അനന്തഭദ്രം സിനിമയിലൂടെ എന്റെ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്.

Akshay Js

അനന്തഭദ്രം സിനിമയുടെ DVD പ്രിന്റ് ഇന്നാണ് എന്റെ കൈവശം എത്തുന്നത്. സിനിമ തിയേറ്ററിൽ കാണാൻ ഭാഗ്യമില്ലാത്തതുകൊണ്ട് അതിന്റെ ഒറിജിനൽ DTS audio and dolby digital ഓഡിയോ എക്സ്പീരിയൻസ് എങ്ങനെയായിരിക്കും എന്ന് അറിയണമെന്നുണ്ടായിരുന്നു ഭാഗ്യവശാൽ രണ്ട് ഓഡിയോ ഫോർമാറ്റുകളും ഉള്ള ഡിവിഡി പ്രിന്റ് കാരണം എനിക്ക് അത് ആസ്വദിക്കാൻ കഴിഞ്ഞു. ആസ്വാദനം എന്നാൽ ചില്ലറ ആസ്വാദനം അല്ല. ഈ തലമുറ ഏറിയ പങ്കും അനന്തഭദ്രം കണ്ടത് ഏഷ്യാനെറ്റ് ഇൽ ആയിരിക്കും. ഇന്നത്തെ ott യുഗത്തിൽ ഏഷ്യാനെറ്റ് ഇൽ വന്ന same പ്രിന്റ് ഹോട്ട് സ്റ്റാറിലും എടുത്ത് ഇട്ടിട്ടുണ്ട്. Ath webrip എന്നൊക്കെയുള്ള പേരിൽ ഡൗൺലോഡ് ചെയ്തവരും , യൂട്യൂബിൽ empire തന്നെ അപ്‌ലോഡ് ചെയ്ത സാദാ അനന്തഭദ്രവും കണ്ടിട്ടുണ്ടാവും. ഈ പ്രിന്റുകളിൽ എല്ലാം തന്നെ ഓഡിയോ എന്ന സാധനം ഒട്ടും നല്ലതല്ല.ബേസിക് മോണോ ഓഡിയോ ആണ് കൊടുത്തിരിക്കുന്നത്. അനന്തഭദ്രത്തിന്റെ കാര്യം മാത്രമല്ല പഴയ ഒട്ടുമിക്ക എല്ലാ പടങ്ങളും നമ്മൾ കാണുന്നത് ടിവി ചാനലുകളിൽ വരുന്ന mono audio ഉള്ള പ്രിന്റാണ്. സൂര്യ ടിവി പോലെ ചില ചാനലുകൾ ആകുമ്പോൾ വീഡിയോ ക്വാളിറ്റി അതിഗംഭീരമാവും എന്നത് ഒഴിച്ചാൽ audio യുടെ കാര്യം മൊത്തം ഇതാണ് അവസ്ഥ!!! ( ഏഷ്യാനെറ്റ് എച്ച് ഡി പഴയ പടങ്ങൾ റീമാസ്റ്റർ ചെയ്യുന്നുണ്ട് അതിൽ ചിലതിൽ 5.1 ഓഡിയോ ഉണ്ടെന്ന് കേൾക്കുന്നു , not sure).

