അൽഖല്ലത്ത് (അറബി) റിവ്യൂ
Muhammed Sageer Pandarathil
2023 ജനുവരി 19 ആം തിയതി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത അൽഖല്ലത്ത് എന്ന അറബിക്ക് ആന്തോളജി സിനിമ സൗദി അറേബ്യക്കാരനായ ഫഹദ് അൽ അമ്മാരിയാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. 4 കൊച്ചു ചിത്രങ്ങൾ ഉൾക്കൊള്ളിച്ച ഈ മൂവി നെറ്റ്ഫ്ലിക്സിസിന്റെ ആദ്യത്തെ സൗദി സിനിമയാണ്. റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ, ഗാല തിയറ്ററിൽ 1000 ലധികം പേർ പങ്കെടുത്ത ഒരു പരിപാടിയിൽ വെച്ച് 2022 ഡിസംബർ 4 ആം തിയതി ആയിരുന്നു ഇവർ ഈ ചിത്രത്തിന്റെ ഉത്ഘാടനം നിർവഹിച്ചത്.
ആദ്യത്തെ കഥ :-
ഒരു അറബി വിവാഹവീട്, രാത്രി, തുർക്കി എന്ന അവിടെയുള്ള യുവാവ് ഒന്ന് പുകവലിക്കാൻ നോക്കുമ്പോൾ കൈയ്യിലുള്ള ലൈറ്റർ കത്തുന്നില്ല. അങ്ങിനെ ഒരു ലൈറ്റർ സംഘടിപ്പിക്കാൻ അയാൾ അടുക്കള, ബാത്ത്റൂം എന്നിവിടെയെല്ലാം പോകുന്നു അവിടെയെല്ലാം അപ്രതീക്ഷിതമായി ഓരോരുത്തർ വരുന്നതിനാൽ അതെല്ലാം മുടങ്ങുന്നു. അങ്ങിനെയാണ് അയാൾ പുറത്ത് പാർക്ക് ചെയ്ത കാറിലുള്ള ലൈറ്റർ എടുക്കാൻ വരുന്നത്.അപ്പോഴാണ് ആ കാറിന്റെ ടയർ ചിലർ ചേർന്ന് മോഷ്ടിക്കുന്നത് അയാളുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇയാളെ കണ്ടതും അവർ അവിടെ നിന്നും എടുത്ത രണ്ട് ടയറുമായി അവരുടെ പിക്കപ്പിൽ രക്ഷപ്പെടുന്നു. അവരെ പിടിക്കാൻ ഇയാൾ അവരുടെ പിന്നിൽ ഓടുന്നു. പിക്കപ്പിന് ചിലപ്രശ്നങ്ങൾ ഉള്ളതിനാൽ സ്പീഡിൽ പോകാൻ സാധിക്കുന്നില്ല. ഇവർ പിടിക്കപ്പെടും എന്നായപ്പോൾ അതിൽ നിന്ന് ഒരാളെ മറ്റൊരാൾ തള്ളിയിടുന്നു.
അയാളെ കിട്ടിയപ്പോഴേക്കും കല്ല്യാണവീട്ടിൽ നിന്ന് ഇയാളുടെ അച്ഛനും മറ്റും പിന്നാലെ വന്നിരുന്നു. അവരെല്ലാം കൂടി അയാളെ പിടിച്ച് കെട്ടിയിട്ട്, പോലീസിനെ വിവരം അറിയിക്കുന്നു. പോലീസ് വരാൻ നേരം വൈകുമെന്നതിനാൽ അവർ അയാളെ കാറിൽ കെട്ടിയിട്ട് ഗ്യാരേജിലേക്ക് കൊണ്ടുപോകുന്നു. അവിടെ അയാളെ കല്ല്യാണം കാറിൽ പൂട്ടിയിട്ട് അവർ വീട്ടിലേക്ക് പോകുന്നു.രക്ഷപ്പെട്ട അവരിൽ രക്ഷപ്പെട്ട ആ രണ്ട് പേരിൽ മറ്റെയാൾ പിടിക്കപ്പെട്ട ആളെ പറ്റി തിരക്കുന്നു. അയാൾ അവരോട് ഇവരുടെ വിവരങ്ങൾ പറയും എന്ന പേടിയോടെ ഇവർ അയാളെ രക്ഷിക്കാൻ അങ്ങോട്ട് തന്നെ തിരിച്ച് പോകുന്നു. അവിടെ എത്തിയ അവരിൽ ഒരാൾ അവിടെയുള്ള ഒരു കുട്ടിക്ക് പണം കൊടുത്ത് എഗാലും ഗുത്രയും (തലയിൽ ഇടുന്ന തുണിയും അത് ഉറപ്പിച്ചുവെക്കുന്ന കയറും) ഒപ്പിക്കുന്നു. മറ്റെയാൾ ഈ സമയം അവിടെ ഭക്ഷണം വിളിമ്പുന്ന ആൾക്കാർ ധരിക്കുന്ന വസ്ത്രം എടുത്ത് ധരിക്കുന്നു.
