പാവ കഥൈകൾ, സൂപ്പർ, ഞെട്ടിച്ച് കാളിദാസ്

100

Akshya PM

Paava Kadhaigal (Stories Of Sin)

Source: Netflix (ഒരു പൊടിക്കി spoiler alert)

30-40 മിനിറ്റ് ഉള്ള 4 ചെറിയ കഥകൾ, 4 വലിയ ഡയറക്ടർസ്. netflix ഒറിജിനൽ ഫിലിം എന്ന് കാണിക്കുന്നുണ്ടെങ്കിലും, സീരീസ് പോലെ ആണ് നിങ്ങൾക് ഇത് കാണാൻ സാധിക്കുക.

1. Thangam – Sudha Kongara.

ആദ്യം തന്നെ ഡയറക്ടർ ഒരു കൈ അടി ഇവിടെ അർഹിക്കുന്നു. അവരുടെ മുൻപ് ഉള്ള സിനിമകളെ പോലെ തന്നെ, ഇതും നിങ്ങൾക് ഇഷ്ടപെടും എന്ന് ഉള്ളത് ഉറപ്പാണ്. കിട്ടണ്ട ആളുകൾക്കു കിട്ടിയ ചെക്കൻ പൊളി ആണ് എന്ന് പണ്ട് ഒരു റിവ്യൂയിൽ ഞാൻ വായിച്ചിട്ടുണ്ട്. Paava Kadhaigal trailer hints at stories of sin and crimeഅത് തന്നെ ആണ് പറയാൻ ഉള്ളു. കാളിദാസൻ നെട്ടിച്ചു കളഞ്ഞു. സ്റ്റോറി ആയാലും, എടുത്തത് ആയാലും, ബാക്കി ഉള്ളവരുടെ ആക്ടിങ് ആയാലും ഒന്നിന് ഒന്ന് മെച്ചം. കൂട്ടത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ ഇത് തന്നെ. സത്താർ എന്ന ട്രാൻസ് ആ കാലഘട്ടത്തിൽ അനുഭവിക്കുന്ന വേദന ആണ് കഥ. സത്താറിന്റെ പ്രണയം ശരവണൻ നിരസിക്കുമ്പോഴും നമ്മുക്ക് അദ്ദേഹത്തെ വെറുക്കാൻ പറ്റുന്നില്ല. കാളിദാസൻ ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.

2. Love Panna Uttranum – Vignesh Shivan

എനിക്കി ഒട്ടും ഇഷ്ടപ്പെടാതെ ഇരുന്നത് ഇതാണ്. ലെസ്ബിയൻ ആകുന്നത് എന്തോ തമാശ പോലെ ആണ് കാണിച്ചത്. അത് പോട്ടെ, സ്വന്തം അനിയത്തി മരിച്ചു കഴിഞ്ഞു ആ രാത്രി കാണിക്കുന്ന ഒരു സീൻ ഉണ്ട്. അത് കണ്ടാൽ ഡയറക്ടർ എന്താണ് അവിടെ ഉദേശിച്ചത്‌ എന്ന് അദ്ദേഹത്തോട് തന്നെ Srikanth (@Srilookinginhyd) | Twitterചോദിക്കണ്ടി വരും. ഒരു യൂട്യൂബ് ഷോർട്ട് ഫിലിമിന്റെ നിലവാരം പോലും ഇല്ല എന്ന് തോന്നി പോകും. 2 പെണുങ്ങളുടെ കിസ്സിങ് സീൻ കാണിക്കാൻ വേണ്ടി മാത്രം ഒരു ട്വിസ്റ്റ്. കൽക്കി ഒക്കെ നന്നായി അഭിനയിച്ചെങ്കിലും ഒട്ടും ദഹിക്കാൻ പറ്റാത്ത ഒരു സ്റ്റോറി ലൈൻ. നിങ്ങൾ മരണ വീട്ടിൽ അതും കൊലവാതകം നടന്ന ഒരു വീട്ടിൽ ഉള്ള കോമഡി ആണ് ഉദേശിച്ചത്‌ എങ്കിൽ ശെരിക്കും കോമഡി ആയിട്ടുണ്ട് കേട്ടോ. ഏറ്റവും വലിയ കോമഡി, ലാസ്റ്റ് 2 വർഷം കഴിഞ്ഞ് എന്ത് സംഭവിക്കുന്നു എന്ന് എഴുതി കാണിക്കുന്നുണ്ട്. ഇതൊക്കെ ആരുടെ തലയിൽ ഉണ്ടായതാണാവോ.

