ആളവന്താനിലെ നന്ദകുമാറും അഹത്തിലെ സിദ്ധാർത്ഥനും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
179 VIEWS

മാനസികരോഗികളായ കഥാപാത്രങ്ങള്‍ ചെയ്ത് അത്ഭുതപ്പെടുത്തിയ കഥാപാത്രങ്ങളാണ് മോഹന്‍ലാലിന്റെ അഹം എന്ന സിനിമയിലെ സിദ്ധാര്‍ഥന്‍ എന്ന കഥാപാത്രവും, കമല്‍ഹാസ്സന്റെ ആളവന്തന്‍ സിനിമയിലെ നന്ദകുമാര്‍ എന്ന കഥാപാത്രവും . മാനസികരോഗികളായ കഥാപാത്രങ്ങള്‍ ചെയ്യുന്നത് ഏതൊരു അഭിനേതാവിനും വെല്ലുവിളിയുള്ളതാണ്. ഒട്ടുമിക്ക മഹാനടന്മാരുടെ കരിയറിലും അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ഉണ്ടാകാറുണ്ട്.

അങ്ങനെ എന്നെ അത്ഭുതപെടുത്തിയ ഒരുപാട് കഥാപാത്രങ്ങളുണ്ട്, പല ഭാഷകളിലായും. എന്നാലും പെട്ടെന്ന് എടുത്തു പറയാന്‍ തോന്നുന്നതും ലേശം അണ്ടറേറ്റഡ് ആയി നിക്കുന്നതുമായ കഥാപാത്രങ്ങളാണ് മോഹന്‍ലാലിന്റെ അഹം(1992)എന്ന സിനിമയിലെ സിദ്ധാര്‍ഥന്‍ എന്ന കഥാപാത്രവും, കമല്‍ഹാസ്സന്റെ ആളവന്തന്‍ (2001)സിനിമയിലെ നന്ദകുമാര്‍ എന്ന കഥാപാത്രവും..രണ്ടു പേര്‍ക്കും കുട്ടികാലത്തു ഉണ്ടാകുന്ന അനുഭവങ്ങള്‍ ആണ് അവരെ മാനസികാരോഗികളായി മാറ്റുന്നത്. വ്യത്യസ്ത തലങ്ങളില്‍ നില്‍ക്കുന്ന രണ്ടു സൈക്കോ കഥാപാത്രങ്ങള്‍. രണ്ടും അവരുടേതായ രീതിയില്‍ മികച്ചതാക്കിയിരിക്കുന്നു

ഒരു നടനില്‍ ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കഥാപാത്രമാണ് അഹം സിനിമയിലെ മോഹന്‍ലാല്‍ ചെയ്ത സിദ്ധാര്‍ത്ഥന്‍. മനസിന്റെ മൂന്ന് വ്യത്യസ്ത തലങ്ങളില്‍ ഈ കഥാപാത്രം സഞ്ചരിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ സിനിമയിലെ പ്രകടനതെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. ഒരു മഹാ നടന് മാത്രം സാധ്യമാകുന്ന അനായാസതയോടെ മോഹന്‍ലാല്‍ ഈ വേഷം ചെയ്തു. സിനിമയിലെ മികച്ച അഭിനയത്തിന് മോഹന്‍ലാല്‍ ആ വര്‍ഷത്തെ ദേശിയ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടു. പക്ഷേ കഴിഞ്ഞ തവണ ലഭിച്ചത് കൊണ്ട് ഇത്തവണ നല്‍കാന്‍ പറ്റില്ലെന്ന കാരണത്താല്‍ അവാര്‍ഡ് നല്‍കിയില്ല. 1992 ഏപ്രില്‍ 30ന് 25 തിയറ്ററിലാണ് അഹം റിലീസ് ആകുന്നത്. നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഈ ചിത്രം വാണിജ്യപരമായി വിജയമായില്ലായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.