എന്തായിരുന്നു റാം സിങ്ങും നിർമല ടീച്ചറും തമ്മിൽ ഉണ്ടായിരുന്ന ബന്ധം?

93

Alex Thomas

“റാം സിങ്ങും നിർമല ടീച്ചറും തമ്മിൽ..”..

എന്തായിരുന്നു റാം സിങ്ങും നിർമല ടീച്ചർ ഉം തമ്മിൽ ഉണ്ടായിരുന്ന ബന്ധം? . അത് ഒരു നാട്ടുനടപ്പുള്ള ബന്ധം ആയിരുന്നോ.? അങ്ങനെ അവർ അടുത്തിടപഴകാൻ പാടുണ്ടോ? നാട്ടിലെ ഒരു കുല സ്ത്രീ പറഞ്ഞത് നിർമലയും ഒരു പെണ്ണല്ലേ.. മൂന്ന് വർഷം ഭർത്താവിനെ കാണാതിരിക്കുമ്പോൾ ഇങ്ങനെ ഒക്കെ സംഭവിക്കാമെന്നാണ്. ഒന്ന് നോക്കുമ്പോൾ മനസിലാവും ഒരു സ്ത്രീയുടെ നല്ല നടപ്പിൽ അന്നത്തെ (എന്നത്തേയും ) സമൂഹം എത്രയേറെ ശ്രദ്ധ ചെലുത്തിയിരുന്നു എന്ന്.

റാം സിങ്ങും ടീച്ചറും തമ്മിലുള്ള എല്ലാ ക്രയാവിക്രയങ്ങള്ളും നല്ല രീതിയിൽ നിരീക്ഷിക്കുവാനും അവരുടെ നടപ്പ് നല്ല നടപ്പാണോ അതോ കുറച്ച് വഴി പിഴച്ച നടപ്പാണോ എന്നൊക്ക വളരെ സുക്ഷിച്ചു നിരീക്ഷിക്കുന്ന സി സി ടീവി പാടവം ഉള്ളവരായിരുന്നു അവരുടെ ചുറ്റും ജീവിച്ചിരുന്നത്.പറഞ്ഞ് വരുന്നത് ഒരു കലാസൃഷ്ടി എങ്ങനെ gradual അയി സമൂഹത്തെ തിരുത്തുന്നു… അല്ലെങ്കിൽ സമൂഹത്തിന്റ പൊള്ളത്തരം വെളിപ്പെടുത്തുന്നു അല്ലെങ്കിൽ സമൂഹത്തെ സാംസ്കാരികമായി ഒരു കലാസൃഷ്ടി എങ്ങനെ elevate ചെയ്യുന്നു എന്നതാണ്… മുൻ കാലങ്ങളിൽ ഇത്തരം ഒരു തിരക്കഥയിൽ ഭർത്താവായ ഗൾഫ് കാരൻ ഭാര്യയെ കാണാൻ വരുമ്പോൾ അല്ലെങ്കിൽ അന്യ നാട്ടിൽ നിന്ന് വരുമ്പോൾ നാട്ടുകാർ ഭാര്യയെയും മറ്റൊരാളെയും കൂടി ഒരു കഥ പറഞ്ഞുണ്ടാക്കിയാൽ ഇടം വലം നോക്കാതെ, യാതൊരു പക്വതയും ഇല്ലാതെ ഭാര്യയെ അടിക്കുകയും ചീത്ത പറയുകയും ചെയ്യുന്നത് കാണാം. മാത്രമല്ല അവൾ പിഴ ആണെന്ന് മുദ്രകുത്തി നാടിനും വീടിനും വെറുക്കപെട്ടവൾ ആണെന്ന് ഉറക്കെ പറഞ്ഞ് അവളെ ഒഴിവാക്കുന്നതും കാണാം.ഞൻ പറഞ്ഞ elevation ഉം ആ gradual മാറ്റവും നടക്കുന്നത് ഈ സീനിലാണ്… നിർമല ടീച്ചറുടെ ഭർത്താവ് ആ കാര്യത്തിൽ കുറച്ച് വ്യത്യസ്തനാണ്.

മാറ്റം വരുത്തേണ്ടത് സമൂഹത്തിന്റ നിലപാടുകൾക്കും സമീപനങ്ങൾക്കും ആണെന്ന് അടിവരയിട്ടു പറയാതെ പറഞ്ഞ് വെക്കുന്നുണ്ട് ആ ഗൾഫ് കാരൻ. മമ്മൂക്കയും ലാലേട്ടനും നല്ല ചില മനോഹര നിമിഷങ്ങൾ സമ്മാനിച്ച ഒരു രംഗമാണ് ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റിലെ ഈ അവസാന ഭാഗം .ഇനി നിങ്ങൾ പറയു നിങ്ങൾക് സ്വന്തമായി സി സി ടീവി ക്യാമെറ ഉണ്ടോ? 😁ഇല്ലാ എന്നാണ് ഉത്തരം എങ്കിൽ ഇങ്ങനെ സി സി ടീവി വെച്ച് നാട്ടിലെ നിർമല ടീച്ചർ മാരെയും റാം സിംഗ് മാരെയും നോക്കി ഇരിക്കുന്നവരെ പരിചയം ഉണ്ടോ.? . 😄 എല്ലാ ഗൾഫ് കാരും നിർമല ടീച്ചറിന്റെ ഭർത്താവിനെ പോലെ ആണോ 🤔ആണോ 😁