കൊറോണക്ക് മുമ്പ് ലോകം ഉറ്റു നോക്കിയിരുന്ന ഒരു വലിയ പ്രോജക്റ്റ് ഉണ്ടായിരുന്നു

472

AL Irfan

കൊറോണക്ക് മുമ്പ് ലോകം ഉറ്റു നോക്കിയിരുന്ന ഒരു വലിയ പ്രോജക്റ്റ് ഉണ്ടായിരുന്നു .. ഇപ്പോഴും ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരുന്ന പാകിസ്ഥാനിലെ വമ്പൻ പ്രോജക്റ്റ് .. ഗ്വാഡർ പോർട്ട്.പലപ്പോഴും ചിലർക്കെങ്കിലും ഒരു സംശയമുണ്ടായിരിക്കും .. എന്തിനാണ് ചൈന പാകിസ്താന്റെ പിറകിൽ അവർക്ക് സപ്പോർട്ടറായി നിൽക്കുന്നതെന്ന് .. അതിന് ഉത്തരം കൂടിയാണ് ഈ പടുകൂറ്റൻ പദ്ധതി.

മിഡിൽ ഈസ്റ്റ് മാർക്കറ്റിലും യൂറോപ്പിലും ഉള്ള മേധാവിത്വം ഒരിക്കലും തകരാതിരിക്കാൻ ചൈന കണ്ട മാർഗമാണ് പാകിസ്ഥാൻ .. ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഗ്വാഡർ എന്ന സ്ഥലത്തു അവർ നിർമിക്കുന്ന വലിയ ഒരു തുറമുഖം ലോക മാർക്കറ്റിൽ ചൈനക്ക് എതിരാളികൾ ഇല്ലാതാക്കും .ഇപ്പോൾ ചൈനയിൽ നിന്നും ഒരു കണ്ടയിനർ മിഡിൽ ഈസ്റ്റിലേക്ക് എത്താൻ മൂന്നാഴ്ചയിലധികം സമയമെടുക്കുമെങ്കിൽ ഈ പോർട്ട് ഓപ്പൺ ആകുന്നതോട് കൂടെ അത് പത്തോ പതിനൊന്നോ ദിവസമായി ചുരുങ്ങും .

ചൈനയിൽ നിന്ന് കരമാർഗം സാധനങ്ങൾ പാകിസ്ഥാനിലെ ഗ്വാഡർ പോർട്ടിൽ എത്തിക്കും. അവിടെ നിന്നും നേരെ കടൽ മാർഗ്ഗം മറ്റുള്ള രാജ്യങ്ങളിലേക്ക് .കര പാതക്ക് വേണ്ടി ചൈന പാകിസ്ഥാനിൽ നിർമിച്ചിട്ടുള്ളത് മനോഹരമായ ഒരു റോഡ് വിസ്മയമാണ് .. ജപ്പാൻ അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയിൽ ചൈന പാകിസ്ഥാൻ എക്കണോമിക് കോറിഡോർ എന്ന പ്രോജക്ടിലെ ഹൈലൈറ്റ് ഈ ഹൈവേ ആണ് .

പാകിസ്ഥാനെ ഈ പ്രോജക്റ്റ് എത്രത്തോളം ഉയരത്തിൽ എത്തിക്കും എന്ന് പറയാൻ കഴിയില്ല . നൂറു കണക്കിന് വമ്പൻ ചൈനീസ് കമ്പനികൾ ഇപ്പോൾ തന്നെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ തമ്പടിച്ചു തുടങ്ങി .. ചൈനക്ക് എല്ലാവിധ സ്വതന്ത്രവും പാകിസ്ഥാൻ നൽകിയിട്ടുണ്ട് .. ഇടക്കിടെ പ്രശ്നമുണ്ടാക്കുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ നേരിടുന്നത് ചൈന പാകിസ്ഥാൻ ആർമി ഒന്നിച്ചാണ് .ഈജിപ്തിന് സൂയസ് കനാൽ എന്ന പോലെ അതിലും വലിയ വരുമാനമാണ് പാകിസ്ഥാൻ പ്രതീക്ഷിക്കുന്നത് .ഗിൽജിത്ത് എന്ന ലോകത്തിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റു സ്പോട്ടുകൾക്ക് വേണ്ടി ഈ കാരക്കോറം ഹൈവേ കേന്ദ്രീകരിച്ചു ടൂറിസം പദ്ധതികളും ഉണ്ട് .

നമ്മുടെ ഇന്ത്യ പോലെയുള്ള രാജ്യങ്ങൾക്ക് ഈ പദ്ധതി ഭീഷണി അല്ലെങ്കിലും ചൈന പാകിസ്ഥാൻ അച്ചുതണ്ട് ശക്തമാകുന്നത് വലിയ തലവേദനയാണ് .ബില്യൺ കണക്കിന് ഡോളറുകൾ മുടക്കിയ ചൈനക്ക് ആ മൂലധനം സംരക്ഷിക്കാൻ അധാർമ്മികമായും പാകിസ്ഥാനെ പിന്തുണക്കാതെ തരമില്ല .