ജർമനിയും ബിയറും പിന്നെ ഒക്ടോബർ ഫെസ്റ്റും

45

Akshaya K യുടെ പോസ്റ്റ്

ജർമനിയും ബിയറും പിന്നെ ഒക്ടോബർ ഫെസ്റ്റും. 😊

ഒക്ടോബർ ഫെസ്റ്റ് നെ പറ്റി കേട്ടിട്ടുണ്ടോ? ഒട്ടു മിക്ക ആൾക്കാരും കേട്ടിരിക്കാൻ ഇടയുണ്ട്. ജർമനിയിലെ ബവേറിയ സ്റ്റേറ്റിൽ എല്ലാ വർഷവും നടക്കാറുള്ള ഒരു ഉത്സവമാണ് ഒക്ടോബർ ഫെസ്റ്റ്. നമ്മുടെ തൃശൂർ പൂരത്തെ പറ്റി പറയും പോലെ ഇതൊരു ഒന്നൊന്നര സംഭവമാണ് ജർമനിയിലും പുറത്തും. പക്ഷേ ഇതൊരു മതപരമായ ആഘോഷമല്ല, ആളുകൾ ആർത്തിരമ്പി ഇങ്ങോട്ടേക്കു വരുന്നതിൻ്റെ കാരണം ഒന്നു മാത്രം, ജർമൻ ബിയർ!!!

May be an image of 4 people and outdoorsഎങ്ങനെയാണ് ഒക്ടോബർ ഫെസ്റ്റ് തുടങ്ങിയത്?

Ludwig I എന്ന ബവേറിയൻ രാജാവ് തൻ്റെ വിവാഹാനന്തരം അതൊരു ആഘോഷമാക്കാൻ 1810 ഒക്ടോബർ 12നു ഒരു വലിയ പാർട്ടി ബവേറിയയിലെ തന്നെ Munich ഇൽ നടത്തുന്നു. അതൊരു വൻ വിജയമായതിനെ തുടർന്ന് പിന്നീടുള്ള വർഷങ്ങളിലും നടത്തപ്പെട്ടു., അങ്ങനെ പതിയെ ഒക്ടോബർ ഫെസ്റ്റ് ൻ്റെ ഗ്യാതി അതിർത്തികൾ കടന്ന് ആളുകളെ ആകർഷിച്ച് കൊണ്ടിരിക്കുന്നു. ഇന്ന് ലോകത്ത് ഏറ്റവും വലിയ ഫോക് ഫെസ്റ്റിവൽ ആയാണ് അറിയപ്പെടുന്നത്. സ്ത്രീകളെയും (Dirndl) പുരുഷന്മാരെയും (ലെതർ pants) പരമ്പരാഗത ജർമൻ വസ്ത്രങ്ങൾ ധരിച്ച് കാണാം.

എല്ലാ വർഷവും ലോകമെമ്പാടു നിന്നും ജർമൻ ബിയർ ആസ്വദിക്കാൻ ആയിരക്കണക്കിനു ആൾക്കാരാണ് ജർമനിയിയിലേക്ക് വരാറ്. പേര് ഒക്ടോബർ ഫെസ്റ്റ് ആണെങ്കിലും, ഇപ്പൊൾ ഇത് നടക്കുന്നത് സെപ്റ്റംബർ പകുതി തൊട്ട് ഒക്ടോബർ ലെ ആദ്യത്തെ ഞാറാഴ്ച വരെയാണ്, ഏതാണ്ട് 16-17 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഫെസ്റ്റിൽ 60 ലക്ഷം പേരെങ്കിലും പങ്കുചേരാരുണ്ട്. Covid കാരണം കഴിഞ്ഞ വർഷം ഒക്ടോബർ ഫെസ്റ്റും നടന്നില്ല 😌

May be an image of one or more people, people standing and outdoorsഒരു ബിയർ കുടിക്കാൻ ജർമനി വരെ എന്തിനു പോവണം എന്നാണോ ആലോചിച്ച് വരുന്നത്? കാര്യമുണ്ട്. ജർമനിയും ബിയറും തമ്മിലുള്ള ആത്മബന്ധo തുടങ്ങുന്നത് ഏതാണ്ട് 2000 വർഷങ്ങൾക്ക് മുന്നെയാണ്. ജർമൻ ചരിത്രം പരിശോധിച്ചാൽ ഏറ്റവും പഴയ രേഖകളിൽ വരെ ഇതിനെ സാധൂകരിക്കുന്ന വിവരങ്ങളുണ്ട്. AD 100 ഇല് റോമൻ ചരിത്രകാരനായ Tactius ബാൾടിക്, Rhine തുടങ്ങിയ പ്രദേശങ്ങളിലെ സ്വർണ തലമുടിയും നീല കണ്ണുകളുമുള്ള ഒരു കൂട്ടം ആൾക്കാർ ബാർലി, rye പോലെയുള്ള ധാന്യങ്ങൾ പുളിപ്പിച്ച് രുചിയിൽ വൈനുമായി ചെറിയ സാമ്യം തോനുന്ന ഒരു ദ്രാവകം രാവും പകലുമെന്നില്ലാതെ കുടിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

