പഠിച്ചിറങ്ങുന്ന എല്ലാർക്കും തൊഴിലവസരമുള്ള സ്റ്റേറ്റ് ആണ് കേരളം എങ്കിൽ മലയാളത്തിൽ മുറുക്കെ പിടിക്കുന്നതിൽ അർഥം ഉണ്ട്

389

Alex LA എഴുതുന്നു 

ഭാഷ ഒരു സംസാരം ആയതുകൊണ്ട് പറയുന്നതാണ്. IT മേഖലയിൽ ഇന്ത്യൻസിന് അമേരിക്കയിൽ കൂടുതൽ വരാൻ കഴിഞ്ഞത് English എന്ന സംസാര ഭാഷ അറിയാവുന്നതുകൊണ്ട് മാത്രം ആണ്. നമ്മളെകാൾ സോഫ്റ്റ്‌വെയർ ലാംഗ്വേജ് അറിയാവുന്ന ചൈനീസ് ബുദ്ധിജീവികൾക്ക് അധികം വരാൻ കഴിഞ്ഞില്ല . അതുകൊണ്ട് ചൈനയിൽ തലമുറയ്ക്ക് ഇംഗ്ലീഷ് നിർബന്ധം ആക്കി എന്നാണ് അറിഞ്ഞത്. 1998 ൽ അമേരിക്കക്കാരുടെ ടെലിഫോൺ ഇന്റർവ്യൂ എനിക്ക് പാസ്സാകാൻ കഴിഞ്ഞത് ഞാൻ 10 വര്ഷം കേരളത്തിന് വെളിയിൽ ഇന്ത്യയിൽ ജീവിച്ചതുകൊണ്ടാണ്. തലമുറയ്ക്ക് നല്ല ഭാവി ആണ് ലക്ഷ്യം എങ്കിൽ ലോകത്ത് എവിടെയും പോകാൻ ഉള്ള നിലവാരം education യിൽ ഉണ്ടാക്കുക എന്നതാണ്. പണ്ട് കേരളത്തിലെ നിലവാരം എന്ന്പറയുന്നത് PG കഴിഞ്ഞാലും ഒരു വാചകം ഇംഗ്ലീഷിൽ സംസാരിക്കാൻ പറ്റത്തില്ല. എന്നാൽ കേരളത്തിന് വെളിയിൽ പഠിക്കുന്നവർ ഡിഗ്രി കഴിയുമ്പോൾ ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു.

പഠിച്ച് ഇറങ്ങുന്ന എല്ലാർക്കും തൊഴിൽ അവസരം ഉള്ള സ്റ്റേറ്റ് ആണ് കേരളം എങ്കിൽ പിന്നെ ഈ മലയാളത്തിൽ മുറുക്കെ പിടിക്കുന്നതിൽ അർഥം ഉണ്ട്. അതിനർത്ഥം കേരളത്തിലെ ഭാഷ മലയാളം മാറ്റി വേറെ ഏതെങ്കിലും ആക്കുക എന്നതല്ല. കേരളത്തിൽ ജീവിച്ച് അവിടെ പണ്ഡിതൻ ആകാൻ ആഗ്രഹിക്കുന്നവർ മാത്രമേ അതല്ലാതെ വേറെ ഒന്നും പഠിക്കുകയില്ല എന്ന് നിർബന്ധം പിടിക്കണ്ടതുള്ളൂ. എന്തുകൊണ്ടാണ് IT മേഖലയിൽ ആന്ധ്രക്കാർ വന്നതിന്റെ 0.5 % പോലും മലയാളികൾ ആ മേഖലയിൽ അമേരിക്കയിൽ വന്നില്ല എന്ന് നിങ്ങൾക്ക് അറിയാമോ? എപ്പോളും ലോകത്ത് ഏറ്റവും വലിയ ബുദ്ധിജീവികൾ നമ്മൾ നമ്മൾ മാത്രം എന്ന ചിന്ത മാത്രമേ നമ്മളിൽ ഉള്ളു. ഏറ്റവും കൂടുതൽ വിദ്യാഭാസനിലവാരം ഉള്ള സ്റ്റേറ്റ് എന്ന തെറ്റായ ഒരു ധാരണ നമ്മൾക്ക്‌ ഉണ്ട്. അമേരിക്കയിലെ അധികം കമ്പനി കളിലും IT യിൽ കൂടുതൽ ഉള്ളത് ആന്ധ്രക്കാർ ആണ്. ഒരു പരിധിവരെ ആദ്യകാലങ്ങളിൽ കംപ്യൂട്ടറിന് എതിരെ ഉള്ള ജീവൻ മരണ സമരവും ഒരു കാരണം ആയിട്ടുണ്ട്. എന്തിനെയും എതിർത്ത് തോൽപ്പിക്കുക അതാണ് നമ്മുടെ രാഷ്ട്രീയം. തലമുറയെ കുറിച്ച് നമ്മൾ ചിന്തിക്കുകയില്ല.