സെന്റർ കാരക്ടർ റോളിലേക്ക് വിഷ്ണു ഗോവിന്ദൻ എത്തിച്ചേർന്ന നാൾവഴികൾ ഏറെ വലുതാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
13 SHARES
161 VIEWS

Aleena Varghese

രണ്ടായിരത്തി പതിനേഴിൽ ഹിസ്റ്ററി ഓഫ് ജോയ് എന്ന സിനിമയുടെ സംവിധായകനായി പിന്നീട് അഭിനേതാവായും മലയാള സിനിമ ഇൻഡസ്ട്രിയിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ സജീവമായ നടനാണ് വിഷ്ണു ഗോവിന്ദൻ . കോമേഡിയൻ റോളുകളിൽ ശ്രദ്ധയാകർഷിച്ചും, അല്ലാതെയും മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന നടൻ ,ആ ട്രാക്കിൽ നിന്നും അല്പം വ്യത്യസ്ഥനായതും മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചതും വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ്. മലയാള സിനിമ മേഖലയിലും പൊതു സമൂഹത്തിലും വിവാദങ്ങൾ കത്തിപടർന്ന് ഒരുസംഭവം തന്നെയായിരുന്നു ശ്രീ കലാഭവൻ മണിയുടെ മരണവും പിന്നീടുള്ള കാര്യങ്ങളും. അത് കൊണ്ട് തന്നെ വിനയൻ കലാഭവൻ മണിയുടെ ബയോപിക് സിനിമയാക്കുന്നു എന്ന വാർത്തക്ക്‌ പ്രാധാന്യം ഏറെയായിരുന്നു. അതെ സിനിമയിൽ സെന്തിൽ അവതരിപ്പിച്ച കലാഭവൻ മണിയുടെ ഉറ്റ സുഹൃത്തായി ഒരു മുഴുനീള വേഷമാണ് വിഷ്ണു ഗോവിന്ദൻ എന്ന നടന് കൈകാര്യം ചെയ്തത്.

ഇപ്പോൾ അറ്റെൻഷൻ പ്ലീസ് എന്ന ചിത്രത്തിലൂടെ സിനിമയിൽ വലിയൊരു ചുവടുവയ്‌പ്പാണ് അദ്ദേഹം കാഴ്ചവച്ചിരിക്കുന്നത്. ഇതുവരെയുള്ള കോമേഡിയൻ, സഹനടൻ എന്നീ ടൈപ്പ് കാസ്റ്റുകളിൽ നിന്നും സെന്റർ കാരക്ടർ റോളിലേക്ക് വിഷ്ണു ഗോവിന്ദൻ എത്തിച്ചേർന്ന നാൾവഴികൾ ഏറെ വലുതാണ്. ഐ. എഫ്. എഫ്. കെ വേദികളിലെ നിറ സാനിധ്യമായിരുന്ന ഈ നടൻ അതേ വേദിയിൽ അതായത് ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ തന്റെ തന്നെ Attention Please എന്ന സിനിമയുടെ പ്രദർശന ഭാഗമായി പങ്കെടുത്തു എന്നത് വളർന്നു വരുന്ന ഒരു നടനെ സംബന്ധിച്ചു അഭിമാന നിമിഷമാണ്.
നവാഗതനായ സംവിധായകൻ ജിതിൻ ഐസക്ക് തോമസ് കഥയും സംവിധാനവും നിർവഹിച്ച അറ്റൻഷൻ പ്ലീസ് എന്ന ചിത്രം ഇപ്പോൾ പ്രേഷകർക്കിടയിൽ ചർച്ചാ വിഷയമാണ്.

സിനിമ എന്ന ആഗ്രഹവുമായി കഴിയുന്ന ഒരു പറ്റം സിനിമാപ്രേമികളുടെ ജീവിതവും അവരനുഭവിക്കുന്ന സമ്മർദ്ദവും, അവഗണനകളും, സിനിമക്കുള്ളിലെ സിനിമ ചർച്ചകളും ഒക്കെയാണ് ഈ സിനിമയുടെ അകകാമ്പ് എങ്കിലും വ്യക്തമായ രാഷ്ട്രീയം സിനിമ സംസാരിക്കുന്നുണ്ട്. അഞ്ചുപേർ മാത്രം താമസിക്കുന്ന ഒരു മുറിയിൽ തുടങ്ങിയവസാനിക്കുന്ന ഈ സിനിമ മികച്ച ഒരു ത്രില്ലെർ കൂടിയാണ്. ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിഷ്ണു ഗോവിന്ദൻ എന്ന നടൻ പ്രേഷകനെ ഞെട്ടിക്കുന്നത് ഒട്ടും വിരസത തോന്നിക്കാത്ത വിധം ആ കഥാപാത്രത്തെ കൈകാര്യം ചെയ്ത് രീതികൊണ്ടാണ് .

നേരത്തെ പറഞ്ഞത് പോലെ സിനിമയിലെ സിനിമാ ചർച്ചയും കഥാപറച്ചിലുമാണ് അറ്റെൻഷൻ പ്ലീസ് എന്ന സിനിമ. ഇവിടെ ഹരി എന്ന തിരക്കഥാകൃതായി അറിയപ്പെടാൻ ആഗ്രഹിക്കുന്ന കഥാപാത്രം പറയുന്ന പലകഥകളും സമൂഹത്തിന്റെ നേർകാഴ്ചകളാണ് എന്നാൽ യാതൊരു വിധ വിഷ്വൽ ബാക്ക്‌ ഗ്രൗണ്ടും ഇല്ലാതെ തന്നെ ആ കഥകൾ പ്രേഷകനിലേക്ക് ആഴത്തിൽ എത്തിച്ചേരുന്നുണ്ട്, ഇവിടെയാണ് വിഷ്ണു ഗോവിന്ദൻ എന്ന നടൻ തന്റെയുള്ളിലെ അന്തർലീനമായ അഭിനയ പാഠവം സൂഷ്മതയോടെയും പക്വതയോടെയും കൈകാര്യം ചെയ്യുന്നതിൽ വിജയിച്ചിരിക്കുന്നത്. കഥാനുസൃതമായ സ്വരസംക്രമം, ഭാവങ്ങൾ എന്നിവയിലൂടെ ഒരു അഭിനേതാവ് എന്ന നിലയിൽ വിഷ്ണു ഗോവിന്ദൻ സിനിമയിൽ നീതിപുലർത്തിയിട്ടുണ്ട്.

ഈ നടൻ അടക്കം ഇതിന്റെ സംവിധായകൻ ആയ ജിതിൻ മറ്റു അഭിനേതാക്കൾ എന്നിവർക്കൊക്കെ വരും കാലങ്ങളിൽ മലയാള സിനിമയിൽ വ്യക്തമായ കൈ ഒപ്പുകൾ പതിക്കാൻ കഴിയും എന്നതിൽ സംശയമില്ല, സിനിമ വളരുകയാണ് അത് ബഡ്ജറ്റിൽ അല്ല കാലാനുസൃതമായ കലാപരമായ മാറ്റത്തിലൂടെയാണ് ആ വളർച്ച പൂർണതയിൽ എത്തുന്നത്. ആയതിനാൽ വിഷ്ണു ഗോവിന്ദൻ എന്ന നടനൊക്കെ ഇനിയും തീഷ്ണമായ പല വേഷങ്ങൾ ചെയ്യുവാൻ സാധിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