തുടർന്ന് ചായകൊടുക്കാൻ നിയോഗിക്കപ്പെട്ട അയാൾ ചായയുമായി തുർക്കിയുടെ മുന്നിൽ പെടുന്നുണ്ടെങ്കിലും അയാൾക്ക് ഇയാളെ തിരിച്ചറിയാൻ കഴിയുന്നില്ല. അപ്പോഴേക്കും ഭക്ഷണം കഴിക്കാൻ സമയമായതിനാൽ എല്ലാവരും ഭക്ഷണം കഴിക്കാൻ പോകുന്നു. അപ്പോഴാണ് വന്ന അതിഥികളിൽ ഒരാൾ ആ കെട്ടിയിട്ട കള്ളന് ഭക്ഷണം കൊടുക്കുന്ന കാര്യം ഓർമപ്പെടുത്തുന്നത്. അങ്ങിനെ അവർ പോയി അയാളെ ഭക്ഷണശാലയിലേക്ക് കൂട്ടികൊണ്ട് വരുന്നു. ഈ സമയം എഗാലും ഗുത്രയും ഒപ്പിച്ച ആൾ ഇവർക്ക് മുന്നിൽ വെള്ളം വിതരണകാരനായി വരുന്നത്.
ഇയാൾ കുറ്റവാളിയെ കെട്ടിയിട്ട് ഉപദ്രവിച്ചാൽ കിട്ടുന്ന ശിക്ഷകളെ പറ്റി ഒരു വക്കീൽ സംസാരിക്കുന്നതുപോലെ അവരോട് പറയുന്നു. ഇതെല്ലാം കേട്ട് അവരിരിക്കുമ്പോഴാണ് പോലീസ് വരുന്നത്. പോലീസ് വരുന്നത് കണ്ട അയാൾ അവിടെ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നു. എന്നാൽ അതിനുമുമ്പ് പോലീസ് അവിടെ എത്തുന്നതിനാൽ അത് നടന്നില്ല. ഇയാൾ പറഞ്ഞ നിയമങ്ങളെ പറ്റി പോലീസിനോട് അവർ പറഞ്ഞപ്പോൾ പോലീസ് അവനോട് വക്കീൽ ലൈസൻസ് ചോദിക്കുന്നു. എന്നാൽ അതൊന്നും ഇല്ലാത്ത അയാൾ അവർ പിടിച്ച് കെട്ടിയിട്ട കള്ളനെ കൈയൊഴിഞ്ഞ് അവിടെ നിന്ന് രക്ഷപ്പെടുന്നു. ഈ സമയം അവിടെ ഒരു അപകടം സംഭവിക്കുന്നു. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായപ്പോൾ അവർ ഇയാളെ രക്ഷപ്പെടുത്തി അവിടെ നിന്ന് പുറത്ത് കടക്കുന്നു. പുറത്തുവന്ന അവർ പരസ്പരം അതുമിതും പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും കുറ്റപ്പെടുത്തി ഇരിക്കുമ്പോൾ പോലീസും വീട്ടുകാരും അങ്ങോട്ട് വരുന്നു. അതോടെ അവരെല്ലാം കുടുങ്ങുന്നു……
രണ്ടാമത്തെ കഥ :-
ഒരു 5 സ്റ്റാർ റെസ്റ്റോറെന്റിലാണ് സാറ എന്ന ഗ്രാമീണ യുവതി പാചകക്കാരിയായി ജോലി നോക്കുന്നത്. വേർപ്പിരിയാൻ തീരുമാനിച്ച ഇവളുടെ മാതാപിതാക്കളെ അവൾ ഒരു ദിവസം അങ്ങോട്ട് ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്നു. അവിടെ വരുന്നവർ മുൻകൂട്ടി ബുക്ക് ചെയ്ത ശേഷമാണ് അവിടെ വരാറുള്ളത്. അന്ന് അവിടെ ആകെ ഒഴിവ് 9 ആം നമ്പർ ടേബിളാണ്. അവിടെ വരാമെന്ന് പറഞ്ഞ് ആ ടേബിൾ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നത്. ആ കെട്ടിടത്തിന്റെ ഉടമയുടെ മകൻ ആയിരുന്നു. അവർ എന്തോ അസൗര്യം കാരണം അത് ക്യാൻസൽ ചെയ്യുന്നു.എന്നാൽ ഈ ടേബിൾ ക്യാൻസൽ ആയ കാര്യം ഹോട്ടൽ മാനേജർ കരീമിൽ നിന്ന് സാറയുടെ അപേക്ഷ പ്രകാരം റിസപ്ഷനിസ്റ്റ് ഫൗസിയ മറച്ചുവെക്കുന്നു. ആ ഒഴിവിലേക്കാണ് സാറ തന്റെ മാതാപിതാക്കളെ ക്ഷണിക്കുന്നത്. ഇതിന് കൂട്ടായി സപ്ലെയർ മുഹന്നദും അവരോടൊപ്പമുണ്ട്. ഇതേതുടർന്ന് ആദ്യം അവിടെ എത്തുന്നത് സാറയുടെ അച്ഛനാണ്. ഗ്രാമീണനായ അയാൾ ആദ്യമായാണ് ഇങ്ങിനെയുള്ള ഒരു ഹോട്ടലിൽ വരുന്നത്.
