Akshay Js

ഇന്ത്യൻ സിനിമകളിലെ ഒരു സംഗതി ആണ് ഇന്റർവെൽ.വിദേശ സിനിമകളിൽ അങ്ങനെ കണ്ടിട്ടില്ലാത്തതും ഇന്ത്യൻ സിനിമകളിൽ ഒഴിച്ചുകൂടാൻ കഴിയാത്തതുമായ ഒന്ന്. പണ്ട് റീൽ മാറ്റുന്നതിന് വേണ്ട സമയം അഡ്ജസ്റ്റ് ചെയ്യാനായി തുടങ്ങിയ സംഗതി ആണെന്നുള്ള ആ ചരിത്രം ഞാൻ ഇനി പറഞ്ഞു പറഞ്ഞ് ബോർ ആക്കുന്നില്ല. ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് ഇന്റർവെൽ പഞ്ച് എന്നതിനെ പറ്റിയാണ്. ഇന്റർവെൽ നമ്മുടെ സിനിമയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു സംഗതി ആയതുകൊണ്ട് തന്നെ കാലക്രമേണ നമ്മുടെ ഡയറക്ടർമാർ ഇന്റർവെൽ ക്രിയേറ്റ് ചെയ്യുന്നതിൽ മാസ്റ്റേഴ്സ് ആയിട്ടുണ്ട് എന്ന കാര്യം പറയാതെ വയ്യ.

ഒരു മാസ്സ് ആക്ഷൻ ത്രില്ലെർ സിനിമ ഒക്കെ ആണെങ്കിൽ ആ സിനിമയുടെ തന്നെ ഏറ്റവും മികച്ച ഭാഗം ഇന്റർവെൽ ആയിരിക്കും. ഒരു സർപ്രൈസ് , സസ്പെൻസ് , ട്വിസ്റ്റ് , പഞ്ച് എല്ലാം അവിടെ ഉണ്ടാകും.പെട്ടന്ന് മനസ്സിൽ വന്ന ഒരു ഉദാഹരണം – തുപ്പാക്കി ഇന്റർവെലിലെ ‘Im waiting’ .കുറച്ചുനേരം വില്ലനും നായകനും ഫോണെടുത്ത് അങ്ങോട്ടുമിങ്ങോട്ടും ഒന്നും സംസാരിക്കാതെ നിൽക്കുന്ന ആ ഒരു സൈലൻസ്… ഒരു പ്രത്യേകതരം ബിജിഎം അതിനു ശേഷം വില്ലന്റെ ഡയലോഗ്, then വിജയ് ടെ Im waiting+ ഹാരിസ് ജയരാജിന്റെ പവർഫുൾ bgm. ഈയൊരു സീൻ തിയേറ്ററിൽ ഉണ്ടാക്കിയ ഉണ്ടാക്കി ചില്ലറയല്ല. ഇന്റർവൽ പഞ്ചിനോടൊപ്പം തന്നെ INTERMISSION / INTERVEL /എന്തെങ്കിലും അവിടെ എഴുതി കാണിക്കുമ്പോൾ വരുന്ന ഫീലും ഭയങ്കരമാണ്. ഇന്റർവെൽ സമയത്ത് തീയേറ്ററിൽ ഉണ്ടാകുന്ന ചില ചടങ്ങുകൾ – ഇന്റർവെൽ എന്ന റൈറ്റിങ് വരുന്നതിനു തൊട്ടുമുമ്പ് അല്ലെങ്കിൽ വരുമ്പോഴോ തിയേറ്ററിൽ ലൈറ്റ്‌സ് മെല്ലെ മെല്ലെ ഓൺ ആവും ( ചില സ്ഥലങ്ങളിൽ ഒറ്റയടിക്ക് ഓണാവും ചില സ്ഥലങ്ങളിൽ തുടർച്ച ആയി ബൾബുകൾ കത്തും… അപ്പോൾ വരുന്ന ഫീൽ ഉം ഒരു പ്രത്യേക തരം രോമാഞ്ചമാണ്. കുറച്ചുനേരം സീറ്റിൽ തരിച്ച് അങ്ങനെ ഇരുന്നു പോകും….!!!

പ്രത്യേകിച്ച് ദൃശ്യം ഇന്റർവെൽ, ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലെ മനോഹരമായ സീൻ…. ബസിനു മുകളിലൂടെ നിവിൻ പോളി ദുബായ് നഗരം കാണുന്നതും ആ സമയത്ത് ഈ ശിശിരകാലം ബിജിയെമും കണ്ണഞ്ചിപ്പിക്കുന്ന ദുബായ് നഗരത്തിന്റെ മനോഹാരിതയും കൂടെ മെല്ലെ മെല്ലെ തീയേറ്റർ ബൾബുകൾ ഓൺ ആയി വന്നതും ഇന്നും മറക്കാത്ത ഒരു തിയറ്റർ ഓർമ്മയാണ്, മറ്റൊന്ന് ഒപ്പം സിനിമയിലെ അതിഗംഭീര ഇന്റർവെൽ ബ്ലോക്ക്. ലാലേട്ടൻ മണംപിടിച്ചു എന്നവണ്ണം പുറകോട്ട് നടക്കുമ്പോൾ വരുന്ന ആ ബിജിഎം + ആക്ടിങ് എല്ലാം കൂടെ കൈയ്യടിച്ച് പാസാക്കിയ ഗംഭീര ഇന്റർവെൽ ബ്ലോക്ക് .ഈയിടെയായി കണ്ട ചില മോശം പ്രവണതകൾ – പണ്ട് ഡിവിഡി ഇറങ്ങിയിരുന്ന കാലത്ത് ഇന്റർവെൽ എന്ന ടെക്സ്റ്റ് അടക്കം ആ പോർഷൻ മുഴുവൻ ഒരു കട്ടും ഇല്ലാതെ കാണിക്കുമായിരുന്നു.

