ട്രംപിന്റെയെന്നല്ല ഒരു പരിഷ്കൃത രാജ്യത്തെയും ഭരണാധികാരികളുടെ മുന്നിൽ ഞെളിഞ്ഞു നിൽക്കാനുള്ള ഒരു യോഗ്യതയും ഇവിടത്തെ ഭരണാധികാരികൾക്കില്ല

131
Alex LA
നിങ്ങളിൽ അധികം ആൾക്കാർക്കും പുസ്തകം വായിച്ചിട്ടുള്ള ക്യാപറ്റലിസം മാത്രമേ അറിയത്തുള്ളൂ എന്നാൽ ഞാൻ കഴിഞ്ഞ 20 വര്ഷം ആയി അനുഭവിക്കുന്ന ക്യാപറ്റലിസം എന്താണ് എന്ന് പറയാം.
അമേരിക്കക്കാർ പറയുന്നത് ഈ പ്ലാനെറ്റിൽ (Planet) നിങ്ങള്ക്ക് ജീവിക്കാൻ ഒരു അവസരം മാത്രമേ ഉള്ളു. അത് ശെരിക്കും ഉപയോഗപ്പെടുത്തുക. അവർ എത്ര ദരിദ്രനെയും അത് അമേരിക്കൻ ആണെങ്കിലും ശെരി മറ്റുരാജ്യങ്ങളിൽ നിന്നും വന്നവർ ആണെങ്കിലും ശെരി സ്വപ്നം കാണാൻ പഠിപ്പിക്കുകയും ആ സ്വപ്നങ്ങളെ ഭരണകൂടങ്ങളും ജനങ്ങളും എല്ലാരീതിയിലും പ്രോത്സാഹിപ്പിക്കും സഹായിക്കും അത് യാതാർഥ്യം ആക്കികൊടുക്കാൻ വേണ്ടി. അങ്ങനെ ആണ് അമേരിക്കയിൽ ഉണ്ടായിട്ടുള്ള എല്ലാ സമ്പന്നരും. ഒരു കാർ ഷെഡിൽ ആണ് ബില് ഗേറ്റ് ബിസിനസ് തുടങ്ങിയത്. അതുപോലെ യഥാർത്ഥ വിമാനം കണ്ടുപിടിച്ചവർ അതുപോലെ ലോകത്തുള്ള അനവധി കണ്ടുപിടുത്തങ്ങൾ കണ്ടുപിടിച്ചവർ. അതുപോലെ രാജ്യത്തെ സമ്പന്നം ആക്കി മാറ്റുന്ന ചെറുതും വലുതും ആയ business കളും വ്യവസായങ്ങളും. കുടിൽ വ്യവസായം പോലെ പാപ്പാ മാമ്മ തുടങ്ങിയ BUSINESS കൽ ആണ് ലോകത്തെ 500 മില്യൺ ഫാമിലി ബിസിനസ് ആയി മാറിയിട്ടുള്ളത്.
ഈ സമ്പന്നർ സ്വന്തം മക്കൾക്ക് കൊടുക്കുന്നതിൽ കൂടുതൽ പണം പാവങ്ങളുടെയും രാജ്യത്തിൻറെ പുരോഗതിക്കും ആയി ചെലവാക്കുന്നു. മക്കൾ പ്രായപൂർത്തി ആയാൽ സ്വന്തം ജോലികണ്ടുപിടിച്ച് ചെലവിനുള്ള കാശ് കണ്ടത്താൻ പറയും. അതിന് ഉദാഹരണം ആണ് ഒബാമ president ആയിരുന്നപ്പോൾ മകൾ ചായക്കടയിൽ മിനിമം കൂലിയിൽ ജോലി ചെയ്‌തുകൊണ്ടിരുന്നത്. പ്രായപൂർത്തി ആയാൽ മാതാപിതാക്കളുടെ കൂടെ ജീവിക്കണമെങ്കിൽ വീടിന് ചെറിയ വാടകയും അതുപോലെ അവിടുത്തെ ചിലവിന്റെ ഷെയർ എല്ലാ മാസവും കൊടുക്കുകയും വേണം. കാലിയായ പോക്കറ്റും ആയി അമേരിക്കയിൽ വന്നിറങ്ങിയ എത്രയോ ഇന്ത്യക്കാർ ആണ് ചുരുങ്ങിയ സമയം കൊണ്ട് വലിയ സമ്പന്നരും വലിയ കമ്പനിയുടെ ഉന്നത സ്ഥാനത്തും എത്തിയിട്ടുള്ളത്. ശുപാര്ശചെയ്യുക അനുഗ്രഹിക്കുക ഇങ്ങനത്തെ കോപ്രായങ്ങൾ ഒന്നും ക്യാപിറ്റലിസത്തിൽ ഇല്ല. പൊതുസ്ഥലങ്ങളിൽ മതവും ദൈവവും സംസാരിക്കാൻ പാടില്ല.