ഇത്രയും വലിയ ആ റെസ്റ്റോറെന്റ് അയാളെ അത്ഭുതപ്പെടുത്തുന്നുണ്ട്. അവിടെ വരുന്നവരുടെ കാർ പാർക്ക് ചെയ്യാൻ പോലും മറ്റൊരു സ്ഥലമാണ് നിശ്ചയിച്ചിട്ടുള്ളത്. അങ്ങോട്ട് മാറ്റിയിടാൻ താക്കോൽ അവിടെയുള്ള ആൾക്ക് നൽകേണ്ടതുണ്ട്. അതുപോലും അയാൾക്ക് പുതുമയാണ്. അതിന് തയ്യാറാകാത്ത അയാളെ സാറയെത്തി മനസിലാക്കി താക്കോൽ വാങ്ങി അവൾ തന്നെ മറ്റൊരിടത്ത് പാർക്ക് ചെയ്തു കൊടുക്കുന്നുണ്ട്.
റെസ്റ്റോറെന്റിന്റെ അകത്ത് എത്തുന്ന അയാൾക്ക് അതൊരു അത്ഭുത ലോകമായാണ് അനുഭവപ്പെടുന്നത്. അയാൾ ആദ്യമേ അവിടെ അന്വേഷിക്കുന്നത് ഫാമിലി റൂമാണ്. ഈ ആണും പെണും മറയില്ലാതെ ഒരുമിച്ചിരിക്കുന്നത് അയാളെ അസ്വസ്ഥതനാക്കുന്നുണ്ട്. കുറഞ്ഞത് ഒരു തുണിയുടെ മറയെങ്കിലും വേണമെന്ന അഭിപ്രായക്കാരനാണ് അയാൾ.
തുടർന്ന് സാറയുടെ അമ്മയും അവിടെ എത്തുന്നു. അവർക്കും ഇത്തരം ഒരു റെസ്റ്റോറെന്റ് അനുഭവം ആദ്യമായാണ് ലഭ്യമാകുന്നത്. ഇതിനിടെ 7 ആം നമ്പർ ടേബിളിലെ ആൾ ഓഡർ നൽകിയ ഭക്ഷണം താമസിക്കുന്നതിൽ ആ ടേബിളിലിരിക്കുന്ന ആൾ പരാതി പറയുന്നുണ്ട്. ഇയാളുടെ ഭക്ഷണമാണ് സാറ അവളുടെ അച്ഛനും അമ്മക്കും നൽകിയത്. ഭക്ഷണം കഴിക്കാൻ ഇടക്കിടക്ക് സാറയുടെ അമ്മക്ക് അവരുടെ നിഖാബ് (മുഖമറ) പൊന്തിക്കേണ്ടി വരുന്നുണ്ട്. ഇത് അവളുടെ അച്ഛനെ അസ്വസ്ഥനാക്കുന്നുണ്ട്.
ആ റെസ്റ്റോറെന്റിൽ ഒരു കപ്പിൾസ് ജന്മദിനം ആഘോഷിക്കുന്നുണ്ട്. അവർക്കായി ഒരു വലിയ കേക്ക് ആ റെസ്റ്റോറെന്റിന്റെ കിച്ചണിൽ തയ്യാറാക്കുന്നുണ്ടായിരുന്നു. അതിൽ വെക്കാൻ ഒരു പ്രത്യേകതയുള്ള ഗോൾഡൻ റോസാപ്പൂ തയ്യാറാക്കി വെച്ചിരുന്നു. അത് എടുത്ത് മുഹന്നദ് സാറയുടെ അച്ഛനും അമ്മക്കും അവരുടെ വകയായി ഉള്ള സ്നേഹോപഹാരമായി നൽകുന്നുണ്ട്. പിരിയണം എന്നുകരുതിയിരുന്ന അവർ പിന്നേയും ഒരുമിച്ച് ജീവിക്കാം എന്ന തീരുമാനത്തിൽ എത്തുന്നു.
ഇതിനിടെ ആ കപ്പിൾസിനുള്ള കേക്ക് അവരുടെ ടേബിളിൽ എത്തുന്നു. അവർ ആ കേക്ക് മുറിച്ച് ജന്മദിനാഘോഷത്തിന് ആരംഭം കുറിക്കുന്നു. എന്നാൽ പെട്ടെന്ന് ആ കേക്ക് നിലത്ത് വീണ് ചിതറുന്നു. ഇതിനിടെ ആ കേക്കിൽ വെക്കേണ്ട ഗോൾഡൻ റോസാപ്പൂ അതിൽ കാണാത്തതിൽ ചീഫ് ഷെഫ് ആ കിച്ചണിലെ സ്റ്റാഫിനോട് ദേഷ്യപ്പെടുന്നു. ഇത് കണ്ട് അങ്ങോട്ട് വന്ന കരീം ആ ഗോൾഡൻ റോസാപ്പൂ സാറയുടെ അച്ഛന്റെയും അമ്മയുടെയും ടേബിളിൽ കാണുന്നു.ഇതിനിടെ 9 ആം നമ്പർ ടേബിൾ ക്യാൻസൽ ചെയ്തതിൽ ക്ഷമപറയാൻ അത് ബുക്ക് ചെയ്ത ആൾ വിളിക്കുന്നുണ്ട്. എന്നാൽ അയാളുടെ അച്ഛനും അമ്മയും ഉണ്ടല്ലോ എന്ന് പറയുമ്പോൾ അയാൾ കരീമിനോട് ചൂടുണ്ടാവുന്നുണ്ട്. കരിം അയാളോട് അങ്ങിനെ പറയാൻ കാരണം, മുമ്പ് ആ ടേബിളിൽ സാറയുടെ അച്ഛനേയും അമ്മയേയും കണ്ടപ്പോൾ അത് ആരാണെന്ന് മുഹന്നദിനോട് ചോദിക്കുമ്പോൾ അത് ബുക്ക് ചെയ്ത ആളുടെ അച്ഛനും അമ്മയുമാണെന്ന് പറയുന്നുണ്ട്. ഇതിനിടെ 7 ആം നമ്പർ ടേബിളിലെ ആൾ എന്നെക്കാളും പിന്നീട് വന്ന 9 ആം നമ്പർ ടേബിളിലെ ആൾക്കാർക്ക് ഭക്ഷണം കൊടുത്തതിൽ കരീമിനോട് പരാതി പറയുന്നുണ്ട്.