3. Vaanmagal – Gautham Menon

ഗൗതം മേനോൻ സ്ഥിരം ഉള്ള ഫീൽ ആണ് തുടക്കം ഉള്ളത്, മ്യൂസിക് ആയാലും, സിമ്രാൻ ആയാലും, എടുത്തത് ആയാലും ഒരുപാട് ഇഷ്ടം ആയി. ഡയറക്ടർ എന്ന നിലയിൽ എനിക്കി അദ്ദേഹത്തെ വളരെ ഇഷ്ടം ആണ് എന്നാൽ ഒരു നല്ല നടൻ ആണോ എന്നത് ഒരു ചോദ്യം തന്നെ ആണ്. സ്ഥിരം കാണുന്ന മോഡേൺ ഗൗതം അല്ല, തനി നാടൻ അച്ഛൻ റോൾ. അദേഹത്തിന്റെ കുടുംബത്തിൽ നടക്കുന്ന ഒരു കഥ. അത് അവർ എങ്ങനെ കൈകാര്യം ചെയുന്നു എന്നതും കാണിക്കുന്നു. അച്ഛൻ റോൾ വേറെ ആരെങ്കിലും ചെയ്താൽ മതി ആയിരുന്നു എന്ന് ചില ഇമോഷണൽ സീൻ കണ്ടാൽ തോന്നി പോകും. കുറച്ച് കൂടെ സമയം ഉണ്ടായിരുന്നു എങ്കിൽ ഇതിലും നന്നായി അദ്ദേഹത്തിന് ഈ സ്റ്റോറി കാണിക്കാൻ പറ്റുമായിരുന്നു, അത് പറയാൻ കാരണം, എന്തോ എവിടെയോ മിസ്സിംഗ്‌ പോലെ തോന്നും. അവരുടെ കുടുംബത്തിന്റെ കെമിസ്ട്രി കുറച്ച് കൂടെ നന്നായി കാണിക്കാമായിരുന്നു. കൂട്ടത്തിൽ ഉള്ള ഏറ്റവും ഇമോഷണൽ, അത് പോലെ തന്നെ ഏറ്റവും സ്ട്രോങ്ങ്‌ സ്റ്റോറി ലൈൻ ഇത് ആണെങ്കിലും, സിമ്രാൻ ചെയ്ത കഥാപാത്രം പലർക്കും ദഹിക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടാകും. ഏത് ഒരു അമ്മയും ആ സിറ്റുവേഷനിൽ എന്താ ചിന്തിക്കുക എന്നാണ് കാണിക്കുന്നത് എങ്കിൽ, ഒരു അമ്മ എങ്ങനെ ആയിരിക്കാൻ പാടില്ല എന്നും പറയുന്നുണ്ട്. ഒരു നാട്ടിൻ പുറത്തു ഇത് പോലെ ഒരു സിറ്റുവേഷൻ വന്നാൽ ഇനി എങ്കിലും ആളുകൾ റിയാക്ട് ചെയ്യണം, പോലീസിൽ പോകണം എന്നലെ പറയേണ്ടത് ? അലാതെ ഇത് കണ്ടാൽ വീണ്ടും ആളുകൾ ഇങ്ങനെ ചിന്തിച് പോകില്ലേ എന്ന് തോന്നി പോയി. ഇടയിൽ ഒരുപാട് ഇഷ്ടപെട്ടെങ്കിലും പറയുന്ന മെസ്സേജിഞ്ഞോട് യോജിക്കാൻ പറ്റില്ല. ഭയങ്കരമായി ഇഷ്ടപ്പെട്ടു വന്നിട്ട് ലാസ്റ്റ് ആകുമ്പോൾ പ്രേക്ഷകർക് ഒരു കംപ്ലീറ്റ് അല്ലാത്ത ഫീൽ. മൂവ് ഓൺ പറഞ്ഞാ അത് അത്ര ഈസി ആണെന്ന് സിനിമാക്കാർക് ആരോ പറഞ്ഞു കൊടുത്ത പോലെ ഉണ്ട്. ആ കുട്ടി അനുഭവിക്കുന്ന മാനസികാവസ്ഥ ഇവിടെയും കാണിക്കുന്നില്ല. ആ കുട്ടിയോട് എലാം മറക്കണം എന്ന് അച്ഛൻ വന്നു പറയുമ്പോൾ, അത് അത്ര ഈസി ആണെന്ന് ഇവരോട് ആരാ പോയി പറഞ്ഞു കൊടുത്തേ. വര്ഷങ്ങളോളം കൗൺസിലിംഗ് കഴ്ഞ്ഞിട്ടും അതിൽ നിന്ന് പുറത്തു വരാത്ത പെൺകുട്ടികൾ ഉള്ള നമ്മുടെ നാട്ടിൽ, ഈ ഒരു സിറ്റുവേഷൻ അമ്മയുടെ കണ്ണിൽ കൂടെ മാത്രം അലാതെ, കുറച്ച് കൂടെ ഡീറ്റൈൽ ആയി കണികണ്ടതായിരുന്നു എന്ന് തോന്നി. ഒരു മിക്സഡ് ഇമോഷൻസ് ആണ് സിനിമ നമ്മുക്ക് തരുന്നത്.
(തികച്ചും പേർസണൽ ഒപിന്യൻ ആണ്)

