ബലൂചിസ്ഥാൻ പാകിസ്താനിൽ നിന്നും സ്വതന്ത്രമാക്കാൻ സാധ്യതയുണ്ടോ ?

0
192

AL Irfan

ബലൂചിസ്ഥാൻ 

നാസർ ബലൂച്ചിയുടെയും ബഗ്തി ബലൂച്ചിയുടെയും നേതൃത്വത്തിൽ ചുവപ്പും പച്ചയും നീലയും കലർന്ന പതാക ക്വറ്റയുടെ നഗര മധ്യത്തിൽ ഉയരുമെന്ന പ്രതീക്ഷയിൽ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ നാടാണ് ബലൂചിസ്ഥാൻ .. ഇന്നത്തെ പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാൻ. പഴയ പേർഷ്യൻ രക്തം പേറുന്ന മനുഷ്യരുടെ കൂട്ടമാണ് ബലൂചികൾ .. ഇറാൻ, അഫ്ഗാൻ, ഗൾഫ് രാജ്യങ്ങൾ തുടങ്ങി ഇന്ത്യയിൽ വരെ ഇപ്പോൾ ബലൂചികൾ അഭയാർത്ഥികൾ ആയി ഉണ്ട് .. ലോകത് ഏകദേശം ഒരു കോടി ബലൂചികൾ ഉള്ളതിൽ എഴുപത് ലക്ഷവും പാകിസ്ഥാനിൽ ആണ് ..

Balochistan Is Bleeding': On I-Day Baloch Activists Exhort India ...പാകിസ്ഥാനിൽ നിന്നും സ്വതന്ത്രമായി സ്വതന്ത്ര ബലൂചിസ്ഥാൻ രാജ്യമായി നിൽക്കാനുള്ള പോരാട്ടത്തിൽ ആണ് ബലൂചിസ്ഥാനിലെ ഒരു കൂട്ടം ആളുകൾ .. കാണ്ഡഹാറിൽ ഓഫീസ് തുറന്ന് അതിനു വേണ്ടിയുള്ള പോരാട്ടം തുടങ്ങിയിട്ട് കാലം കുറേ ആയി ..
ബലൂച് ലിബറേഷൻ ആർമി .. റെവലൂഷൻ ആർമി എന്ന പേരിലൊക്കെ സായുധ സംഘങ്ങൾ അതിന് വേണ്ടി സിബിയുടെയും ക്വറ്റയുടെയും മല മടക്കുകളിൽ തോക്കും പിടിച്ചു നിൽപ്പാണ് .. പാകിസ്ഥാൻ പട്ടാളം ഇന്ത്യൻ അതിർത്തിയിലുള്ളതിനേക്കാൾ ഭീഷണി നേരിടുന്നതും പോരാട്ടം നടത്തേണ്ടി വരുന്നതും ബിഎൽഎഫ് എന്ന ബലൂചി സംഘത്തോടും അഫ്ഗാൻ അതിർത്തിയിലെ താലിബാൻ സംഘത്തോടും ആയിരിക്കും ..