ഇതിനിടെ കരീം ബുക്കിംഗ് ബുക്ക് ചെക്ക് ചെയ്യുന്നു. അപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി അയാൾക്ക് വ്യക്തമാകുന്നു. ഇതിനിടെ സാറ വന്ന് കാര്യങ്ങളെല്ലാം അയാളോട് പറയുന്നു.
ഇതറിഞ്ഞ അയാൾ അവളോട് അവരോടൊപ്പം പോയിരുന്ന് ആ സന്തോഷത്തിൽ പങ്ക്ചേരാൻ അനുവാദം നൽകുന്നു. തുടർന്ന് അവരുടെ മുന്നിൽ സാറ എത്തുമ്പോൾ ആ അമ്മക്ക് അത്ഭുതമാകുന്നു. അവർക്കറിയില്ല അവൾ അവിടെ വർക്ക് ചെയ്യുന്ന കാര്യം. അവൾ എങ്ങിനെ ഇവിടെ എത്തിയെന്ന് അന്വേഷിക്കുന്നു. അച്ഛൻ പറഞ്ഞതിഞ്ഞാലാണ് ഞാൻ ഇവിടെ എത്തിയതെന്ന് അവൾ പറയുന്നു. അങ്ങിനെ അവർ സന്തോഷത്തോടെ അവിടെ നിന്നും യാത്രയാകുന്നു. തിരിച്ച് മാനേജറുടെ മുറിയിൽ എത്തിയ അവളെ കാത്തിരുന്നത് ടെർമിനേഷൻ നോട്ടീസായിരുന്നു……
മൂന്നാമത്തെ കഥ :-
വിവാഹിതനായ ഫഹദ് ഒരു റോഡ് അപകടത്തിൽ മരണപ്പെടുന്നു. നല്ലവനും സത്യസന്ധനും സ്നേഹനിധിയും ആയിരുന്നു ഭാര്യയായ റീമിന് അയാൾ. അതിനാൽ അയാളുടെ മൃതദേഹത്തിന്റെ അടുത്തിരുന്ന് ഇതെല്ലാം പറഞ്ഞു വിലപിക്കുകയാണ് അവൾ. ഈ സമയത്തതാണ് അയാളുടെ കൂട്ടുകാരൻ ഹമദ് അവിടെക്ക് വരുന്നത്. അയാൾ അവരെ സമാധാനിപ്പിക്കുമ്പോൾ ഫഹദിന്റെ ഫോൺ റിംഗ് ചെയ്യുന്നത്. അത് സൈലന്റ് മോഡിലായതിനാൽ റീമിന്റെ ശ്രദ്ധയിൽപ്പെടുന്നില്ല. എന്നാൽ ഇത് ആ ഹമദ് ശ്രദ്ധിക്കുന്നുണ്ട്. അതിലെ നൂർ എന്ന പേര് കണ്ട് അയാൾ ഞെട്ടുന്നു. തുടർന്ന് ഫഹദിന്റെ മൃതദ്ദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ കൊണ്ട് പോകുമ്പോൾ ആംബുലൻസിൽ വെച്ച് വീണ്ടും ഫോൺ ശബ്ദിക്കുന്നു. അത് റീം ശ്രദ്ദിക്കുന്നുണ്ട്. എന്നിട്ട് ഹമദിനോട് അത് എടുത്ത് സംസാരിക്കാൻ പറയുന്നുണ്ട്. അത് അത്ര കാര്യമുള്ള കോൾ അല്ലെന്ന് പറഞ്ഞു അയാൾ അത് കട്ട് ചെയ്യുന്നു. വീണ്ടും തുടരെ തുടരെ ഫോൺ വരികയും ഹമദ് അത് കട്ട് ചെയ്യുകയും ചെയ്യുന്നു. ഇതെല്ലാം റിം ശ്രദ്ധിക്കുകയും അത് ആരാണെന്ന് തിരക്കുകയും ചെയ്യുന്നു. അത് ലോൺഡ്രിയിൽ നിന്നാണെന്ന് പറഞ്ഞു അയാൾ അത് നിസാരമാക്കുന്നു.