Paava Kadhaigal: Gautham Vasudev Menon, Sudha Kongara, Vetri Maaran And  Vignesh Shivan On The Netflix Anthology4. Oor Iravu – Vetri Maaran

ഈ സിനിമയുടെ ഏറ്റവും വലിയ പ്ലോട്ട്, സസ്പെൻസ് എന്ന് തന്നെ പറയാം, അത് കഴിഞ്ഞ ഗൗതം മേനോൻ സിനിമയിൽ ഒരു പോസ്റ്ററിൽ കാണിക്കുന്നുണ്ട് . സിനിമയിൽ പിന്നെ ഇതൊക്കെ പ്രേതീക്ഷിച്ചാ മതി എന്നാണലോ. അതാണ് അവർ ചെയ്ത ഏറ്റവും വലിയ പോരായ്മ ആയി തോന്നിയതും. പ്രകാശ് രാജും സായി പല്ലവിയും അഭിനയിച്ചു തകർത്ത ഈ സിനിമയെ എവിടെയോ നമ്മുക്ക് മുൻപേ കഥ മനസിലാകുന്നത് കൊണ്ട് നഷ്ടപെടുന്നത്, ഈ സിനിമയുടെ ഒരു ഫുൾ എഫക്ട് ആണ്.
പാവ കഥാകൾക്ക് 1 മണിക്കൂർ എങ്കിലും കിട്ടിയാൽ, സ്ക്രിപ്റ്റിൽ ഒരുപാട് കാര്യങ്ങൾ ചേർക്കാൻ പറ്റുമായിരുന്നു. 4 സിനിമകൾ കണ്ട് കഴിഞ്ഞപ്പോൾ എന്തൊക്കെയോ ചേർക്കാമായിരുന്നു എന്ന് തോന്നി. ഒരു കംപ്ലീറ്റഡ് ഫീലിംഗ് ഇലാതെ തോന്നുന്നതും അത് കൊണ്ട് തന്നെ. എലാം സംഭവിക്കുന്നത് നാട്ടിൻ പുറത്ത് ആണ്. കുത്തും കൊലയും റേപ്പും ഒളിച്ചോട്ടവും ഒക്കെ ഇവിടെ മാത്രം നടക്കുന്നത് പോലെ ഉണ്ട് കണ്ടാൽ. അത് മാത്രം അല്ല, ലെസ്ബിയൻ ആയാലും ട്രാൻസ് ആയാലും, ഫ്രീഡം വേണമെങ്കിൽ മുംബൈക്ക് വണ്ടി കയറണം. Putham pudhu kaalai കണ്ട് ഇത് കാണുമ്പോൾ നിരാശ ആണ് ഫലം. ഒരുപാട് നാന്നാക്കാൻ പറ്റിയ സ്ട്രോങ്ങ്‌ പ്ലോട്ട് ഉണ്ടായിട്ടും, അത്ര സ്ട്രോങ്ങ്‌ ആയ റിസൾട്ട്‌ പ്രേഷകർക് ഈ സിനിമകൾ തരാൻ പറ്റാത്തത് പോലെ തോന്നി.