മറാഠാ സാമ്രാജ്യം സ്ഥാപിച്ച, മുഗളരെ കിടുകിടാ വിറപ്പിച്ച സാക്ഷാൽ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് അക്ഷയ്കുമാർ. .സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. സാമ്രാട്ട് പൃഥ്വിരാജിനെയും അക്ഷയ്കുമാർ അവതരിപ്പിച്ചിരുന്നു. എന്നാൽ ചിത്രത്തിന് ബോക്സ്ഓഫീസിൽ വേണ്ടത്ര ചലനം സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. ഛത്രപതി ശിവജിയെ അക്ഷയ്കുമാർ അവതരിപ്പിക്കുന്ന ചിത്രം മഹേഷ് മഞ്ജരേക്കര്‍ ആണ് സംവിധാനം ചെയ്യുന്നത് . ചിത്രം മറാഠിയിലാണ് ഒരുങ്ങുന്നത്. മറാഠിക്ക് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമ റിലീസ് ചെയ്യും. ചിത്രം അടുത്ത വർഷം ദീപാവലിക്ക് റിലീസ് ചെയ്യും. നിർമാണം വസീം ഖുറേഷി. ‘ഛത്രപതി ശിവജി മഹാരാജിന്റെ വേഷമാണ് ഞാന്‍ അവതരിപ്പിക്കുന്നത്. രാജ് താക്കറെ കാരണമാണ് എനിക്ക് ആ വേഷം ലഭിച്ചത്. ഇതൊരു വലിയ ദൗത്യമാണ്, എന്റെ ഏറ്റവും മികച്ചത് ഞാന്‍ നല്‍കും’ അക്ഷയ് കുമാര്‍ പറഞ്ഞു.
**