ഇതിനിടെ ആംബുലൻസിന്റെ ഡ്രൈവറോട് അയാൾ മൊബൈൽ ചാർജർ ഉണ്ടോയെന്ന് തിരക്കുന്നുണ്ട്. അയാൾക്ക് അയാളുടെ ഫോൺ ചാർജ് ചെയ്യാമായിരുന്നു. എന്നാൽ വണ്ടിയിലെ ചാർജർ കേടാണ്, ചിലപ്പോൾ പ്രവർത്തിക്കുമെന്നും അയാൾ പറയുന്നുണ്ട്. അങ്ങിനെ പോസ്റ്റമോർട്ടം ചെയ്യുന്ന സ്ഥലത്തെത്തുന്നു. അവിടെ കാത്തിരിക്കാനുള്ള/ പ്രത്യേകിച്ച് സ്ത്രീകൾക്ക് അടച്ചിരിക്കാനുള്ള സ്ഥലങ്ങൾ ഉണ്ട്. അതിലൊന്നിൽ റിം, തന്റെ ഭർത്താവിന്റെ മൃതദ്ദേഹം നിയമനടപടികൾ കഴിഞ്ഞു കിട്ടുന്നതും കാത്തിരിക്കുന്നു. ഈ സമയത്താണ് ഹമദ് വേറെ ആരോടോ ഫോൺ അങ്ങിനെയാണ് അൺലോക്ക് ചെയ്യുക എന്നന്വേഷിക്കുന്നത് കേൾക്കുന്നു.
തുടർന്ന് അവൾ മോർച്ചറിയിൽ പോയി ഫഹദിന്റെ ഫോൺ എടുക്കുന്നു. അപ്പോഴേക്കും മൃതദ്ദേഹം പോസ്റ്റമോർട്ടം കഴിഞ്ഞ് അവിടെ കൊണ്ട് വന്ന് കിടത്തിയിരുന്നു. ഇനി കുളിപ്പിക്കുന്ന ജോലിയാണ് ബാക്കിയുള്ളത്. അവിടെ വെച്ച് തന്നെ അവൾ ഫോൺ അൺ ലോക്ക് ചെയ്യാൻ അവൾക്ക് അറിയാവുന്ന ചില നമ്പറുകൾ അമർത്തി നോക്കുന്നു. അതൊന്നും നടക്കാതെ വരുമ്പോൾ അവൾ ഫോൺ എടുത്ത് മൃതദ്ദേഹത്തിന്റെ മുഖത്ത് നിന്ന് തുണിമാറ്റി ഫോൺ മുഖത്തിന്റെ അഭിമുഖമായി പിടിക്കുന്നു.
ഈ സമയം ഹമദ് അവിടെ അടുത്തുള്ള ഗ്രോസറിയിൽ നിന്ന് വെള്ളം വാങ്ങിക്കുകയായിരുന്നു. അപ്പോഴാണ് മരിച്ചുപോയ ഫഹദ് ഓൺലൈനിൽ ഉള്ളതായി ഇയാളുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ അയാൾ മോർച്ചറിയിൽ എത്തി ഫഹദിന്റെ ഫോൺ നോക്കുന്നു. അത് അവിടെ ഇല്ലായിരുന്നു. ഈ സമയം റീം ആ ഫോണിലെ മെസേജുകളും കോൾ ഡീറ്റെയിലും പരിശോദ്ധിക്കുകയായിരുന്നു. അവൾ ഇരിക്കുന്ന മുറിയുടെ പുറത്തെത്തിയ ഹമദ് റീമിനോട് ഫഹദിന്റെ ഫോൺ തിരികെ ചോദിക്കുന്നു. എന്നാൽ ആ ഫോൺ തന്റെ കൈയ്യിൽ ഇല്ല എന്ന് റീം അവനോട് പറയുന്നു. ഉടനെ അവൻ ഫോൺ എടുത്ത് നൂറിനെ വിളിക്കാൻ ശ്രമിക്കുന്നു. ഈസമയം അവന്റെ ഫോൺ ചാർജ് കഴിഞ്ഞു ഓഫാകുന്നു.
അവൻ തന്റെ ഫോൺ ചാർജ് ചെയ്യാൻ ആംബുലൻസിലേക്ക് പോകുന്നു. എന്നാൽ ആ ചാർജർ വർക്ക് ചെയ്യാത്തതിനാൽ അവൻ ആ ആംബുലൻസും എടുത്ത് നൂറിന്റെ വീട്ടിലേക്ക് പോകുന്നു. ഈ സമയം നൂറിന് ഫഹദിന്റെ കോൾ വരുന്നു. അവൾ കുളിക്കുകയായതിനാൽ ആ ഫോൺ എടുക്കാൻ വൈകുന്നു. ഈ സമയം അവിടെ എത്തുന്ന ഹമദ് അവളോട്, ഫഹദിന്റെ ഫോൺ ഇനി വന്നാൽ എടുക്കരുതെന്ന് പറയുന്നു. ഫഹദ് മരിച്ചവിവരമൊന്നും അവൾ അറിഞ്ഞിട്ടില്ലായിരുന്നു. അതിനാൽ തന്നെ അവൻ എവിടെയെന്നും അവന് എന്തുപറ്റിയെന്നും തിരക്കുന്നു. അതെല്ലാം പിന്നെ പറയാം എന്ന് അവളോട് ഹമദ് പറയുന്നു.
