history
നാലു ലക്ഷം ഹിന്ദുക്കളുടെ കൂട്ടക്കൊല, നടന്നത് ബംഗാളിൽ. നടത്തിയത് മറാത്ത സൈന്യം
ഇന്ത്യൻ ചരിത്രകാരന്മാരിൽ ഇന്ന് ആരും ശ്രദ്ധിക്കാത്ത എന്നാൽ ആർക്കും പകരം വെയ്ക്കാൻ കഴിയാത്ത ഒരു ചരിത്രക്കാരനാണ് ജാതുനാഥ് സർക്കാർ. അദ്ദേഹത്തിന്റെ ഹിസ്റ്ററി ഓഫ് ബംഗാൾ എന്ന പുസ്തകത്തിൽ
152 total views

നാലു ലക്ഷം ഹിന്ദുക്കളുടെ കൂട്ടക്കൊല, നടന്നത് ബംഗാളിൽ. നടത്തിയത് മറാത്ത സൈന്യം.
ഇന്ത്യൻ ചരിത്രകാരന്മാരിൽ ഇന്ന് ആരും ശ്രദ്ധിക്കാത്ത എന്നാൽ ആർക്കും പകരം വെയ്ക്കാൻ കഴിയാത്ത ഒരു ചരിത്രക്കാരനാണ് ജാതുനാഥ് സർക്കാർ. അദ്ദേഹത്തിന്റെ ഹിസ്റ്ററി ഓഫ് ബംഗാൾ എന്ന പുസ്തകത്തിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിക്കുന്നത്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മംഗോളിയൻ സേന എന്നാണ് ചരിത്രക്കാരൻ ജാതുനാഥ് സർക്കാർ മറാത്ത രാജവംശത്തെ വിശേഷിപ്പിച്ചത്. രാജ്പുതരുടെ സാമ്രാജ്യം കൂടാതെ ബംഗാളിലും ഹിന്ദു കൂട്ടക്കൊല നടപ്പിലാക്കിയിരുന്നു മറാത്തകൾ.
ബംഗാളിലെ ഹിന്ദു കൂട്ടക്കൊല 1741 ഇൽ രഘുജി ബോസ്ലയുടെ കൽപനപ്രകാരം ആദ്യത്തെ അധിനിവേശവും കൂട്ടക്കൊലയും നടന്നു. അന്ന് അതിന്റെ ദൃക്സാക്ഷി ആയിരുന്ന കവി ഗംഗാറാം മഹാരാഷ്ട്ര പുരാണ എന്ന കവിതയിൽ ഈ ക്രൂരതകളെ കുറിച്ചു എഴുതുന്നുണ്ട്.
“ബ്രാഹ്മണരും വൈഷ്ണവരും സന്ന്യാസികളും വേലക്കാരും എല്ലാവർക്കും ഒരേ വിധി. മനുഷ്യർക്കൊപ്പം പശുക്കളെയും
അവർ കൊന്നു തള്ളി.” അന്നത്തെ ബംഗാൾ തലസ്ഥാനം മുർഷിദാബാദിൽ ഇന്ത്യയിലെ സമ്പന്ന വ്യാപാരികൾ ആയിരുന്ന ജഗത് സെത്തിന്റെ ഭവനവും ഇവർ കൊള്ളയടിച്ചു. മുഗൾ സാമ്രാജ്യത്തിന്റെ പതനം എന്ന നാലു വോള്യം വരുന്ന പുസ്തകം എഴുതിയ ജാതുനാഥ് സർക്കാർ പറയുന്നത് ഇപ്രകാരമാണ് ” പിഞ്ചു കുഞ്ഞുങ്ങളെയും ഗർഭിണികളെയും അവർ വധിക്കുകയും ഹിന്ദു യുവതികളെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു.”
രണ്ടാം ബാർഗി അധിനിവേശത്തെ ചെറുക്കാൻ കൽക്കട്ടയിലെ ഹിന്ദു വ്യാപാരികൾ സ്വന്തം ചെലവിൽ കിടങ്ങുകൾ തീർക്കുകയും പ്രാദേശികമായ സൈന്യത്തെ രൂപീകരിക്കുയും ചെയ്തു.
മൂന്നാം മറാത്ത അധിനിവേശം നടക്കുന്നത് 1744 മാർച്ചിൽ ആണ്. അന്ന് സൈന്യവുമായി എത്തിയ ഭാസ്കർ പണ്ഡിറ്റ് തന്റെ കീഴിലുള്ള പടത്തലവൻമാർക്ക് നൽകിയ കൽപന വാളെടുത്തു മുന്നിൽ കാണുന്ന എല്ലാ പുരുഷന്മാരെയും സ്ത്രീകളെയും കൊല്ലുക എന്നാണ്. ഭർദ്വാൻ മഹാരാജാവിന്റെ സദസ്യനായിരുന്ന വാനേശ്വർ വിദ്യാലങ്കാർ നവംബർ 1744 ഇൽ എഴുതിയത് ഇങ്ങനെ : “ഷാഹുരാജയുടെ പടയ്ക്ക് ദയയോ കാരുണ്യമോ തൊട്ടു തീണ്ടിയിരുന്നില്ല.ഗർഭിണികളെ അരിഞ്ഞു തള്ളി, ബ്രാഹ്മണരെയും ദാരിദ്രരേയും കുഞ്ഞുങ്ങളേയും വെറുതെ വിട്ടില്ല.”
അന്ന് സ്വന്തം മാനം രക്ഷിക്കാൻ സ്ത്രീകൾ കൂട്ട പലായനം നടത്തി. പൈസയ്ക്ക് വേണ്ടി മനുഷ്യരെ ദ്രോഹിക്കുക. പൈസ ലഭിച്ചു കഴിഞ്ഞാൽ അവരെ വെള്ളത്തിൽ മുക്കി കൊല്ലുക ഇതായിരുന്നു മറാത്ത സൈന്യത്തിന്റെ ചെയ്തികൾ. ഏകദേശം 4 ലക്ഷത്തോളം ഹിന്ദുക്കൾ കൊല്ലപ്പെട്ടു.
1750 ഡിസംബർ മാസത്തിലാണ് ജയ്പൂർ അധിനിവേശം സംഭവിക്കുന്നത്. അന്ന് പരാജയപ്പെട്ട ജയ്പൂർ രാജാവ് ഈശ്വരി സിംഗ് ആത്മഹത്യ ചെയ്തു. 10 ജനുവരി 1751 ഇൽ 4000 മറാത്ത പോരാളികൾ ജയ്പൂരിനെ ആക്രമിച്ചു 9 മണിക്കൂർ ആണ് ക്രൂരകൃത്യങ്ങൾ അഴിച്ചു വിട്ടത്.
ജാതു നാഥ് സർക്കാരിനെ സംശയത്തോടെ കാണുന്നവർ ഉണ്ട്. ശ്രീധരമേനോൻ അടക്കമുള്ള ചരിത്രകാരന്മാർ അംഗീകരിച്ച വ്യക്തിത്വമാണ് സർക്കാർ. വളരെ ഡീറ്റൈൽഡ് ആയ എഴുത്താണ് അദ്ദേഹത്തിന്റെ. ഇത് കൂടാതെ മുഗൾ സാമ്രാജ്യത്തിന്റെ ചരിത്രവും ഔറംഗസേബിന്റെ കത്തുകളും ഇദ്ദേഹത്തിന്റെ പഠന വിഷയങ്ങൾ ആയിരുന്നു.
153 total views, 1 views today