ഇക്കഴിഞ്ഞ ഏപ്രിൽ 14നായിരുന്നു ആലിയ–രൺബീർ വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ പങ്കെടുത്തത് . ഇരുവരും വിവാഹിതരായത് വർഷങ്ങൾ നീണ്ടുനിന്ന പ്രണയത്തിനു ശേഷമായിരുന്നു. ഇപ്പോൾ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് താര ദമ്പതികൾ. താൻ ഗർഭിണിയാണെന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത് ആലിയ തന്നെയാണ്. ‘ഞങ്ങളുടെ കുഞ്ഞ്…’ എന്ന അടിക്കുറിപ്പോടെ ആശുപത്രിയിൽ രൺബീറിനൊപ്പമുള്ള ചിത്രവും ആലിയ പങ്കുവച്ചു.