2003 ഇൽ Central എന്ന ഡിവിഡി കമ്പനി CID Moosa യുടെ ഡിവിഡി ഇറക്കിയതിൽ പിന്നെയാണ് മലയാളത്തിൽ 5.1(dolby/dts) ഇൽ ഡിവിഡി ഇറങ്ങുന്ന ചരിത്രം തുടങ്ങിയത്. പിന്നീട് കുറച്ച് അധികം സിനിമകൾ ഡിവിഡി ഫോർമാറ്റ്‌ ഇൽ ഇറങ്ങി. ഇവയുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ നല്ല വീഡിയോ ക്വാളിറ്റിക്ക് ഒപ്പം തിയേറ്ററിൽ നാം ആസ്വദിച്ച DTS/dolby സൗണ്ട് അതേപടി ഉണ്ടാവും എന്നതാണ്. ഒരു സിനിമയുടെ ആസ്വാദനം കംപ്ലീറ്റ് ആവണമെങ്കിൽ അതിന്റെ സൗണ്ട് മികച്ച രീതിയിൽ ആസ്വദിക്കണം. നിർഭാഗ്യവശാൽ തീയറ്റർ റിലീസ് കഴിഞ്ഞാൽ പിന്നെ ഇതിനെപ്പറ്റി ഒട്ടും ബോധവാന്മാരല്ലാത്ത ഒരു മെജോറിറ്റി ആണ് നമ്മൾ അതുകൊണ്ടുതന്നെ ഈ സിനിമകളുടെ എല്ലാം Audio source അതിന്റെ പ്രൊഡ്യൂസർമാർ പോലും സൂക്ഷിച്ചു വെച്ചിട്ടില്ല. Negatives നശിപ്പിച്ചത് വേറെ കാര്യം… Matinee Now പോലുള്ള ടീം കഷ്ടപ്പെട്ട് Video remaster ചെയ്യുമ്പോഴും ഓഡിയോ കയ്യാലപ്പുറത്തെ തേങ്ങ പോലെ അവിടെ കിടക്കുന്നു!!! Remaster ചെയ്യപ്പെട്ട ദേവദൂതൻ പോലുള്ള സിനിമകൾക്ക് പോലും അതിന്റെ DTS ഓഡിയോ ആരാലും വീണ്ടെടുക്കപ്പെടാൻ ആവാത്ത രീതിയിൽ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. 1997-2003 വരെയുള്ള സിനിമകളുടെ കാര്യം ഇനി നോക്കണ്ട കാരണം ഡിവിഡി ഇല്ലാത്തതുകൊണ്ട് അവയുടെ സൗണ്ടിന്റെ കാര്യം ഏകദേശം തീരുമാനമായതാണ് (moserbaer um മറ്റും ഇറക്കിയ അനിയത്തിപ്രാവിന്റെ ഒക്കെ ‘ചുമ്മാ’ ഡിവിഡികളെ പറ്റി പറയല്ലേ അതിൽ ഒന്നും ഓഡിയോ proper alla. Just mono audio upmix ചെയ്ത് വച്ചതാണ്!!) പക്ഷേ 2003 തൊട്ട് അങ്ങോട്ടുള്ള ചില നൊസ്റ്റാൾജിക് സിനിമകൾ നിങ്ങൾക്കെല്ലാവർക്കും അതിന്റെ ഒറിജിനൽ ഓഡിയോയിൽ ആസ്വദിക്കാൻ കഴിയും. അതിന് ആ സിനിമകളുടെ ഒറിജിനൽ ഡിവിഡി പ്രിന്റ് തപ്പിയെടുക്കണം. ചിലതൊക്കെ ഭയങ്കര റെയർ ആണ്.