ഈ സമയം നൂറിന് ഫഹദിന്റെ ഫോൺ വീണ്ടും വരുന്നു. അപ്പോൾ ഹമദ് ആ ഫോൺ വാങ്ങി ശബ്ദം മാറ്റി. എന്താണ് വേണ്ടത്, റോങ് നമ്പർ ആണെന്നുമെല്ലാം പറഞ്ഞു കട്ട് ചെയ്യുന്നു. വീണ്ടും ഫോൺ വരുന്നു. ഇപ്രാവശ്യം അയാൾ കുറച്ചുകൂടി ദേഷ്യപ്പെട്ട് സംസാരിക്കുന്നു. ഈ സമയം അയാൾ പറയുന്നത് അയാൾക്ക് തന്നെ കേൾക്കുന്നു. അത് എവിടെ നിന്നാണെന്ന് നോക്കുമ്പോൾ ഫഹദിന്റെ ഫോണുമായി നിൽക്കുന്ന റീമിനെയാണ് കാണുന്നത്.പിന്നെ കാണിക്കുന്നത് ഒരു മയ്യത്ത് നിസ്കാരമാണ്. അവിടെ അപ്പോൾ മൂന്ന് മയ്യത്ത് കാണിക്കുന്നു. അതിന് നേതൃത്വം കൊടുക്കുന്ന ആൾ ഇങ്ങിനെ പറയുന്നു. നമ്മൾ ഇപ്പോൾ നമസ്കരിക്കാൻ പോകുന്ന മയ്യത്തുകൾ രണ്ട് ആണിന്റേതും ഒരു പെണിന്റേതുമാണെന്ന്…….
നാലാമത്തെ കഥ :-
സൗദിയിലെ ഒരു കമ്പിനിയിൽ ജോലി ചെയ്യുന്ന അബു സയ്യിദിന് ദുബായിയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ രണ്ട് പേർക്ക് ന്യൂയർ ആഘോഷിക്കാനുള്ള ഒരു സമ്മാനപാസ്, അവരുടെ കമ്പനി ഫ്രീ ആയി നൽകുന്നു. ഇതേതുടർന്ന് ദുബായിയിലെ ആ ഫൈവ് സ്റ്റാർ ഹോട്ടലിൽ അയാൾ ഭാര്യയോടും രണ്ട് മക്കളോടുമൊപ്പം അവിടെ എത്തുന്നു. എന്നാൽ രണ്ട് പേർക്ക് മാത്രമേ അവിടെ താമസിക്കാൻ അനുവാദം ഉള്ളൂ എന്ന് നന്നായി അറിയുന്ന അയാൾ മക്കളെ കുറച്ചു മാറ്റി നിർത്തിയാണ്. ആ ഹോട്ടലിന്റെ റിസപ്ഷനിൽ നിന്ന് മുറിയുടെ താക്കോൽ കലക്റ്റ് ചെയ്യുന്നത്.
ഈ സമയം അവിടെയുള്ള ഡിസ്ക്കോ സെന്ററിലേക്ക് ആളുകൾ പോകുന്നത് കണ്ട്, എന്താണ് അവിടെ പരിപാടിയെന്ന് ഭാര്യ അയാളോട് തിരക്കുന്നു. അത് ഡിസ്ക്കോയാണെന്ന് പറഞ്ഞാൽ ഇത്തരം കാര്യങ്ങൾ ഒന്നും അറിയാത്ത അവൾക്ക് അത് വിശദീകരിക്കേണ്ടിവരും എന്നതിനാൽ അത് ഒരു കല്ല്യാണ പരിപാടിയാണെന്ന് പറഞ്ഞു അവർ മുറിയിലേക്ക് പോകുന്നു. ഈ സമയം ആരും കാണാതെ അവിടെ നിന്നിരുന്ന തന്റെ മക്കളെയും അയാൾ മുറിയിലേക്ക് കൂട്ടുന്നു.
മുറിയിലെത്തിയ അവർ ഉറങ്ങാനുള്ള പരിപാടിയിലാണ്. അപ്പോഴാണ് അയാളുടെ കൗമാരക്കാരനായ മകൻ സയ്യിദ് തനിക്ക് വിശക്കുന്നുവെന്നും ഫുഡ് വേണമെന്നും പറയുന്നത്. ഇനി ഇപ്പൊ ഫുഡ് ഒന്നും ഇല്ല, നാളെ രാവിലെ ബ്രേക്ക് ഫാസ്റ്റ് മാത്രമേയുള്ളൂ മിണ്ടാതെ കിടന്നുറങ്ങാൻ അയാൾ മകനോട് പറയുന്നു. അത്ര നിർബന്ധം ആണെങ്കിൽ നീ പോയി താഴെ നടക്കുന്ന കല്ല്യാണപാർട്ടിയിൽ നിന്ന് ഫുഡ് കഴിച്ചോള്ളാൻ അവന്റെ അമ്മ പറയുന്നു. ഇത് കേട്ട് അവൻ അത് കല്യാണ പാർട്ടിയല്ല. അത് ഡിസ്ക്കോ ആണെന്നും ആ അമ്മയോട് പറയുന്നു. അത് എന്താണെന്ന് അവനോട് തിരക്കുന്ന അമ്മയോടും മകനോടും അത് ഡിസ്ക്കോയും കുന്തവുമില്ല, കല്ല്യാണമാണ്. എല്ലാവരും വന്ന് ഉറങ്ങൂ എന്ന് ദേഷ്യത്താൽ പറയുന്നു.
