Connect with us

Humour

“നാക്കു നീട്ടിയിരിക്കുന്ന ഐൻസ്റ്റീൻ” എന്ന പ്രസിദ്ധമായ ചിത്രത്തിന് പിന്നിലുള്ള സംഭവം എന്താണ്?

നോബൽ സമ്മാനം നേടിയ ഭൗതികശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻ‌സ്റ്റൈന്റെ അവിസ്മരണീയമായ ഫോട്ടോകളിലൊന്നാണ് നാവ് നീട്ടുന്ന ചിത്രം. പതിറ്റാണ്ടുകളായി, ഇത് മിഡിൽ-സ്കൂൾ സയൻസ് ക്ലാസ് മുറികളുടെയും

 42 total views

Published

on

ആൽബർട്ട് ഐൻസ്റ്റീന്റെ പ്രസിദ്ധമായ “നാക്കു നീട്ടിയിരിക്കുന്ന ഐൻസ്റ്റീൻ” എന്ന പ്രസിദ്ധമായ ചിത്രത്തിന് പിന്നിലുള്ള സംഭവം എന്താണ്?

നോബൽ സമ്മാനം നേടിയ ഭൗതികശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻ‌സ്റ്റൈന്റെ അവിസ്മരണീയമായ ഫോട്ടോകളിലൊന്നാണ് നാവ് നീട്ടുന്ന ചിത്രം. പതിറ്റാണ്ടുകളായി, ഇത് മിഡിൽ-സ്കൂൾ സയൻസ് ക്ലാസ് മുറികളുടെയും , കോളേജ് ശാസ്ത്ര റൂമുകളുടെയും ഭിത്തികളിൽ നാം കാണുന്നുണ്ട്.ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നവരുടെ ചിത്രങ്ങളിൽ ഏറ്റവും മികച്ച പ്രസ്സ് ഫോട്ടോഗ്രാഫുകളിലൊന്ന് എന്ന് ഗാർഡിയൻ വിശേഷിപ്പിച്ച ചിത്രമാണ് ഐൻസ്റ്റീൻ നാക്കു നീട്ടിയിരിക്കുന്ന ഈ ചിത്രം.ഈ ചിത്രത്തിന് പിന്നിലെ കഥ ഇതാണ്:

The story behind Albert Einstein′s most iconic photo | Culture| Arts, music  and lifestyle reporting from Germany | DW | 13.03.20211951 മാർച്ച് 14 നാണ് ഈ ചിത്രത്തിനാധാരമായ സംഭവം ഉണ്ടായത്. ഐൻസ്റ്റീന്റെ പിറന്നാൾ ദിവസമായിരുന്നു അത്.പ്രിൻസ്ടൺ യൂണിവേഴ്‌സിറ്റിയിലെ ആഘോഷങ്ങൾ കഴിഞ്ഞു പുറത്തിറങ്ങിയ ഐൻസ്റ്റീനെ പത്രക്കാർ വളഞ്ഞു. പുള്ളിയുടെ ഒരു പിറന്നാൾ ദിന ഫോട്ടോ എടുക്കാനായി പോസ് ചെയ്യാനാണ് പത്രക്കാരുടെ ആവശ്യം. പിറന്നാൾ ആഘോഷങ്ങളിൽ തളർന്ന ഐൻസ്റ്റീൻ എത്രയും പെട്ടെന്ന് സ്ഥലം വിടാനുള്ള തിടുക്കത്തിൽ തന്റെ സഹപ്രവർത്തകന്റെ കാറിനു പുറകിലെ സീറ്റിൽ കയറിക്കൂടി. എന്നിട്ടും പത്രക്കാർ വിടുന്ന മട്ടില്ല. അവർക്ക് ഒരു ഫോട്ടോ വേണമെന്ന് നിർബന്ധം. ഒടുവിൽ പുള്ളി സഹികെട്ട് അവിടെയുണ്ടായിരുന്ന പത്രക്കാരെ ഗോഷ്ടി കാണിച്ചതാണ് സംഭവം. പുള്ളി ഒറ്റനിമിഷം കൊണ്ട് ഗോഷ്ടി കാണിച്ചിട്ട് തിരിഞ്ഞിരുന്നു. എന്നാൽ ഈ ഒരു സുവർണ നിമിഷം യുണൈറ്റഡ് പ്രസ് ഇന്റർനാഷനലിലെ (UPI) ഫോട്ടോഗ്രാഫർ ആയിരുന്ന ആർതർ സാസ് അതിവിദഗ്‌ദമായി ഒപ്പിയെടുത്തു.