എവിടെയും നേതാവ് ആണോ സമ്പന്നൻ ആണോ ദരിദ്രൻ ആണോ മത മേധാവി ആണോ എന്ന് ആർക്കും തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ ഉള്ള പെരുമാറ്റ രീതിയും പരസ്പര തുല്ല്യ ബഹുമാനവും ക്യാപിറ്റലിസത്തിന്റെ രീതിയാണ്. night club ആണെകിലും എല്ലാവർക്കും ഒരേ പോലെ ആണ് അവിടെ സ്വാതത്ര്യം. ലോകത്തെ ഏറ്റവും വലിയ സമ്പന്നർ പോകുന്ന las vegas ലെ Sapphire night club യിൽ സമൂഹത്തിലെ ഏറ്റവും താഴെ ക്കിടയിൽ പുല്ല് വെട്ടി ജീവിക്കുന്നവർക്കും കക്കൂസ് കഴുകി ജീവിക്കുന്നവർക്കും തുല്യ അംഗീകാരത്തിൽ വെറും 50 ഡോളർ കൊടുത്താൽ ഉള്ളിൽ കയറാം. ഉള്ളിൽ കയറിയാൽ എല്ലാവരും തുല്യർ. ആ സംസ്കാരം ആണ് എല്ലാ മേഖലയിലും. Nothing is free but if you pay that minimum payment you are equal to all other people who paid, there is no rich and poor treatment.
എന്നാൽ ഗാന്ധിസവും സോഷ്യലിസവും നിറഞ്ഞു നിൽക്കുന്ന നമ്മുടെ നാട്ടിലെ രീതി കാലാകാലം ആയി ഞാൻ കണ്ടിട്ടുള്ളത് ദരിദ്രൻ സ്വപ്നം കണ്ടാൽ അധികാരികളും അവരുടെ ആൾക്കാരും പലരീതിയിൽകൂടെ അതിനെ അടിച്ചമർത്തും അങ്ങനെ പരാജയപ്പെടാൻ തയാറായില്ലെങ്കിൽ ആല്മഹത്യ ചെയ്യിപ്പിക്കും. നമ്മുടെ നാട്ടിൽ രാഷ്ട്രിയക്കാരിൽ സ്വാധീനം ഉള്ള സമ്പന്നർക്ക് എന്ത് അനീഥിയും ചെയ്യാം കാര്യം കാണാം. അല്ലെങ്കിൽ പുറകിൽ വലിയ വോട്ട് ബാങ്ക് ഉള്ളവർ ആയിരിക്കണം. അപ്പൻ ഭരിച്ച് അഴിമതിയിൽകൂടെ ഒത്തിരി സമ്പത്ത് ഉണ്ടാക്കും മക്കൾ അങ്ങനെ തലമുറകൾ ആയി വലിയ സമ്പന്നർ ആകും. അവരൊക്കെ ആണ് ഇന്ത്യപോലുള്ള രാജ്യങ്ങളിലെ സമ്പന്നർ. അതായത് അധ്വാനിക്കാതെയും ബുദ്ധി ഇല്ലാതെയും രാജ്യത്തെയും ജനത്തെയും വഞ്ചിച്ചും സമ്പത്ത് വാരിക്കൂട്ടുന്ന സമ്പന്നർ. അവരെ കൊണ്ട് ആർക്കും ഒരു ഗുണവും ഇല്ല. അവർ തലമുറക്കുവേണ്ടി ആർത്തിയോടെ അഴിമതി നടത്തി സമ്പത്ത് വാരിക്കൂട്ടുന്നു. അത്തരം വലിയ മനുഷ്യർ വരുമ്പോൾ പൊതുജനം ആവേശത്തോടെ അവരെ വരവേൽക്കുന്നു. അവരൊക്കെ ഉല്ലാസത്തിന് പോകുന്ന സ്ഥലങ്ങളുടെ 5 കിലോമീറ്റർ അകലത്തിൽ പോലും ദരിദ്രനെ അടുപ്പിക്കത്തില്ല. വലിയ മനുഷ്യരെ കിലോമീറ്റർ ദൂരെ നിന്ന് എങ്കിലും കാണാൻ കഴിഞ്ഞാൽ ജനം ഒരു മാസം കഞ്ഞികുടിച്ചില്ലെങ്കിലും സന്തോഷത്തിൽ കിടന്നുറങ്ങുന്നു. അതാണ് ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റ് ജനാതിപത്യം. ജനം പൊതുസ്ഥലങ്ങളിൽ കൂടിയാൽ അവിടെ മുഗ്യ ചർച്ച മതങ്ങളും പല ദൈവങ്ങളുടെ ശക്തിയും ആണ്. കുറെ ആൾക്കാർ ഭരിക്കുന്നതുകൊണ്ടാണ് കഞ്ഞികുടിച്ചുപോകുന്നത് അതുകൊണ്ട് അവരുടെ മുന്നിൽ അടിമകളെ പോലെ നിൽക്കണം എന്ന് ജനം കരുതുന്നു.