ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അക്ഷയ് കുമാറിന്റെ ‘ഓ മൈ ഗോഡ് 2’ റിലീസിന് ഒരുങ്ങി. സിനിമയിൽ ചെറിയ മാറ്റങ്ങൾ ആവശ്യപ്പെട്ട് സെൻസർ ബോർഡ് അടുത്തിടെ ‘എ’ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി സെൻസർ ബോർഡ് ഒഎംജി 2 എന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയത് ഏവരെയും ഞെട്ടിച്ചു. ദൈവത്തിന്റെ സിനിമയ്ക്ക് എന്താണ് അഡൽറ്റ് സർട്ടിഫിക്കറ്റ് എന്ന് സംശയിക്കുന്ന സാഹചര്യമാണിത്. ‘എ’ സർട്ടിഫിക്കറ്റ് കൊടുക്കുക മാത്രമല്ല, ചില കട്ടുകളും മറ്റ് ചില സീനുകളും മാറ്റാൻ സെൻസർ ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്.

ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകാൻ കമ്മറ്റി പല കട്ട്‌സും നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് ആദ്യം അറിഞ്ഞത്. എന്നാൽ, നിർമ്മാതാക്കൾ ആ കട്ടുകളോട് യോജിപ്പില്ലാത്തതിനാൽ സീനുകൾ നിലനിർത്തി , അതിനാൽ ‘എ’ സർട്ടിഫിക്കറ്റ് നൽകിയെന്നാണ് അറിയുന്നത്. നിർമ്മാതാക്കളും ഇത് തന്നെയാണ് പറഞ്ഞതെന്നാണ് റിപ്പോർട്ട്. എന്നാൽ ഗോഡ് എന്ന സിനിമയിൽ ഇത് എന്തിനാണ് എന്നാണു പലരും ചോദിക്കുന്നത് . എന്നാൽ സിനിമയുടെ ഒറിജിനൽ ഉള്ളടക്കം ലൈംഗിക വിദ്യാഭ്യാസത്തെ ചുറ്റിപ്പറ്റിയുള്ളതാണെന്ന് പറയപ്പെടുന്നു..

ബോളിവുഡിൽ വൈറലാകുന്ന കഥയനുസരിച്ച് ഈ ചിത്രത്തിന്റെ കഥാഗതി ഇങ്ങനെയാണ്. ഒരു ആൺകുട്ടി സ്വവർഗ്ഗാനുരാഗിയാണ്. അതറിഞ്ഞ് കോളേജിലെ മറ്റു കുട്ടികൾ അവനെ ഇൻസൾട്ട് ചെയ്തു വിഷമിപ്പിക്കുന്നു . ആ കുട്ടി ആത്മഹത്യ ചെയ്യുന്നു. ഈ കാര്യം കോളേജ് പ്രൊഫസറെ (പങ്കജ് ത്രിപാഠി) വല്ലാതെ വേദനിപ്പിച്ചു. കുട്ടികൾക്ക് സെക്‌സ് എജ്യുക്കേഷൻ കിട്ടാത്തത് കൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്ന് കരുതി കോളേജുകളിൽ ആ പാഠങ്ങൾ നിർബന്ധമാക്കുന്നു. എന്നാൽ ചില കോണുകളിൽ നിന്ന് എതിർപ്പുണ്ടാകുന്നു. പ്രത്യേകിച്ച് ഇത്തരം ലൈംഗികവിഷയങ്ങൾ പഠിപ്പിക്കുന്നത് മതസദാചാരത്തിന് എതിരാണെന്ന് പറയപ്പെടുന്ന സാഹചര്യത്തിൽ . എന്നാൽ ഈ വിഷയം ദൈവത്തിന്റെ കോടതിയിൽ വരേണ്ട സാഹചര്യം ഉണ്ടാകുന്നു . അപ്പോൾ പരമശിവൻ വന്ന് പ്രശ്നം പരിഹരിക്കും എന്നാണ് ഈ കഥയെ കുറിച്ച് പറയുന്നത്. എന്നിരുന്നാലും, ഈ പ്രചാരണത്തിന്റെ കഥ എത്രത്തോളം ശരിയാണെന്ന് കണ്ടറിയണം.

2012ൽ പുറത്തിറങ്ങിയ ‘ഓ മൈ ഗോഡ്’ എന്ന സിനിമയുടെ തുടർച്ചയാണ് ഈ ചിത്രം. സെക്‌സ് എജ്യുക്കേഷനെക്കുറിച്ചുള്ള ആക്ഷേപ ഹാസ്യ ചിത്രമായാണ് ഇത് ഒരുക്കുന്നതെന്നും 150 കോടി രൂപ മുതൽ മുടക്കിൽ വയാകോം 18 സ്റ്റുഡിയോസ് പ്രൊഡക്ഷൻ കമ്പനിയാണ് ഇത് നിർമ്മിക്കുന്നത്. ഈ ചിത്രം ഓഗസ്റ്റ് 11ന് റിലീസ് ചെയ്യും.

Leave a Reply
You May Also Like

കേരള സമൂഹത്തിൽ ഈയടുത്ത് കുപ്രസിദ്ധിയാര്ജിച്ച പല സ്ത്രീകളുടെയും പ്രതിച്ഛായ ബിന്ദു പണിക്കരിൽ കാണാം

റോഷാക്ക് സ്പോയിലേർസ് ജാത വേദൻ നാട്ടിൽ നല്ലവനായ ദിലീപ് ശരിക്കും കള്ളനും കൊലപാതകിയുമാണെന്ന വസ്തുത ഓരോ…

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

NIKHIL AIRAPURAM സംവിധാനം ചെയ്ത ജാതിക്യാ തുറന്നുകാട്ടുന്നത് ജാതിബോധങ്ങളെയും അതിന്റെ കയ്പുകളെയുമാണ്. ഒരുകാലഘട്ടത്തിലെ കേരളത്തിന്റെ സാമൂഹികജീവിതത്തിന്റെ…

കേരള ബോക്സ്‌ഓഫീസിൽ മോഹൻലാൽ ഇനിയും ചരിത്രമെഴുതും !

Juhaina KA കോവിഡ് സമയത്തെ ചെറിയ സിനിമകളുടെ സെലക്ഷനും മരക്കാർ ആറാട്ട് പോലുള്ള ബിഗ് ബഡ്ജറ്റ്…

വിജേഷ് നായരുടെ മേക്കിട്ട് ആരും കയറുന്നില്ലലോ? ഐ ആം മനാഫ് ഖാൻ, ബട്ട്‌ ഐ ആം നോട്ട് എ ടെററിസ്റ്റ്

Dinshad Ca “സാറേ, ന്യൂനപക്ഷം ആണെന്നുള്ളത് കൊണ്ടല്ലേ എല്ലാവരും എന്റെ മേക്കിട്ട് കേറുന്നേ. വിജേഷ് നായരുടെ…