ചൈനയും കോപ്പിയടിയും

145

Akshay Asokan

ചൈനയും കോപ്പി അടിയും . !

ചൈന ഒരു പ്രാദേശിക ശക്തിയിൽ നിന്ന് ചുരുങ്ങിയ സമയത്തിനുള്ളിലാണ് ആഗോള സൈനിക ശക്തി അയി മാറിയത് .അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് വിദേശ സൈനിക സാങ്കേതികവിദ്യകള് മോഷ്ടിക്കുക എന്ന തന്ത്രം ആയിരുന്നു. അതിലൂടെ ഗുണനിലവാരമുള്ള സൈനിക വിമാനം, മറ്റു ഉപകരണങ്ങൾ നിർമ്മിക്കുന്നതിന് ആവശ്യമായ ചെലവേറിയതും മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു സമയമെടുക്കുന്നതുമായ ഗവേഷണ-വികസന പ്രവർത്തനങ്ങൾ ഒഴിവാക്കാൻ ചൈനയ്ക്ക് കഴിഞ്ഞു.
ചൈനയിലെ മിക്ക വിമാനങ്ങളും അതിന്റെ എതിരാളികളിൽ നിന്ന് വാങ്ങിയതോ അടിച്ചു മാറ്റിയതോ ആയ സാങ്കേതികവിദ്യയുടെ റിവേറ്സ് എഞ്ചിനീയറിംഗ് അടിസ്ഥാനമാക്കിയുള്ളതാണ്. അവയിൽ ചിലതാണ് ഞാൻ ഇവിടെ പറയാൻ പോവുന്നത്.
.
.🔴USAF F22 Raptor = PLAAF J20
അമേരിക്കയുടെ lockheed martin എന്ന കമ്പനി നിർമിച്ച 5th ജനറേഷൻ fighter jet ആയ F -22 Raptor ന്റെ നേരിട്ടുള്ള പകർപ്പാണ് ചൈനയുടെ 5th gen fighter jet ആയ J-20.
ലോക്ക്ഹീഡ് മാർട്ടിൻ രൂപകൽപ്പനയ്ക്കുള്ള F-22 പദ്ധതികൾ ചൈനീസ് പൗരനായ Su-bin എന്ന വ്യക്തിയാണ് മോഷ്ടിച്ചത് . ഈ കുറ്റ കുറ്റകൃത്യത്തിന് ഇയാൾക്കു $10000 ഫൈനും 46 മാസം ഫെഡറൽ ജയിൽ ശിക്ഷയും ലഭിച്ചു. പൈസക്ക് വേണ്ടി ആണ് ഇയാൾ ഈ കൃത്യം ചെയ്തത് എന്നാണ് മൊഴി, എന്നാൽ ചൈനയിൽ ഈ വ്യക്തി ഒരു ഹീറോ ആക്കിയാണ് അവരുടെ മീഡിയ പൊക്കിയടിച്ചതു.
.
🔴 USAF F-35lighting =PLAAF J-31
F -22 റാപ്‌റ്ററിനെപ്പോലെ, ലോക്ക്ഹീഡ് മാർട്ടിന്റെ മറ്റൊരു 5th generation fighter ആയ F -35 ജോയിന്റ് സ്‌ട്രൈക്ക് ഫൈറ്റർ രൂപകൽപ്പനയും su-bin അടിച്ചു മാറ്റിയിരുന്നു , ഇതാണ് ചൈനയുടെ ഷെൻയാങ് J -31 സ്റ്റെൽത്ത് പ്രോഗ്രാമിലേക്ക് നയിച്ചത്,
ഇയാൾ USAF C-17 Globemaster എന്ന കാർഗോ വിമാനത്തിന്റെയും വിവിധ വിവരങ്ങൾ അടിച്ചു മാറ്റി എന്ന് സമ്മതിച്ചിട്ടുണ്ട് .നിലവിൽ J-31 ടെസ്റ്റിംഗിൽ ആണ്.
.
🔹നിലവിൽ സ്വന്തം അയി 5th gen fighters ഉള്ളത് USA, CHINA, RUSSIA( Su-57 aka pakfa- Indo-Russian joint production /fgfa) ക്കാണ്, പറഞ്ഞതിലും
അമിതമായ സമയവും പണചെലവും കാരണം ഇന്ത്യ ഇതിൽ നിന്നു പിന്തിരിഞ്ഞു സ്വന്തം ആയി AMCA 5th gen കോൺസെൻട്രേറ്റ് ചെയുന്നു )🔹
.
🔴USAF F-16 = PLAAF Chengdu J-10
1980 കളിൽ, എഫ് -16 അടിസ്ഥാനമാക്കി ഇസ്രായേൽ വ്യോമസേനയ്ക്കായി ഒരു പുതിയ യുദ്ധവിമാനം വികസിപ്പിക്കുന്നതിന് U.S ഇസ്രായേൽ എയർക്രാഫ്റ്റ് ഇൻഡസ്ട്രീസുമായി (IAI) പങ്കാളികളായി. പക്ഷെ പ്രോഗ്രാം ചെലവ് പ്രതീക്ഷിചതിലും വർദ്ധിച്ചതോടെ യു എസ് ഈ ഇടപാടിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു, ഇസ്രായേലിന്റെ “ലവി” എന്ന യുദ്ധ വികസന പദ്ധതി പൂർത്തീകരിക്കാതെ അയി .വർഷങ്ങൾക്കുശേഷം വന്ന റിപ്പോര്ട്ട് അനുസരിച് അനുബന്ധ ചെലവുകൾ കാരണം, ഇസ്രായേൽ ലാവിയുടെ വികസന പദ്ധതികൾ ചൈനയ്ക്ക് വിറ്റു, അങ്ങനെ അതിലൂടെ അവർക്ക് F -16 സാങ്കേതികവിദ്യ അവർക്ക് ലഭിച്ചു,