1487 il ജർമനിയിൽ ആദ്യത്തെ beer-purification നിയമം നിൻലവിൽ വന്നു. ബവേറിയൻ Duke Albrecht the 4th of Bavaria ആയിരുന്നു അതിനു പിന്നിൽ. ഈ നിയമപ്രകാരം വളരെ കുറച്ച് ചേരുവകൾ മാത്രമേ ബിയറിൽ പാടുള്ളൂ. Barely, hops പിന്നെ വെള്ളവും. ഇതിനെ പറ്റിയുള്ള ഒരു തെറ്റിദ്ധാരണ ഇത് ജനങ്ങൾക്ക് അസുഖം വരാതിരിക്കാനും, consumer protection നുമോക്കെ ഉണ്ടാക്കിയതാണെന്നുള്ളതാണ്. ശുദ്ധമല്ലാത്ത വെള്ളം ഉപയോഗിക്കുന്നത് തടയാനാണ് ഈ നിയമം എന്ന് വ്യാപകമായി കരുതപ്പെട്ടിരുന്നു. എന്നാൽ ഈ നിയമം ഉണ്ടാക്കിയത് ഗോതമ്പും, rye മുതലായ ധാന്യങ്ങൾ ബിയർ ഉണ്ടാക്കാനായി ഉപയോഗിക്കാതിരിക്കാൻ ആയിരുന്നു എന്നതാണ് വേറൊരു അഭിപ്രായം.കാരണം ഗോതമ്പ് ജർമനിക്കാരുടെ മറ്റൊരു പ്രധാന ഭക്ഷണമായ ബ്രെഡ് ഉണ്ടാക്കാൻ വേണം. ഗോതമ്പ് കൊണ്ട് ബിയർ ഉണ്ടാക്കിയാൽ ഭക്ഷ്യ ക്ഷാമത്തിലേക്ക് നയിക്കാം. തുടർച്ചയായി ഉണ്ടായ യുദ്ധങ്ങൾ കാരണം ഭക്ഷ്യ ക്ഷാമം ഉണ്ടായപ്പോൾ മറ്റു ജർമൻ നാട്ടു പ്രദേശങ്ങളിലും ഈ നിയമം നിലവിൽ വന്നു. ജർമൻ സംസാരിക്കുന്ന നാട്ടു പ്രദേശങ്ങൾ ഒക്കെ ചേർന്ന് 1879 ഇല് ജർമനി രൂപപെട്ടപ്പോൾ Bavaria ഈ നിയമം എല്ലാവരും കൊണ്ടുവരണം എന്ന നിർബന്ധന മുന്നോട്ട് വെച്ചു. ഒരു മിത്ത് അങ്ങനെ ഒരു രാജ്യത്തിൻ്റെ അടയാളമായി പതുക്കെ മാറി.

May be an image of 6 peopleഇതൊക്കെ പഴയ നിയമങ്ങൾ അല്ലേ എന്ന് ചോദിക്കാൻ വരട്ടെ. കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു സംഭവം നോക്കാം.1990 ഇല് ഈസ്റ്റ് ജർമനിയും വെസ്റ്റ് ജർമനിയും ഒന്നായപ്പോഴും ഈ നിയമം പൊങ്ങി വന്നു. സോവിയറ്റ് അധീനതയിൽ ആയിരുന്ന ഈസ്റ്റ് ജർമനിയിൽ അപ്പോൾ ലഭ്യമായിരുന്ന കറുത്ത ബിയറിനെ ചൊല്ലി പത്ത് കൊല്ലത്തോളം കേസ് നടക്കുകയുണ്ടായി. ഈ കറുത്ത ബിയറിൽ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാൽ അത് purity നിയമം പാലിക്കുന്നില്ല എന്നതായിരുന്നു കേസിന് ആസ്പതo. Brandenburg Beer war എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്.

വിവരങ്ങൾക്ക് കടപ്പാട്: Memories of a Nation by Neil MacGregor
Photos: Google and personal collection