എന്തുകൊണ്ട്” സ്ഫടികം” “ആട് തോമ ” ആയില്ല ?

100

©️Alex Thomas

എന്തുകൊണ്ട്” സ്ഫടികം” “ആട് തോമ ” ആയില്ല ?

സ്ഫടികം എന്ന ചിത്രം കാണാത്ത മലയാളികൾ ഇല്ല എന്ന് തന്നെ പറയാം .മലയാളത്തിലെ എണ്ണം പറഞ്ഞ മാസ്സ് ചിത്രങ്ങളിൽ ഒന്നാണ് സ്പടികം .ഈ മാസ്സ് ചിത്രം തന്നെയാണ് മലയാളത്തിലെ എണ്ണം പറഞ്ഞ cult classic ചിത്രങ്ങളിൽ ഒന്നും . ഇവിടെയാണ് ഭദ്രൻ എന്ന സംവിധായകനെ നാം മനസിലാക്കേണ്ടത് .അവാർഡ് പടം എന്നൊരു ക്യാറ്റഗറി നിലനിൽക്കുന്ന, ആളുകൾ കാണാൻ മടിക്കുന്ന, ബുദ്ദിജീവികളുടെ വിശകലനത്തിന് മാത്രം വിധേയമാകുന്ന ഒരു കൂട്ടം ചിത്രങ്ങൾ, പൊതുജന സമക്ഷത്തുനിന്ന് മാറി നിൽക്കുന്ന കാലം …ഇന്നും അതിൽ വല്യ മാറ്റമൊന്നും ഉണ്ടായതായി തോന്നുന്നില്ല .

Spadikam | Mohanlal | Thilakan | Urvash | Malayalam Super Hit Film - YouTubeഎന്നാൽ ഒരു ഒന്നാന്തരം മാസ്സ് സിനിമ അത് സാമൂഹിക സാംസ്‌കാരിക വിനിമയത്തിനും വിശകലനത്തിനും അതെ സമയം പ്രേക്ഷകന്റെ ആസ്വാദന ശേഷിക് യോഗ്യമായും മാറുക എന്നത് അത്ര അസാധ്യമായിരുന്നു .അതാണ് ഭദ്രൻ സ്ഫടികത്തിലൂടെ സാധിച്ചെടുത്തത് . പ്രൊഡ്യൂസറും അണിയറ പ്രവർത്തകരും അടക്കം പലരും സിനിമയുടെ പേരിനെ ചൊല്ലി ഭദ്രനോട് ചില വാക്കു തർക്കത്തിൽ ഏർപ്പെടുകയും” സ്ഫടികം ” എന്ന പേര് “ആട് തോമ ” എന്നാക്കി മാറ്റണമെന്നും പറയുകയുണ്ടായി .എന്നാൽ തന്റെ ചിത്രത്തെ കുറിച്ച് ഉറച്ച കാഴ്ച്ചപാട് ഉണ്ടായിരുന്ന ഭദ്രൻ പറഞ്ഞു “ഇത് ആട് തോമയല്ല, ഇത് സ്പടികമാണ് ഇത് ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ” എന്ന് .

Director Bhadran on Mohanlal's 'Chekuthan' lorry and heart-thumping Bullet  in 'Spadikam' | Fast Track | English Manoramaആ വാക്കുകൾ അതുപോലെ മനസിലാക്കുകയും മനസിൽ ഏറ്റുവാങ്ങുകയും ചെയ്‍തത് കേരളത്തിലെ യുവാക്കൾ തന്നെ .അന്നത്തെ കാലത്ത് മക്കളുടെ ഇഷ്ടങ്ങൾക് പുല്ലുവില കല്പിക്കുന്ന ഒരുപാട് ചാക്കോ മാഷ് മാർ തിരിച്ചറിഞ്ഞു എന്താണ് സ്ഫടികമെന്നു . സ്വന്തം ജീവിതത്തിൽ അനാവശ്യമായി മാതാപിതാക്കൾ കൈ കടത്തിയത് മൂലം .താൻ ആഗ്രഹിച്ച ജീവിതമല്ലാതെ മറ്റൊരു ജീവിതം ജീവിക്കേണ്ടി വന്ന കേരളത്തിലെ ഓരോ തോമസ് ചാക്കോ മാരും മനസിലാക്കി എന്താണ് സ്ഫടികമെന്ന് ..
ഇത്രയേറെ വൈകാരികമായ ഒരു സമീപനം മാസ്സും ക്ലാസും ചേർന്ന ഒരു cult classic ചിത്രം സ്ഫടികം .അന്നത്തെ സമൂഹത്തിനെ അതിന്റെ ഒരു പ്രത്ത്യേകതരം കാഴ്ചപ്പാടിനെ പ്രതികൂട്ടിൽ നിർത്തിയപ്പോൾ സാധാരണ ജനങ്ങൾ അത് സ്വന്തം ജീവിതത്തോട് ചേർത്ത് കണ്ടു .

എന്നും പല സീനുകളും കാണുമ്പോൾ ആരും കാണാതെ ഒരു തുള്ളി കണ്ണുനീർ നഷ്ട സ്വപനങ്ങൾ ഓർത്ത് പൊഴിയുമായിരിക്കും ചില തോമസ് ചാക്കോമാർ.നിങ്ങൾക് എന്ത് തോന്നുന്നു സ്ഫടികം ആട് തോമ ആകേണമായിരുന്നോ ? അതൊ സ്ഫടികം തന്നെയായിരുന്നോ ശരി .???