ബലൂചിസ്ഥാൻ സ്വതന്ത്രമാകാൻ സാധ്യതയുണ്ടോ എന്ന് പരിശോധിച്ചാൽ ഇല്ല എന്ന് കണ്ടെത്തേണ്ടി വരും .. നിലവിൽ ബലൂചിസ്ഥാനിലെ മുപ്പത് ശതമാനം ആളുകൾക്ക് മാത്രമേ സ്വതന്ത്ര രാജ്യത്തോട് താല്പര്യമുള്ളൂ .. അതിനേക്കാൾ തടസ്സമാകുന്നത് നിലവിലെ ബലൂചിസ്ഥാനിലെ ചൈനീസ് പാക് പട്ടാള സാന്നിധ്യമാണ് .. ഗ്വാഡർ പോർട്ട് സ്ഥിതി ചെയ്യുന്ന ബലൂചിസ്ഥാനെ അസ്ഥിരമാക്കാൻ ഒരു ബാഹ്യ ഇടപെടലിനെയും ഇവർ വെച്ച് പൊറുപ്പിക്കാൻ സാധ്യത ഇല്ല .. അമേരിക്ക ബലൂച്ചിലെ പോരാളികളെ കൊടും തീവ്രവാദികളുടെ പട്ടികയിൽ പെടുത്തിയതും സ്വതന്ത്ര മോഹങ്ങൾക്ക് തിരിച്ചടിയാണ് . പിന്നെയുള്ളത് ഇന്ത്യയുടെ ഇടപെടലാണ് .. ചൈനയാണ് ബലൂചിൽ കാശ് മുടക്കി ആയിരകണക്കിന് കിലോമീറ്റർ റോഡും പോർട്ടും അനുബന്ധ വ്യാവസായിക പദ്ധതികളും ഒരുക്കുന്നത് ..ഇന്ത്യക്ക് ഇടപെടുമ്പോൾ പാകിസ്ഥാനെ മാത്രമായിരിക്കില്ല നേരിടേണ്ടി വരിക .. അത് കൊണ്ട് നമ്മുടെ നേതൃത്വം ജാഗ്രതയിൽ ആകും കാര്യങ്ങളെ കാണുക .. ഇപ്പോൾ തന്നെ കുൽഭൂഷൺ യാദവിനെ ബലൂചിസ്ഥാനിൽ വെച്ച് പിടിച്ചത് കാണിച്ചു പാകിസ്ഥാൻ അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തി നടക്കുകയാണ് ..

Jai Hind', 'Bharat Mata Ki Jai': Baloch activists seek India's ...വളരെ നല്ല രീതിയിൽ നടന്നിരുന്ന സ്വതന്ത്ര പോരാട്ടം അന്താരാഷ്ട്ര സമൂഹത്തിൽ വെറുപ്പുളവാക്കാൻ ബലൂച്ചി പോരാളികൾ പുറത്തു വിട്ടിരുന്ന വീഡിയോകൾ കാരണമായി .. വളരെ മൃഗീയമായി പാകിസ്ഥാൻ സൈനികരെ കൊല്ലുന്നത് അവർ വീഡിയോ എടുത്തു പ്രചരിപ്പിക്കുന്നത് ഹോബിയാക്കി മാറ്റി .. ഓരോ പോരാട്ടവും വീഡിയോയിൽ പകർത്തി കൊല്ലപ്പെടുന്ന സൈനികരെ കാണിച്ചു അവർ മേന്മ നേടാൻ ശ്രമിച്ചത് പാക് സൈന്യത്തെയും അവർക്ക് കിട്ടിയിരുന്ന പിന്തുണയേയും എതിരാക്കി .. സുന്നി ആശയക്കാരായ പാകിസ്ഥാൻ ബലൂചികളെ ഷിയാ ആശയക്കാരായ ഇറാൻ ബലൂചികൾ പിന്തുണക്കുന്നില്ല എന്നതും അവർക്കിടയിൽ ഒരുമ നഷ്ടപ്പെടുത്തി .. സ്വതന്ത്ര ബലൂചിസ്താനെ താലിബാൻ പിന്തുണക്കാത്തതും വലിയ ഭീഷണിയാണ് ..ഇതിനൊക്കെ ഇടയിലാണ് ചൈനയുടെ എൻട്രി .. കണ്ടറിയണം ബലൂചിസ്ഥാനിലെ മലമടക്കുകളിൽ ഒളിച്ചിരുന്ന് ഇടവഴിയിലൂടെ കടന്ന് വരുന്ന സൈനികരുടെ നേർക്ക് നിറയൊഴിച്ചിരുന്ന പോരാട്ടത്തിനു എന്ത് സംഭവിക്കുമെന്ന് ..