.
🔴 US MQ-9 Reaper drone = CASC Caihong -4
US MQ -9 Reaper Drone അമേരിക്കൻ കമ്പനി ആയ ജനറൽ അറ്റോമികസിന്റെ സൃഷ്ടി ആണ്, അതിന്റെ മോഷ്ടിച്ച പദ്ധതികളെ അടിസ്ഥാനമാക്കിയാണ് ചൈനയുടെ Caihong -4 (CH -4) ഡ്രോൺ ഉണ്ടാക്കിയത് . ഇതിൽ REAPER ന്റെ സ്വഭാവസവിശേഷതകൾ പകർത്താൻ കഴിഞ്ഞെങ്കിലും, ഈ സാഹചര്യത്തിൽ താരതമ്യപ്പെടുത്താവുന്ന ഒരു പ്രൊപ്പൽഷൻ സംവിധാനം നേടുന്നതിൽ ചൈന പരാജയപ്പെട്ടു.
.
🔴Russian Sukhoi Su – 27 = PLAAF shenyang J -11 / 16
1989 കാലഘട്ടത്തിൽ സോവിയറ്റ് യൂനിയന്റെ പധന കാലഘട്ടത്തിൽ ആണ് മോശമായ സാമ്പത്തിക സ്ഥിതി കാരണം സോവിയറ്റ് യൂണിയൻ SU -27 സാങ്കേതികവിദ്യ ലൈസെൻസ് ചൈനയ്ക്ക് വിറ്റത്
സുഖോയ് സു -27 എയർ മേധാവിത്വ ​​യുദ്ധവിമാനത്തെ അടിസ്ഥാനമാക്കിയാണ് ചൈനയുടെ Shenyang J -11 / ഡിസൈൻ ഉല്പാതിപ്പിച്ചത്.,
എന്നാൽ പിന്നീട് റഷ്യയുടെ അനുമതി ഇല്ലാതെ ചൈന അതിന്റെ വിവിധ പാർട്സുകൾ modify ചെയ്തു modern J 11 ഉണ്ടാക്കി.
അതിന്റെ ഫലമായി പരിഷ്കരിച്ചതും നവീകരിച്ചതുമായ J -16 – രൂപം കൊണ്ടു, (SU -27 ന്റെ പരിഷ്‌ക്കരിച്ചതും അപ്‌ഡേറ്റുചെയ്‌തതുമായ പതിപ്പ്.)
.
🔴RAF SU-33 =PLAAF Shenyang J -15
SU -27 ന്റെ പതിപ്പായ റഷ്യയുടെ AIRCRAFT CARRIER ( വിമാന വാഹിനി ) ശേഷിയുള്ള പതിപ്പാണ് SU -33., SU -33 ഡിസൈൻ ടെക്നോളജി ചൈനയുമായി പങ്കിടാൻ സോവിയറ്റ് യൂണിയൻ വിസമ്മതിച്ചപ്പോൾ, ചൈന ഉക്രെയ്നിൽ നിന്ന് ഒരു സു -3 പ്രോട്ടോടൈപ്പ് വിമാനം വാങ്ങുകയും റിവേഴ്സ് എഞ്ചിനീയറിംഗ് നടത്തുകയും ചെയ്തു, അവര് അതിനെ
T -10 K -3 എന്നാണ് വിളിചിരുന്നത്, അതിന്റെ ഫലമായാണ് ചൈനയുടെ സ്വന്തം കാരിയർ അധിഷ്ഠിത യുദ്ധവിമാനം ആയ J-15 രൂപം കൊണ്ടത്
.
🔴Soviet Mig -21 = PLAAF FC-1 xiaolong (JF-17)
1960 കളിൽ ചൈന സോവിയറ്റ് യൂണിയനിൽ നിന്നു വാങ്ങിയ 3rd generation MIG-21 ഡിസൈൻ / ടെക്നോളജിയും, ഇസ്രായേൽ വിറ്റ US-ISRAEL ലവി പ്രോഗ്രാം (F-16) ന്റെ ഡിസൈനും സംയോജിച്ചു ഉണ്ടാക്കിയതാണ് FC -1 Xiaolong ( പാകിസ്ഥാൻ J -17 തണ്ടർ ) രൂപകൽപ്പന ചെയ്തിട്ടുള്ളത് , ഇതിന്റെ ഡിസൈൻ നോക്കിയാൽ F -16 ന്റെ tail and nose ഉം Wing ഡിസൈൻ MIG -21 നിന്നും എടുത്തതാണ്,
ഈ jet ഒരു ചൈന -പാകിസ്ഥാൻ ജോയിന്റ് പ്രൊഡക്ഷൻ ആണെങ്കിലും ചൈനീസ്‌ Airforce ഇത് ഉപയോഗിക്കുന്നില്ല.
(Balakot airstrike ശേഷം ഇവയിൽ upgrades ചെയ്തു ഇപ്പോൾ 4+th generation fighter ആണെന്ന് പറയപ്പെടുന്നു.

Sources – wikipedia, defense newses, different news agencys.