മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ അതേപേരിൽ കൽക്കി എഴുതിയ നോവലിന്റെ ചലച്ചിത്ര ഭാഷ്യമാണ്. ചോളരാജാക്കന്മാരുടെ അധികാരത്തർക്കങ്ങളും മറ്റും പ്രതിപാദിക്കുന്ന നോവൽ തമിഴർക്ക് വൈകാരികമായി സ്ഥാനമുള്ള ഒരു സാഹിത്യകൃതികൂടിയാണ് . സിനിമയുടെ ആദ്യഭാഗം ഈ കഴിഞ്ഞ സെപ്റ്റംബർ മുപ്പതിനാണ് റീലീസ് ചെയ്തത്. മണിരത്നം എന്ന ബ്രാന്റ് നെയിമും കൃതിയുടെ വൈകാരിക സ്വാധീനവും കാരണം തമിഴ്നാട്ടിൽ വൻ വിജയമാണ് സിനിമ നേടിയത്. മറ്റു സംസ്ഥാനങ്ങളിലും ചിത്രം വലിയ വിജയം നേടിയിരുന്നു, ചിത്രത്തിന്റെ അടുത്ത ഭാഗം 2023 ഏപ്രിലിൽ ആണ് റിലീസ് ചെയ്യുക, ചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ഈ ചിത്രത്തിലെ ഒരു വീഡിയോ സോങ് ഇപ്പോൾ യൂട്യൂബിൽ റീലീസ് ചെയ്തിരിക്കുകയാണ്. അലൈകടൽ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിൽ മലയാളി താരം ഐശ്വര്യ ലക്ഷ്മിയും നടൻ കാർത്തിയുമാണ് പ്രത്യക്ഷപ്പെടുന്നത്. സംഗീതവിസ്മയം എ ആർ റഹ്മാൻ ഈണമിട്ട ഈ ഗാനത്തിന് വരികൾ രചിച്ചത് ശിവ അനന്തും ആലപിച്ചിരിക്കുന്നത് അന്തര നന്ദിയുമാണ്. പൂങ്കുഴലി എന്ന തോണിക്കാരിയായി അതീവ സുന്ദരിയായാണ് ഐശ്വര്യ ലക്ഷ്മി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ‘ ഒഫീഷ്യൽ ട്രെയിലർ
അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ചിത്രത്തിന്റെ