Shameer KN

ഇതൊരു യഥാർത്ഥ സംഭവം ആണ്…
????Alive (1993)
Drama /Adventure /Disaster
Direction :Frank Marshall
IMDB :7.1
Duration :രണ്ട് മണിക്കൂർ 10മിനിറ്റ്
തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ

1972 ഒക്ടോബർ 13th…ഉറുഗ്വേൻ റഗ്ബി ടീം സഞ്ചരിച്ചിരുന്ന ഫ്‌ളൈറ്റ് 571 വിമാനം ആൻഡീസ്‌ മലനിരകളിൽ തകർന്നു വീഴുകയും വിമാനത്തിൽ ഉണ്ടായിരുന്ന 45 പേരിൽ 29 പേർ മരണപ്പെടുകയും 16പേരെ രക്ഷപെടുത്തി കൊണ്ടുവരികയും ചെയ്ത ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു സംഭവം.രക്ഷപെടുത്തി എന്ന് പറയുന്നതിനേക്കാൾ നല്ലത് ആ പ്രതികൂല കാലവസ്ഥയിൽ ഏകദേശം 72 ദിവസം അവർ അതിജീവിച്ചു എന്ന് പറയുന്നതാണ് ശരി.ഒന്നു ചിന്തിച്ചു നോക്കൂ.ഏകദേശം 72 ദിവസങ്ങൾ… ശക്തമായ തണുപ്പും മഞ്ഞു വീഴ്ചയും.. പൂർണമായും തകർന്ന എയർ ക്രാഫ്റ്റ്, ഇടയ്ക്കിടെ ഉണ്ടാകുന്ന മഞ്ഞു ഇടിച്ചിൽ, ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും കുറവ്… ആരെങ്കിലും രക്ഷപ്രവർത്തനത്തിന് എത്തുമോ എന്നുള്ള സംശയം, ഭയം, നിരാശ, ഗുരുതരമായ രീതിയിൽ പരിക്കേറ്റ് ഒപ്പമുള്ളവരുടെ അവസ്ഥ, അത് കാണുമ്പോൾ ഉണ്ടാകുന്ന ഇമോഷണൽ ബ്രേക്ക്‌ ഔട്ട്‌, മരണപ്പെട്ടവരിൽ പ്രിയപ്പെട്ടവർ ഉണ്ടെന്നറിഞ്ഞപ്പോൾ ഉണ്ടാകുന്ന മാനസിക വിഭ്രാന്തി ഇതിനെയെല്ലാം തരണം ചെയ്തു കൊണ്ടുള്ള 72 ദിവസങ്ങൾ

ദൈവം എന്ന വിശ്വാസം എവിടെയൊക്കെയോ ഉണ്ടെന്നുള്ള പ്രതീക്ഷയിൽ ആ മഞ്ഞു മലയിൽ കഴിഞ്ഞ 16 പേർ.അതിനിടയിൽ അതിജീവിക്കാൻ ഭക്ഷണം ആവശ്യമാണ്‌ എന്നുള്ള ബോധത്തിൽ അവർ തെരഞ്ഞെടുക്കുന്ന വഴി… ഗത്യന്തരമില്ലാതെ അവസാനം ആരും ആഗ്രഹിക്കാത്ത വഴി തെരഞ്ഞെടുക്കുന്നു. ആരും വരില്ല… രക്ഷപെടാനുള്ള വഴി സ്വയം കണ്ടെത്തണം എന്ന് ഉറപ്പാക്കുന്നത്തോടെ പിന്നീട് അതിനുള്ള വഴികളെ കുറിച്ചുള്ള ആലോചനകൾ.ശരിക്കും ഹോറിബിൾ ആയ ഒരു എക്സ്പീരിയൻസ് ആയിരുന്നു ഈ സിനിമ.. വയലൻസ് അല്ല ഉദേശിച്ചത്‌ മെന്റലി ഹോറിബിൾ ആയ അനുഭവം.