Einstein sticking his tongue out, 1951 - Rare Historical Photosഅന്നത്തെ ക്യാമറകൾ ഫിലിമിൽ ഓടുന്നത് ആണെന്നതും, ഇന്നത്തെ പോലെ തുരുതുരാ ചിത്രങ്ങൾ എടുക്കാൻ കഴിയില്ല എന്നതും ഒക്കെ നാം ഓർക്കണം . ഇതുപോലൊരു അവസരത്തിൽ കൃത്യമായി ഷട്ടർ ബട്ടണിൽ വിരലമർത്തിയ ആ ഫോട്ടോഗ്രാഫറുടെ സമയ കൃത്യത സമ്മതിച്ചുകൊടുക്കണം! അതോ ഭാഗ്യമോ?എന്തായാലും ഈ ചിത്രം പെട്ടെന്ന് പ്രശസ്തമായി.ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡിയുടെ മുൻ മേധാവി ഡോ. ഫ്രാങ്ക് അയഡെലോട്ടും , അദ്ദേഹത്തിന്റെ ഭാര്യ മിസ്സിസ് അയഡെലോട്ടും ആണ് ചിത്രത്തിൽ ഐൻസ്റ്റീനെ കൂടാതെ ഉള്ള മറ്റു രണ്ടുപേർ . എന്നാൽ ഐൻസ്റ്റീൻ പ്രസ്തുത ചിത്രത്തിൽ നിന്നും ബാക്കി രണ്ടുപേരെ മുറിച്ചു മാറ്റി, തന്റെ മുഖം മാത്രം വെച്ചുകൊണ്ട് ഒൻപതു പ്രിന്റുകൾ പിന്നീട് വാങ്ങി. എന്നിട്ടു അവ പേഴ്സണൽ ഗ്രീറ്റിങ് കാർഡ് ആയി സുഹൃത്തുക്കൾക്ക് അയച്ചു എന്ന് ചരിത്രം.ഐൻ‌സ്റ്റൈൻ ഈ ആംഗ്യം കാണിച്ചതിന്റെ കാരണം ഫോട്ടോ നശിപ്പിക്കാൻ ശ്രമിച്ചതാകാം. പക്ഷേ അദ്ദേഹത്തിന്റെ പദ്ധതി പരാജയപ്പെട്ടു.

ചിത്രം ഉപയോഗിക്കണോ വേണ്ടയോ എന്ന് ആദ്യം എഡിറ്റർമാർക്കിടയിൽ ചർച്ച ഉണ്ടായിരുന്നു.ഐൻ‌സ്റ്റൈൻ അൽപം വിചിത്ര സ്വഭാവക്കാരനാണെന്ന ഖ്യാതിയും ഒപ്പം നോട്ടി പ്രൊഫസറായി ഊട്ടി ഉറപ്പിക്കുന്ന ഏറ്റവും ജനപ്രിയമായ ചിത്രങ്ങളിൽ ഒന്നായി പിന്നീട് ഇത് മാറുകയും ചെയ്തു.മുഴുവൻ രൂപത്തിൽ ആകെയുണ്ടായിരുന്ന അദ്ദേഹം ഒപ്പിട്ട യഥാർത്ഥ ചിത്രം 2017 ൽ 1,25,000 ഡോളറിന് ലേലം ചെയ്തു.

 

 43 total views,  1 views today

Continue Reading
Advertisement

Advertisement
Entertainment11 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment19 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment6 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement