ആലിയ ഭട്ട് ഇപ്പോൾ തന്റെ സന്തോഷ കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ഗാംഗുഭായി നേടിയ വിജയവും ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ രൺബീറുമായുള്ള വിവാഹവും തന്റെ ഹോളിവുഡ് അരങ്ങേറ്റവും..അങ്ങനെ പറയാൻ ഒത്തിരികാര്യങ്ങൾ ഉണ്ട്. എന്നാൽ മറ്റൊരു സന്തോഷം താനൊരു അമ്മയാകാൻ ഒരുങ്ങുന്നു എന്നതാണ്. ഇക്കാര്യം വെളിപ്പെടുത്തിയ ഉടനെ തന്നെ ഫേസ്ബുക്കിലെ സദാചാരക്കാരും കേശവൻമാമന്മാരും എല്ലാം പല കാര്യങ്ങൾ പറഞ്ഞു കലഹമാണ്. താരം തന്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ ഹാർട്ട് ഒഫ് സ്റ്റോണിന്റെ ചിത്രീകരണ തിരക്കിലാണ്. ഇതിനിടെയാണ് ഗർഭിണിയാണ് എന്ന വാർത്തയും പുറത്തുവിട്ടത്. ഇപ്പോൾ ലണ്ടനിൽ ഉള്ള ആലിയയെ കൂട്ടിക്കൊണ്ടുവരാൻ ഭർത്താവായ രൺബീർ പുറപ്പെട്ടു എന്ന വാർത്തയാണ് ഇപ്പോൾ ഓൺലൈനിൽ പ്രചരിച്ചത്. ഇതോടെ ആലിയയുടെ നിയന്ത്രണം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്.
“ചിലർ ഇപ്പോഴും വിചാരിക്കുന്നത് നമ്മൾ പുരുഷാധിപത്യ ലോകത്ത് ജീവിക്കുന്നു എന്നാണ്. ഞാൻ ഗർഭിണിയായതുകൊണ്ട് ഒരു ചിത്രീകരണവും വൈകിയിട്ടില്ല. ആരും എന്നെ ചുമക്കേണ്ട ആവശ്യവുമില്ല. ഞാൻ ഒരു സ്ത്രീയാണ്. പാഴ്സൽ അല്ല. എനിക്ക് വിശ്രമിക്കേണ്ട ആവശ്യമില്ല. അതിന് ഡോക്ടറുടെ സർട്ടിഫിക്കറ്റും ഉണ്ടെന്ന് നിങ്ങൾ അറിയുന്നത് നല്ലതാണ്. 2022 ആണ്. ഈ പുരാതന ചിന്താഗതിയിൽ നിന്ന് ഇനിയെങ്കിലും പുറത്തുകടക്കാമോ. എങ്കിൽ ഞാൻ പോകട്ടെ. എന്റെ ഷോട്ട് റെഡിയായിട്ടുണ്ട്. ” എന്നാണു ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.