അങ്ങിനെ അവരെല്ലാം ഉറങ്ങുന്നു. എന്നാൽ മൊബൈലിൽ കുത്തിക്കൊണ്ടിരുന്ന അവൻ പെട്ടെന്നാണ് അവിടെയുള്ള ന്യൂയർ പാർട്ടിയിൽ പങ്കെടുക്കാൻ അവന്റെ പ്രിയപ്പെട്ട ഫുട്ബോൾ താരം അവിടെ വരുന്നുണ്ടെന്ന സ്റ്റാറ്റസ് കാണുന്നത്. അയാളുടെ അടുത്തുനിന്ന് ഒരു സെൽഫി എടുക്കാനായി അവൻ ആരും കാണാതെ അങ്ങോട്ട് പോകുന്നു. അവിടെ എത്തിയ അവൻ അയാളുമൊത്ത് സെൽഫി എടുക്കാൻ ശ്രമിക്കുമ്പോൾ, മുറിയിൽ അവനെ കാണാത്തതിനാൽ അച്ഛൻ അവന്റെ ഫോണിൽ വിളിക്കുന്നു. അതിനാൽ അവന് സെൽഫി എടുക്കാൻ കഴിയാതെ വരുന്നു.
ഈ സമയം അവിടെ എത്തുന്ന കുറച്ചു പേർ അയാളെ തിരിച്ചറിയുകയും അവിടെ തിക്കും തിരക്കും കൂട്ടുന്നു. അപ്പോൾ അവിടെയുള്ള സെക്യൂരിറ്റി അയാൾക്ക് സംരക്ഷണം ഒരുക്കി ആ ഡിസ്ക്കോ ഹാളിലേക്ക് കൊണ്ടുപോകുന്നു. ഇതിനിടയിൽപ്പെട്ട് സയ്യിദും ആ പാർട്ടി ഹാളിൽ എത്തിപ്പെടുന്നു. ഇതൊന്നും അറിയാതെ മകൻ എവിടെ എന്ന് തിരക്കി അവിടെ എത്തുന്ന അച്ഛൻ, ആ റിസപ്ഷനിൽ മകനെ പറ്റി തിരക്കുന്നു. എന്നാൽ നിങ്ങൾ ഭാര്യക്കൊപ്പമല്ലേ വന്നതെന്ന് തിരിച്ചു ചോദിക്കുന്നു. അബു സയ്യിദ് അയാൾക്ക് കൈക്കൂലി കൊടുത്ത് അവിടെയുള്ള CCTV യിൽ സയ്യിദ് അവിടെ പോയെന്ന് കണ്ടുപിടിച്ചു തരാൻ അഭ്യർത്ഥിക്കുന്നു.
അങ്ങിനെ CCTV നോക്കി റിസപ്ഷനിസ്റ്റ് ഇയാളുടെ മകൻ ഡിസ്ക്കോ ഹാളിലേക്ക് പോകുന്ന ആ വീഡിയോ കാണിച്ചു കൊടുക്കുന്നു. മകൻ എവിടെയാണ് എന്നറിഞ്ഞതോടെ അയാൾ റിസപ്ഷനിസ്റ്റിന് കൈക്കൂലി നൽകാതെ ഡിസ്ക്കോ ഹാളിലേക്ക് പോകുന്നു. എന്നാൽ അയാളുടെ ഡ്രസ്സ് കോഡും റിസർവേഷനില്ലാത്തതും അവിടെ പ്രവേശിക്കാൻ പ്രശ്നമാകുന്നു. ഇവിടെയും അയാൾ കൈക്കൂലി വാഗ്ദാനം ചെയ്യുന്നു. എന്നാൽ, ഇവിടെ അത് നടപ്പാക്കുന്നില്ല. തുടർന്ന് അയാൾക്ക് അങ്ങോട്ട് പ്രവേശിക്കാൻ ഒരു VIP ടേബിൾ ബുക്ക് ചെയ്യേണ്ടിവരുന്നു. ഇതിനായി അയാൾക്ക് 1500 റിയാൽ മുടക്കേണ്ടി വരുന്നു. അങ്ങിനെ അകത്തെത്തുന്ന അയാളോട് കുടിക്കാൻ എന്താണ് വേണ്ടതെന്ന് ഒരു സർവിങ് ലേഡി അന്വേഷിക്കുന്നു. അയാൾ ഒരു ഓറഞ്ച് ജ്യൂസ് ഓഡർ ചെയ്യുന്നു.