പല പടങ്ങളും eg- അനന്തഭദ്രം തന്നെ വച്ചോളു….ഇന്റർനെറ്റ് മൊത്തം പരതിയാലും DVD version കണ്ടെത്തുക ബുദ്ധിമുട്ടാണ്…ഡിവിഡികൾ സൂക്ഷിച്ചു വെക്കുന്നവരായോ, rip ചെയ്ത് സൂക്ഷിക്കുന്നവർ ആയോ പരിചയമുണ്ടെങ്കിൽ ദയവായി സംഘടിപ്പിച്ച് ഒരിക്കലെങ്കിലും Original audio യിൽ നിങ്ങൾ പടം കണ്ടാൽ ഞെട്ടും എന്ന് ഉറപ്പാണ്!! ഓരോ നേരിയ സൗണ്ട് വരെ മികച്ച രീതിയിൽ ആണ് Central, Empire പോലുള്ള dvds ഇൽ ഉള്ളത്!!!നല്ല സൗണ്ട് ക്വാളിറ്റിയിൽ മിക്സ് ചെയ്യപ്പെട്ട യോദ്ധ ഒന്നും ഇനി ഒരു കാലത്തും നമുക്ക് അന്നത്തെ Ultra stereo ഓഡിയോ യിൽ ആസ്വദിക്കാൻ കഴിയില്ല കാരണം അന്ന് ഡിവിഡി ഒന്നുമില്ലാത്തതുകൊണ്ട് ആ ഓഡിയോ ഫോർമാറ്റ് സംരക്ഷിക്കപ്പെട്ടില്ല. പിൽക്കാലത്ത് യോദ്ധ ഡിവിഡി ചുമ്മാ ഇറങ്ങിയിട്ടുണ്ടെങ്കിലും Audio original അല്ല (mono upmix ആണ് )Hollywood films ഒക്കെ ജാംബവാന്റെ കാലം മുതൽ ഉള്ളത് നല്ല വീഡിയോ & ആഡിയോ എല്ലാ കാലഘട്ടത്തിലും ഇറക്കിയിട്ടുണ്ട്. വീഡിയോ കാസറ്റ് യുഗത്തിലും പിന്നെ വന്ന സിഡി യുഗത്തിലും അതിനുശേഷം വന്ന ott യുഗത്തിലും എല്ലാം ഈ സിനിമകൾ ഒറിജിനൽ ഓഡിയോ യിൽ തന്നെ ആസ്വദിക്കാം. Netflix ilum Prime ilum ഒന്നും നിങ്ങൾക്ക് ഒറ്റ മോശം ഓഡിയോ ഉള്ള ഇംഗ്ലീഷ് സിനിമകൾ പോലും കാണാൻ കഴിയില്ല. I bet. പക്ഷേ മലയാള സിനിമകൾക്ക് ഇതല്ല അവസ്ഥ തീയറ്റർ റിലീസ് കഴിഞ്ഞാൽ old films ഒക്കെ യാതൊരു പ്രിസർവേഷനും നടത്താതെ just tape il copy ചെയ്തുവച്ച പ്രിന്റ് മാത്രം അവശേഷിപ്പിച്ചുകൊണ്ട് എല്ലാം നശിപ്പിച്ചു കളഞ്ഞു. ഇത്രയൊക്കെ മതി എന്നായിരുന്നു നമ്മുടെ ധാരണ. ഫലമോ Dolby sterio SR ടെക്നോളജി ഉപയോഗിച്ച് ശബ്ദ വിസ്മയമായി മാറിയ കാലാപാനിയും, Ultra stereo പടയോട്ടവും അനേകം dts സിനിമകളും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.

 

Leave a Reply
You May Also Like

പൊതു സ്ഥലത്തിരുന്ന് ആണെങ്കിൽ പോലും മുലയൂട്ടാൻ എന്തിന് പേടിക്കണം? കിടിലൻ മറുപടിയുമായി ജിലുജോസഫ് 

പൊതു സ്ഥലത്തിരുന്ന് ആണെങ്കിൽ പോലും മുലയൂട്ടാൻ എന്തിന് പേടിക്കണം? കിടിലൻ മറുപടിയുമായി അഭിനേത്രിയും എഴുത്തുകാരിയുമായ ജിലു…

ഒരു രാഷ്ട്രീയനിലപാട് പറയാൻ വേണ്ടി മാത്രം കോടികൾ മുടക്കി സിനിമചെയ്യുന്ന ആളല്ല ഞാൻ

ജനഗണമനയുടെ ട്രെയ്‌ലറിൽ കേട്ട ഒരു ഡയലോഗ് ആണ് ഇത് . “ഇവിടെ നോട്ടുനിരോധിക്കും, വേണ്ടിവന്നാൽ വോട്ടുനിരോധിക്കും.…

തിയ്യേറ്ററുകൾ അടിയുടെ പൂരപറമ്പാക്കിയ തല്ലുമാലയിലെ “ചക്കരചുണ്ടിൽ” എന്ന പാട്ടിന്റെ വീഡിയോ റിലീസ് ചെയ്‌തു

ടോവിനോയും ഷൈൻ ടോം ചാക്കോയും കൂട്ടരും കൂടി തിയ്യേറ്ററുകൾ അടിയുടെ പൂരപറമ്പാക്കിയ തല്ലുമാലയിലെ “ചക്കരചുണ്ടിൽ” എന്ന…

ഗ്ലാമറസ്സായി ക്രിസ്മസ് ഫോട്ടോഷൂട്ടിൽ തിളങ്ങി ദിൽഷാ പ്രസന്നൻ

പ്രശസ്ത നടിയും നര്‍ത്തകിയുമാണ് ദില്‍ഷ പ്രസന്നന്‍. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഡിഫോര്‍ ഡാന്‍സ് എന്ന…