തെന്നിന്ത്യൻ ഭാഷകളിൽ വൻ വിജയം നേടിയ ചിത്രമാണ് രാക്ഷസൻ . ചിത്രം ഹിന്ദിയിൽ കട്പുട്‌ലി എന്ന പേരിൽ റീമേക് ചെയ്തിരുന്നു. അക്ഷയ്കുമാർ ആണ് നായകനായി അഭിനയിച്ചത്. എന്നാൽ പരാജയങ്ങൾ തുടർക്കഥയായ അക്ഷയ്കുമാറിനെ ഈ ചിത്രവും കൈവിട്ടു എന്നാണു റിപ്പോർട്ടുകൾ. ബച്ചൻ പാണ്ഡെ , സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധൻ എന്ന അക്ഷയ്കുമാർ ചിത്രങ്ങളെല്ലാം തന്നെ വമ്പൻ പരാജയമായിരുന്നു. എന്നാൽ കട്പുട്‌ലി ഏറ്റവും നാണംകെട്ടൊരു റെക്കോർഡ് ആണ് നേടിയിരിക്കുന്നത്. ഹോട്സ്റ്റാറിൽ ഒടിടി റിലീസ് ആയി ഇറങ്ങിയ കട്പുട്‌ലി , ഡയറക്റ്റ് ഒടിടിയിൽ റിലീസ് ചെയ്ത ഹിന്ദിചിത്രങ്ങളിൽ വച്ച് ഏറ്റവും കുറച്ചുപേർ കണ്ട ചിത്രമെന്ന നാണക്കേടിനാണ് അർഹമായിരിക്കുന്നത്. ഒരുപക്ഷെ തിയേറ്ററിൽ റിലീസ് ചെയ്തിരുന്നു എങ്കിൽ കുറേക്കൂടി നാണംകെട്ട പരാജയം നേരിട്ടേനേ ചിത്രം. നല്ലൊരു ചിത്രത്തെ റീമേക് ചെയ്തു മോശമാക്കി എന്നാണു പ്രേക്ഷാഭിപ്രായങ്ങൾ. ദുർബലമായ തിരക്കഥയും അനാവശ്യ ഗാനവും പാളിപ്പോയ കാസ്റ്റിങ്ങും നേരത്തെ തന്നെ വിമർശനവിധേയമായിരുന്നു .
**