ആ ഷർട്ടിൽ ചേർത്ത് വെച്ചാണ് അടക്കം ചെയ്തത് ..

അവൾ ഇന്ന് ഉറങ്ങുന്നത് ഇന്ദ്രൻസ് തന്ന ആ മഞ്ഞ ഷർട്ടിൻറെ ചൂടിലാണ് .സത്യത്തിൽ സിനിമ മാറ്റി നിർത്തിയാലും സിനിമ പ്രവർത്തകരോടും സിനിമ ലോകത്തോടും ഇത്രയും അറ്റാച്ച്മെന്റ് ഉള്ള മറ്റൊരു താരം ഇല്ല . അത്രെയേറെ അദ്ദേഹം ഓരോ സിനിമാപ്രവർത്തകനെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്തിട്ട് ഉണ്ട് . അഭിനേതാവ് അല്ല ഏറ്റവും വലിയ മനുഷ്യസ്നേഹിയായ സുരേഷ് ഗോപി സർ എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ!!
happy birthday wishes from an hardcore fan of you born in 90s ❤️