Travel
അല്‍ ബൈദ’ആ
സാധാരണയില്‍ നിന്ന് വ്യത്യസ്തമായി താഴേക്കു ഉരുളുന്നതിനു പകരം വണ്ടി മേലോട്ടുരുളുന്നത് കണ്ട എന്നിലെ അന്വേഷണത്വരക്ക് വേഗം കൂടി.വണ്ടിയില്‍ നിന്നും ഇരുമ്പിന്റെ ഒരു സ്പാനെര്‍ എടുത്തു. ആ പരിസരത്തെല്ലാം തൊടുവിച്ചു നോക്കിയെങ്കിലും പ്രത്യേക ആകര്‍ഷണമോ വികര്‍ഷണമോ അനുഭവപ്പെട്ടില്ല.എന്നാല്‍ ഒരു ഉരുണ്ട മാര്‍ബിള്‍ കഷ്ണവും വെള്ളത്തിന്റെ ബോട്ടിലും ആ കയറ്റത്തില്‍ വെച്ച് പതുക്കെ മുകളിലേക്ക് തട്ടിയപ്പോള്‍ മുകളിലേക്ക് ഉരുണ്ടു കയറുന്നുമുണ്ട്.ഇതില്‍ നിന്നും എനിക്ക് മനസ്സിലായത് വെറും കാന്തിക ശക്തിയല്ല ഇത് എന്നും മറിച്ചു ഭൂമിശാസ്ത്രപരമായുള്ള മറ്റെന്തോ പ്രതിഭാസമാണ് ഇതെന്നുമാണ്.അത് പരിശോധനയില്‍ കൂടി കണ്ടെത്തേണ്ടിയിരിക്കുന്നു.പിന്നീട് ചുറ്റുമുള്ള കാന്തിക പര്‍വ്വതങ്ങളില്‍ പല ഭാഗത്തും ഇരുമ്പ് കഷ്ണം കൊണ്ട് പരീക്ഷണം നടത്തി നോക്കി എങ്കിലും പ്രത്യേകത ഒന്നും കണ്ടെത്തിയില്ല.
ഈ പ്രതിഭാസത്തെ കുറിച്ച് ശാസ്ത്രീയമായി വല്ലതും കണ്ടെത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ വേണ്ടി ഇന്റര്‍നെറ്റ് അരിച്ചു പൊറുക്കിയെങ്കിലും വ്യക്തമായ ഒരുത്തരം ലഭിച്ചില്ല.എന്നാല്‍ മാഗ്നറ്റിക് മൌണ്ടന്‍ എന്നറിയപ്പെടുകയും വസ്തുക്കള്‍ മേലോട്ടുരുളുകയും ചെയ്യുന്ന ഇത്തരം സ്ഥലങ്ങള്‍ സൗദി അറേബ്യയിലെ മറ്റു ചില പ്രദേശങ്ങളിലും ഫിലിപ്പെന്‍സ്,തായ്ലന്ഡ്,കാനഡ എന്നീ രാജ്യങ്ങളിലും ഉള്ളതായി ചില വീഡിയോ ക്ലിപ്പുകളും കുറിപ്പുകളും കാണുന്നുണ്ട്.ശാസ്ത്രത്തില്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ എന്ന് വിളിക്കുന്ന ഈ പ്രതിഭാസത്തെപ്പറ്റി ഗവേഷണം നടത്തിയ ഫിലിപ്പെന്‍സിലെ ലോസ് ബനോസ് സര്‍വകലാശാലയിലെ ചില വിദ്യാര്‍ഥികള്‍ ശക്തമായ കാന്തിക വലയങ്ങളാവാം വസ്തുക്കളെ താഴെ നിന്നും മേലോട്ടെത്തിക്കുന്നെതെന്നു അഭിപ്രായപ്പെട്ടിരുന്നു.എന്നാല്‍ ഇത്തരം വാദഗതികള്‍ക്ക് പൂര്‍ണ്ണ പിന്‍ബലം ലഭിച്ചില്ല.കാരണം, ഇരുമ്പിന്റെ അംശമില്ലാത്ത മറ്റു വസ്തുക്കളും ഇങ്ങനെ ആകര്‍ഷിക്കപ്പെടുന്നുണ്ട്.
മതപരമായോ ചരിത്രപരമായോ വല്ല പ്രത്യേകതയും ഈ സ്ഥലത്തിനുണ്ടോ എന്നും ഞാന്‍ അന്വേഷിച്ചു.മതപണ്ഡിതന്മാരുമായും സ്വദേശികളായ പഴയകാല മദീനാ നിവാസികളുമായും ബന്തപ്പെട്ടു.വ്യക്തമായ ചരിത്ര രേഖകളിലൊന്നും അല്‍ ബൈദിനെ കുറിച്ച് പരാമര്‍ശമില്ല എന്ന മറുപടി ആണ് കിട്ടിയത്.എന്നാല്‍ തെളിവുകളുടെ പിന്‍ബലമില്ലാത്ത ചില ‘ജിന്ന്’ കഥകള്‍ ചില വെബ്സൈറ്റുകളില്‍ കണ്ടു. ഒരു അമ്യൂസ്മെന്റ്റ് പാര്‍ക്കിനു അനുയോജ്യമായ എല്ലാ ലക്ഷണങ്ങളുമുള്ള ഈ സ്ഥലം ടൂറിസം വകുപ്പ് മനസ്സ് വെച്ചാല്‍ രാജ്യത്തിനും വിശേഷിച്ച് മദീനാ നിവാസികള്‍ക്കും ഒരു മുതല്ക്കൂട്ടായിതീരും എന്നാണു മടക്ക യാത്രയില്‍ ചിന്തിച്ചത് ,,,,,,,,
“ആരും ഞെട്ടേണ്ടതില്ല …സത്യായിട്ടും ഇത് ഞാന്‍ എഴുതിയതല്ല.{ഇത് പോലെ ഒക്കെ എഴുതാന്‍ എന്നെ കൊണ്ട് കഴിയും.വേണ്ടാ എന്ന് വിചാരിച്ചിട്ടാ ..}ഇത് ഞാന്‍ അടിച്ചു മാറ്റിയതാ.മദീനയിലുള്ള മലയാളികള്‍ക്കിടയില്‍ പ്രസിദ്ധനും ‘മലയാളം ന്യൂസ്’ പത്രത്തിന്റെ മദീന ലേഖകനും ആയ എന്‍ എം ശരീഫ് പെരുവള്ളൂര്‍ മലയാളം ന്യൂസില്‍ എഴുതിയ ഒരു ലേഖനം ആണിത്.അദ്ദേഹത്തെ കുറിച്ച് ഞാന്‍ വേറെ ഒരു ‘ലേഖനം’ എഴുതുന്നതായിരിക്കും.അത്രക്കും ഉണ്ട്എഴുതാന്.കുറച്ചു ദിവസമായി ബിസ്നസ് ആവശ്യാര്‍ത്ഥം ദുബായില്‍ ഉള്ള അദ്ദേഹത്തിന്റെ ലാപ്ടോപില്‍ നിന്നും ഇന്നലെ അടിച്ചു മാറ്റിയ ഈ ലേഖനം ഞാന്‍ എനിക്കറിയാവുന്ന പോലെ ഇവിടെ എഴുതിയതാണ് {pdf ഫയല്‍ ആയിരുന്നു.പത്രത്തിന്റെ കട്ടിംഗ്.അത് ബ്ലോഗില്‍ എഴുതിയതാ}.അല്ലെങ്കിലും എനിക്കൊക്കെ എന്തും ആവാമല്ലോ …..!!!!!!!!
354 total views, 3 views today