Alice Mahamudra
ജാഗരൂകരായിരിക്കുക, സുരക്ഷിതരായിരിക്കുക.
വെറുപ്പിന്റെ വിഷം സാധാരണ ജനങ്ങളിൽ, വീട്ടമ്മമാരിൽ, കുട്ടികളിൽ കുത്തിവച്ച് മുസ്ലിം ഹിന്ദു സമുദായങ്ങളെ തമ്മിലടിപ്പിച്ച് ഇന്ത്യയെ വിഭജിക്കാനുള്ള സംഘപരിവാർ അജണ്ടയ്ക്ക് ബുദ്ധിയും വിവേകവും വകതിരിവുമുള്ള ഇന്ത്യൻ ജനങ്ങൾ നിന്നുകൊടുക്കരുത്. അവർ പരസ്യമായി വെല്ലുവിളിക്കും. ആത്മാഭിമാനത്തിന്റെ അടിത്തട്ടു തകർക്കുന്ന രീതിയിൽ അപമാനിക്കും.
കൊലയ്ക്കും കലാപത്തിനും സാധാരണ ജനങ്ങളിലൂടെ ആഹ്വാനം ചെയ്യും.പ്രിയ മുസ്ലിം സഹോദരങ്ങളെ.നിങ്ങൾ അണുവിട ചലിക്കരുത്. വികാരഭരിതരാവരുത്. നമ്മുടെ ആത്മാഭിമാനത്തെ അവരവർക്കല്ലാതെ മറ്റൊരാൾക്കും തകർക്കാനാവില്ല. പ്രിയ ഹിന്ദു സഹോദരങ്ങളെ.നിങ്ങൾ ബുദ്ധിയോടെയും യുക്തിയോടെയും മാത്രം ചിന്തിക്കുക, പ്രവർത്തിക്കുക. പ്രിയ ക്രിസ്ത്യൻ സഹോദരങ്ങളെ, മറ്റു ന്യൂനപക്ഷ സമുദായങ്ങളെ, മത ഇതര പക്ഷങ്ങളെ, മതാതീത പക്ഷങ്ങളെ, യുക്തിപക്ഷങ്ങളെ…വേർതിരിവുകളില്ലാതെ ഒരുമിച്ചു മാത്രം നിൽക്കുക. ഈ കെട്ട കാലത്തെ ഏറ്റവും ക്ഷമയോടെ ഐക്യത്തോടെ മാത്രമേ അതിജീവിക്കാനാവൂ. ഇവിടെ ഇപ്പോൾ എല്ലാത്തരം വിശ്വാസങ്ങളെയും മറന്നേയ്ക്കുക. നമ്മൾ ഒറ്റ ഒന്നാണ്. നമ്മൾ മനുഷ്യരാണ്.
നമ്മുടെ ഉള്ളിൽ വെറുപ്പിന്റെ വിഷത്തുള്ളികൾ പടർന്നു തുടങ്ങിയിട്ടുണ്ട് എങ്കിൽ കലാപകാരികൾ വിജയിച്ചു തുടങ്ങുന്നു എന്നാണ് അർത്ഥം. നമ്മൾ തോറ്റു തുടങ്ങുന്നു എന്നും. നമ്മുടെ സ്വസ്ഥമായ ജീവിതത്തിന്റെ ആദ്യത്തെ വേരറുക്കപ്പെടുന്നത് നമ്മുടെ ഉള്ളിൽ നിന്നുതന്നെയാണ്. ഇക്കാലത്തെ നമ്മുടെ ഓരോ വാക്കിനും എക്കാലത്തെയുംകാൾ നമ്മൾ ഉത്തരവാദികളാണ്. നമ്മിലൂടെ സമൂഹത്തിലേയ്ക്ക് വെറുപ്പ് പടരരുത്. ജാഗരൂകരായിരിക്കുക.
കലാപങ്ങളുടെ വിത്തുകളെ അവഗണിച്ചേക്കുക. വെറുപ്പിനെ മറന്നേയ്ക്കുക.സ്നേഹമാണ് നമ്മുടെ മതം. ഐക്യമാണ് നമ്മുടെ രാഷ്ട്രീയം. ഒത്തൊരുമയാണ് നമ്മുടെ പ്രവർത്തി.നമുക്ക്, ഇന്ത്യൻ ജനതയ്ക്ക് മഹത്തായ ഒരു ലക്ഷ്യമുണ്ട്. അവകാശങ്ങൾ നിഷേധിക്കപ്പെടാത്ത ഒറ്റജനത, അതുമാത്രമാണ് നമ്മുടെ ലക്ഷ്യം. നമ്മളിലൊരാൾ അവകാശ നിഷേധത്തിന് ഇരയായാൽ അവർക്കുവേണ്ടി നമ്മൾ ഒറ്റക്കെട്ടായി നിൽക്കും.നമ്മുടെ ഐക്യത്തെ തകർക്കാനാവാതെ വരുന്നിടത്ത് സംഘപരിവാറിന്റെ ഗൂഢലക്ഷ്യങ്ങൾ തകർന്നടിയും.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.