ഈ സമയം അയാൾ മകൻ എവിടെയെന്ന് വീക്ഷിക്കുകയായിരുന്നു. അപ്പോഴാണ് ആരോ ഓർഡർ ചെയ്തപോലെ സയ്യിദിന്റെ മുന്നിൽ ഷാപെയിൻ ബോട്ടിൽ സർവിങ് ടീം കൊണ്ടുവന്നുവെക്കുന്നു. ഇതൊന്നും ഞാൻ ഓർഡർ ചെയ്തില്ല എന്നുപറയുമ്പോൾ അവർ മുകളിലേക്ക് കൈചൂണ്ടി കാണിക്കുന്നു. എന്നിട്ട് പറയുന്നു ആരാണെന്ന്, അയാൾ അങ്ങോട്ട് നോക്കുമ്പോൾ അവിടെ അബു തുർക്കിയേയും ഒരു കൂട്ടുകാരനേയും അബു സയ്യിദ് കാണുന്നു. അങ്ങിനെ അവർ താഴേക്ക് വരുന്നു. പിന്നീട് സയ്യിദിന് വേണ്ടി ഒരു ഗ്ലാസ്സിൽ ഷാപെയിൻ ഒഴുക്കുന്നു. ജീവിതത്തിൽ അയാൾ ഇതുവരെ മദ്യപിച്ചിട്ടില്ല. അതിനാൽ തന്നെ അയാൾ ആരും കാണാതെ ആഘോഷത്തിന്റെ ഒപ്പം കുലുക്കി കളയുന്നു.
ഈ സമയം അയാൾ മുകൾ നിലയിൽ ആ ഫുട്ബോൾ താരത്തോടൊപ്പം കാണുന്നു. മകനെ കണ്ട അയാൾ ഉടൻ ഫോൺ എടുത്ത് വീഡിയോ പകർത്തുന്നു. ഇത് കണ്ട മകൻ ആ ഫുട്ബോൾ താരത്തോട് പറയുന്നു. അയൽക്കാണെങ്കിൽ താൻ ഈ ചെയ്യുന്നതിന്നും പുറലോകമറിയരുത്. അതിനാൽ തന്നെ അയാൾ ഫോട്ടോയോ വുഡിയോയോ എടുക്കുന്നതിന് എതിരായിരുന്നു. അച്ഛന്റെ ഈ പ്രവൃത്തി മകൻ അയാളോട് പറയുന്നു. ഉടൻ തന്നെ അയാൾ തന്റെ സെക്യൂരിറ്റിയോട് പറയുന്നു. അവർ ഇത് ചോദിക്കാൻ അബു സയ്യിദിന്റെ അടുത്ത് എത്തുന്നു.
എന്നാൽ അയാൾ അത് നിഷേധിക്കുന്നു. അപ്രതീക്ഷിതമായി അബു തുർക്കിയും കൂട്ടുകാരനും അതിൽ ഇടപ്പെട്ട് ഞങ്ങളാണ് അത് ചെയ്തതെന്ന് പറയുന്നു. തുടർന്ന് അവരെ സെക്യൂരിറ്റി പുറത്താക്കുന്നു. അതിനിടെ സയ്യിദ് അവിടെയുള്ള വാഷ്റൂമിൽ കയറി ഒളിക്കുന്നു. എന്നാൽ അവിടെയും ഇയാൾ എത്തുന്നു. ഇയാൾ സയ്യിദിനെ പുറത്തിറക്കാൻ ശ്രമിക്കുന്നു. അതിനായി അവിടെയുള്ള വാതിലിൽ ശക്തിയായി അടിക്കുന്നു. ഇത് കേട്ട് അവിടെ എത്തിയ സെക്യൂരിറ്റി അയാളെ പിടിച്ച് പുറത്താക്കാൻ ശ്രമിക്കുന്നു. ഈ സമയം സയ്യിദ് അവിടെയുള്ള വേസ്റ്റ് ബിൻ എടുത്തു ആ സെക്യൂരിറ്റിയെ ഇരിക്കുന്നു. അപ്രതീക്ഷിതമായി കിട്ടിയ ഇടിയുടെ ആഘാതത്തിൽ അയാളുടെ ബോധം പോയി.
ഈ സമയം ഭത്താവിനേയും മകനേയും കാണാതെ അന്വേഷിച്ച് അവിടെ ഉമ്മു സയ്യിദ് വരുന്നു. എല്ലാം കഴിഞ്ഞു സന്തോഷമായി പുറത്തുവന്ന അവർ അവിടെ ഉമ്മു സയ്യിദിനെ കാണുന്നു. ഉടനെ അവർ അകത്തോട്ട് തന്നെ പോകുന്നു. തുടർന്ന് അവർ ആ ഫുട്ബോൾ താരത്തെ അബു സയ്യിദ് എടുത്ത വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി 2500 രൂപയും അയാൾ ധരിച്ചിരുന്ന കോട്ടും ഊരിവാങ്ങി പുറത്തു നിൽക്കുന്ന ഉമ്മു സയ്യിദ് കാണാതെ മുറിയിൽ എത്തുന്നു. ഇവരെ തിരഞ്ഞു കാണാതായത്തോടെ അവർ തിരിച്ച് മുറിയിൽ എത്തുന്നു.
ഇവരെ മുറിയിൽ കണ്ട അവർ, ഇതുവരെ ഇവരെവിടെ ആയിരുന്നെന്ന് ചോദിക്കുന്നു. അതിൽ നിന്ന് ഓരോന്ന് പറഞ്ഞു തടിതപ്പിയപ്പോഴാണ്, അബു സയ്യിദിന്റെ കൈത്തണ്ടയിലെ സീൽ അവരുടെ മകൾ കയ്യോടെ പിടിക്കുന്നു. ഇതോടെ അവരുടെ കള്ളികളെല്ലാം വെളിച്ചത്താകുന്നു……