പക്ഷെ ഇപ്പൊ ആമസോൺ പ്രൈം മുതലായ പ്ലാറ്റ്ഫോമുകൾ ഒന്നുകിൽ ഇന്റർവെൽ ടെക്സ്റ്റ്‌ കളയും ചിലർ ആണെങ്കിൽ ആ പോർഷൻ തന്നെ കട്ട്‌ ചെയ്ത് രണ്ടാം പകുതിയിലെ സീനിലേക്കു ജമ്പ് ചെയ്യും. വളരെ മോശം കാര്യമാണ് ഇത്. ഇവർക്ക് തോന്നിയത് പോലെ കട്ട് ചെയ്യാൻ ആണോ സംവിധായകർ ഇത്ര മികച്ച ഇന്റർവെൽ ക്രമങ്ങൾ ഉണ്ടാക്കിയെടുക്കുന്നത്. ഒരു മോശമായ ഉദാഹരണം – ബാഹുബലി 2 ഇന്റർവെൽ സീനിൽ ബാഹുബലി ആ കുട നേരെ പിടിച്ചു കൊടുക്കുന്ന ഒരു സീൻ ഉണ്ട്, രോമാഞ്ചം സീനാണ്. അപ്പൊ ഒരു കിടിലൻ ബിജിഎം ഉം ഒപ്പം ഇന്റർവെൽ ടെക്സ്റ്റും ഉണ്ട്. തീയറ്ററിൽ കണ്ടപ്പോൾ സിനിമയിലെ ഏറ്റവും മികച്ച സീനായി തോന്നിയ ഒരു സീൻ ആണ് ഇത്. പക്ഷേ പിന്നീട് OTT, TV എന്തിനു dvd യിൽ പോലും ആ സീൻ മുഴുവനായി കാണിച്ചിട്ടില്ല. ജസ്റ്റ് ആ കുട പിടിച്ചു കൊടുക്കുമ്പോൾ തന്നെ സീൻ തീർന്നു പോകും… ബിജിഎം ഉം വോളിയം കുറച്ച് ഉടൻ അടുത്ത സീനിലേക്ക് ജമ്പ് ചെയ്യും!!

ഈ ഒരു പ്രവണത കാരണം തീയറ്റർ കാഴ്ചയ്ക്കുശേഷം സിനിമയിലെ ഇന്റർവൽ എന്ന പഞ്ച് ഏറെക്കുറെ പൂർണമായി നമുക്ക് നഷ്ടമാകുന്ന ഒരു അവസ്ഥയാണ്.ആ സീൻ നിങ്ങൾക്ക് ഇനി കാണണമെങ്കിൽ ഏക വഴി einthisan ഇറക്കിയ പൈറേറ്റഡ് പ്രിന്റ് കാണുക എന്നതാണ്… സംഗതി പൈറസി ടീം ആണെങ്കിലും ഇന്റർവെൽ ഒന്നും ഒരിക്കലും അവർ കട്ട് ചെയ്യാറില്ല. പിന്നെ ഒരു വഴി സിനിമയുടെ വല തിയേറ്റർ പ്രിന്റും തപ്പി പോകുക എന്നതാണ്

(Note- പൈറസി പ്രോത്സാഹനം അല്ല എന്റെ ലക്ഷ്യം പക്ഷേ നമ്മുടെ അവസ്ഥ പറഞ്ഞതാണ് )

Leave a Reply
You May Also Like

നടൻ വിജയ് ഏഴുവര്‍ഷമായി വിഗ്ഗുകൾ ഉപയോഗിക്കുന്നുവെന്ന് പറഞ്ഞ ബയല്‍വാനെതിരെ വിജയ് ദളപതി ആരാധകർ.

ബെയിൽവാൻ രംഗനാഥൻ തമിഴ് സിനിമയിൽ സ്വഭാവ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രജനി, കമൽ തുടങ്ങിയ മുൻനിര താരങ്ങളുടെ…

സസ്പെൻസ് സീനുകൾക്ക് പേര് കേട്ട ഒരു ഇറ്റാലിയൻ ക്ലാസിക് സിനിമ

Unni Krishnan TR movie : So Sweet… So Perverse സസ്പെൻസ് സീനുകൾക്ക് പേര്…

‘ശിവോഹം’, ആദിപുരുഷിൽ ശിവഭക്തനായ രാവണനെ അവതരിപ്പിക്കുന്ന വീഡിയോ ഗാനം

പ്രഭാസ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് ആദിപുരുഷ്. തിന്മയ്ക്ക് മുകളിൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്‍റെ…

ഈ പോസ്റ്റർ തന്നെ നോവലിന്റെ ഏത് വശത്തെയാണ് മണിരത്നം ചലച്ചിത്രമാക്കാൻ പോകുന്നത് എന്ന് കൃത്യമായി കൺവെ ചെയ്യുന്ന ഒന്നായിരുന്നു

Sajith M S പൊന്നിയിൻ സെൽവൻ സിനിമയുടെ റിലീസ് ഡേറ്റിന് മുൻപ് പുറത്തുവിട്ട ഈ പോസ്റ്റർ…