സൗത്ത് അമേരിക്കൻ പശ്ചാത്തലം ആണെങ്കിലും സിനിമ ഷൂട്ട്‌ ചെയ്തത് കാനഡയിൽ ആണ്.. ലൊക്കേഷൻ വിഷ്വൽസ് ????.റിയൽ ലൈഫ് ഹീറോ ആയ ഒരാൾ ഈ സിനിമയുമായി സഹകരിച്ചിട്ടുണ്ട്.Nando Parrado (സിനിമയിൽ Ethen Hawke ചെയ്ത കഥാപാത്രം ) എന്ന ഹീറോ സിനിമയുടെ അഡ്വൈസർ ആയി പ്രവർത്തിച്ചിട്ടുണ്ട്. Chronological ഓർഡറിലാണ് സിനിമ ഷൂട്ട്‌ ചെയ്തത്.ഏകദേശം 9 ഡേയ്‌സ് എടുത്താണ് ആ ഫ്ലൈറ്റ് ക്രാഷ് സീൻ ചിത്രീകരിച്ചത്.സിനിമയിൽ ഏറ്റവും Crucial ആയ ഒരു സീൻ ഉണ്ട്… എങ്ങനെ ഭക്ഷണം കണ്ടെത്താം എന്നതിനെ കുറിച്ച് ആലോചിച്ചു അവസാനം ഒരു തീരുമാനം എത്തുന്നത്… മെന്റലി ഡിസ്റ്റർബ് ആയി പോകും.. സിനിമക്ക് വേണ്ടി ദിവസങ്ങളോളം ആക്ടർസ് ഫാസ്റ്റിങ് ചെയ്തിരുന്നു.അത്രയും എളുപ്പത്തിൽ കൺവെ ചെയാവുന്ന ഒരു സിനിമ അല്ല ഇത്. അത് മികച്ച രീതിയിൽ വെള്ളിത്തിരയിൽ കൊണ്ടുവന്നിട്ടുണ്ട് സംവിധായകൻ.

Alive: The Story of the Andes Survivors എന്ന ബുക്കിനെ അടിസ്ഥാനപ്പെടുത്തി സിനിമക്ക് സ്ക്രീൻ പ്ലേ ഒരുക്കിയിരിക്കുന്നത് John Patrick Shanley
ക്യാമറ : Peter James
എഡിറ്റിംഗ് : Michael Kahn, William Goldenberg
സംഗീതം : James Newton Howard
അഭിനേതാക്കൾ : Ethan Hawke, Josh Hamilton, John Haymes Newton, Bruce Ramsay, David Kriegel, Jack Noseworthy, Kevin Breznahan, David Cubitt, Gian DiDonna തുടങ്ങി ഒരു നീണ്ട താര നിര തന്നെ സിനിമയിൽ അഭിനയിച്ചിരിക്കുന്നു.

Leave a Reply
You May Also Like

പ്രേക്ഷകർക്ക് വീണ്ടും പ്രതീക്ഷകൾ നൽകി, ചിയാൻ വിക്രത്തെ നായകനാക്കി ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന കർണ്ണന്റെ ടീസർ

മഹാഭാരതത്തിലെ പ്രധാന കഥാപാത്രമായ കർണ്ണന്റെ ജീവിതത്തെ ആസ്പദമാക്കി മഹാവീർ കർണ്ണ എന്ന ഇതിഹാസ സിനിമയിൽ നടൻ…

വിക്രമിലൂടെ അരങ്ങേറിയ ശിവാനിയുടെ മഴനൃത്തം വൈറൽ

മോഡലിങ്ങിലൂടെ കരിയർ ആദ്യമായി ആരംഭിച്ചു തമിഴ് സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് ശിവാനി നാരായണൻ.ടെലിവിഷൻ…

ജിംഗോയിസം, പ്രൊപ്പഗാണ്ട എന്നൊക്കെയുള്ള ചാപ്പ കുത്തി അകറ്റി നിർത്താൻ അവസരം നൽകാത്ത തികച്ചും എൻഗേജിങ് ആയ ഒരു സിനിമയാണ് ആർട്ടിക്കിൾ 370

നിങ്ങളുടെ ആശയങ്ങളും രാഷ്ട്രീയ വിശ്വാസങ്ങളും എന്തുമാകട്ടെ, അവ മാറ്റിവെച്ച് സിനിമ കാണൂ. യാഥാർഥ്യബോധത്തോടെ രാജ്യത്തെ സ്നേഹിക്കുന്നവരാണെങ്കിൽ ഇഷ്ടപ്പെടുമെന്നത് ഉറപ്പ്

അനിമൽ മൂവിയെ കുറിച്ചുള്ള അഭിപ്രായം, പുലിവാൽ പിടിച്ചു തൃഷ

തെന്നിന്ത്യൻ നടി തൃഷ്ണ കൃഷ്ണൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഒന്നാമതായി, നടൻ മൻസൂർ…