എപ്പോഴും തോണ്ടിക്കളിക്കുന്ന ആ മൊബൈലിന്റെ ടോർച്ച് അടിച്ചു നടന്നാലെന്താ ? മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ആളുടെ സുഹൃത്തിന്റെ കുറിപ്പ്

49

Alby Alban

ഈ കുറിപ്പ് ഒന്ന് ശ്രദ്ധിക്കണേ. നിങ്ങളോട് എനിക്ക് ഒന്നേ പറയുവാനുള്ളൂ രാത്രി മൊബൈൽ ടോർച്ച് എങ്കിലും തെളിച്ച് നടക്കുക.എന്റെ സുഹൃത്തിനെ കഴിഞ്ഞ 23-12-2020-ൽ അണലി കടിച്ചു. എന്താണ് കടിച്ചത് എന്ന് പോലും ആള് അറിഞ്ഞില്ല.വേദന തുടങ്ങിയപ്പോൾ ടൈൽസിന്റെ ചീള് കൊണ്ടതാണ് എന്നാണ് വീട്ടുകാരോടും പറഞ്ഞത്. സംഭവം വഷളായി തുടങ്ങിയപ്പോൾ അനുജന് കാര്യം മനസിലായി എന്തോ കടിച്ചതാണ് എന്ന്. അങ്ങനെ എറണാകുളം ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവിടെ ICU-യിൽ ബെഡ് ഒഴിവില്ല, മറ്റെവിടെ എങ്കിലും കൊണ്ടുപോകാൻ പറഞ്ഞു. അങ്ങനെ #ലിസി ഹോസ്പ്പിറ്റലിൽ എത്തിച്ചു. ടെസ്റ്റ് ചെയ്തപ്പോൾ കടിച്ചത് അണലിയാണ് എന്ന് തിരിച്ചറിഞ്ഞു.

അങ്ങനെ മരണം മുന്നിൽ കണ്ട എന്റെ സുഹൃത്തിന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായെങ്കിലും ജീവൻ തിരിച്ചു കിട്ടി. ഇപ്പൊൾ അരൂരിൽ വീട്ടിലുണ്ട്.ആള് മദ്യപിച്ചിരിന്നു. അന്ന് പക്ഷേ എല്ലാ ദിവസവും അടിക്കുന്ന അത്രേം അകത്താക്കിയില്ല, അത് അവന്റെ ഭാഗ്യം. എന്നാൽ എല്ലാ ദിവസവും ജോലിക്കും പോകാറുണ്ട്,, ആള് ചുള്ളനുമാണ് വിവാഹിതനുമാണ് ഒരു കുട്ടിയുമുണ്ട്, അച്ഛനും അമ്മയുമൊത്താണ് താമസം.ഞാൻ പറഞ്ഞു വന്നത് ഒരു ദിവസം മൂന്നും, നാലും, മണിക്കൂർ മൊബൈലിൽ തോണ്ടി കളിച്ച് സമയം കളയുന്ന നമ്മൾ,, എന്തുകൊണ്ട് രാത്രി കാലങ്ങളിൽ വീട്ടിലേക്ക് എത്താൻ 5 മിനിറ്റ് നേരം മൊബൈൽ ടോർച്ച് എങ്കിലും തെളിക്കുന്നില്ല..?

മദ്യപിക്കുമ്പോൾ നമുക്ക് ധൈര്യം ചിലപ്പോൾ ഉണ്ടായേക്കാം. പക്ഷേ അത് താൽകാലികം മാത്രമാണ് സുഹൃത്തുക്കളെ. ഇതെല്ലാം അനുഭവിക്കുന്നത് ആത്മാർത്ഥതയുള്ള ചങ്ക് കൂട്ടുകാരും സ്വന്തം വീട്ടുകാരുമാണ് എന്ന് ഓർക്കുക.എന്നാൽ മദ്യപിക്കുന്നവരെ മാത്രമല്ല, അല്ലാത്തവരെയും,, കുട്ടികൾക്ക് വരെ പാമ്പ് കടി ഏൽക്കാറുണ്ട്.വെന്റിലേറ്ററിലേക്ക് കൊണ്ട് പോകുമ്പോൾ കടിയേറ്റ എന്റെ സുഹൃത്ത് അവന്റെ ഭാര്യയോട് ഒരു വാക്ക് പറഞ്ഞിരിന്നു. ഞാൻ ജീവനോടെ തിരിച്ചു വന്നാൽ ഇനി ജീവിതത്തിൽ ഞാൻ മദ്യപിക്കില്ല എന്ന്. ആ വാക്ക് എന്റെ പ്രിയ സുഹൃത്ത് എന്നും നിലനിർത്തട്ടെ .കേരളത്തിൽ ഏറ്റവും കൂടുതൽ മനുഷ്യജീവനുകൾ നഷ്ടപെടുന്നത് അണലിയുടെ കടിയേറ്റാണ് എന്ന് കണക്കുകൾ പറയുന്നു.പൂർണ്ണ വളർച്ചയെത്തിയ അണലിയുടെ പല്ല് ഒന്നര ഇഞ്ചോളം ഉണ്ടാവാം. രാത്രിയിൽ എല്ലാവരും ശ്രദ്ധിച്ചു സഞ്ചരിക്കുക. മനുഷ്യനെ പോലെ തന്നെ എല്ലാ ജീവികളും ഈ ഭൂമിയുടെ അവകാശികളാണ് എന്നുകൂടി ഓർമ്മവേണം.