Akshay Ta
ലക്കി സ്റ്റാര്‍ എന്ന ചിത്രത്തിന് ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്ത് ബിജു മേനോന്, ഗുരു സോമസുന്ദരം എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് നാലാം മുറ. കഥാപരമായി പുതുമകള്‍ ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു ചിത്രമാണ് നാലാം മുറ. എങ്കിലും മേക്കിങ് കൊണ്ട് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നുണ്ട് ചിത്രം. ത്രില്ലര്‍-ഡ്രാമ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സൂരജ് വി ദേവ് ആണ്. തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. ആദ്യ പകുതിയില്‍ അല്‍പ്പം ഇഴഞ്ഞു നീങ്ങുന്ന ചിത്രം ഇന്റെര്‍വെല്ലിനു ശേഷം കൂടുതല്‍ ചടുലമാകുന്നുണ്ട്.
പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ട്രെയിലെറില്‍ കണ്ടതുപോലെ ബിജു മേനോന്-ഗുരു സോമസുന്ദരം കോമ്പോയില്‍ ഒരു ഗിവ് ആന്‍ഡ് ടേക്ക് പരിപാടി ആണ്. രണ്ടുപേരും മികച്ച നടന്മാര് തന്നെയാണ്. അതുകൊണ്ട് തന്നെ അവര്‍ രണ്ടുപേരും ഒന്നിച്ചു വരുന്ന സീനുകള്‍ വളരെ രസകരമായി എടുത്തിട്ടുണ്ട് ചിത്രത്തില്‍. രണ്ടാം പകുതിയില്‍ ഗുരു സോമസുന്ദരം തന്നെയാണ് കൂടുതല്‍ സ്കോര്‍ ചെയ്തത് എന്ന് പറയാം. ഇവരെ കൂടാതെ ഷീലു എബ്രഹാം ചെയ്ത കഥാപാത്രവും നന്നായിരുന്നു. പതിവ് തെറ്റിച്ച് ഷീലു ഈ ചിത്രത്തില്‍ ഭേദപ്പെട്ട പ്രകടനം പ്രകടനം കഴ്ച്ചവെച്ചതായി തോന്നി.
ഒരു ത്രില്ലര്‍ സിനിമയ്ക്ക് ഏറ്റവും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പശ്ചാത്തലസംഗീതം. ഇതിലെ പശ്ചാത്തല സംഗീതം ഗംഭീരമായി തോന്നി. കൈലാസ് മേനോന് ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഒന്നേമുക്കാല്‍ മണിക്കൂര്‍ മാത്രമേ ചിത്രത്തിന് ദൈര്‍ഘ്യമുള്ളു. അധികം വലിച്ചു നീട്ടലുകള്‍ ഇല്ലാതെ അത്യാവശ്യം ത്രില്ലടിപ്പിച്ചു തന്നെയാണ് ചിത്രം അവസാനിക്കുന്നത്. ചില സമകാലീന സംഭവങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ഇന്നത്തെ യുവതലമുറയ്ക്ക് നല്ലൊരു മെസേജ് നല്‍കിയാണ് അവസാനിപ്പിക്കുന്നത്. വലിയ പ്രതീക്ഷയില്ലാതെ പോയതുകൊണ്ട് തന്നെ ചിത്രം നന്നായി ഇഷ്ട്ടപ്പെട്ടു. തീയേറ്ററില്‍ നിന്ന് തന്നെ കാണാവുന്ന ഒരു കൊച്ചു ത്രില്ലര്‍ പടം.
***
സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള , ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകനാഥൻ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീത സംവിധാനവും നിർവഹിക്കുന്നു.പശ്ചാത്തല സംഗീതം – ഗോപീ സുന്ദർ. എഡിറ്റിംഗ് ഷമീർ മുഹമ്മദ് . കലാസംവിധാനം – അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം – നയന ശ്രീകാന്ത്.മേയ്ക്കപ്പ് – റോണക്സ് സേവിയർ . ഡിജിറ്റൽ മാർക്കറ്റിംഗ് – എന്റർടൈന്‍മെന്റ് കോർണർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. കിഷോർ വാരിയത്ത് USA, സുധീഷ് പിള്ള , ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് നാലാം മുറ നിർമിക്കുന്നത്.