All Quiet on the Western Front (2022 film)
Unni Krishnan TR
2022 ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച യുദ്ധ സിനിമ ഏതെന്ന് ചോദിച്ചാൽ അതിനു ഒരൊറ്റ ഉത്തരമേയുള്ളൂ all quiet on the Western Front. അത്രയ്ക്ക് മനോഹരമായിയാണ് ഈ സിനിമ എടുത്തിരിക്കുന്നത്. 1990കളുടെ തുടക്കത്തിൽ നടന്ന ഒന്നാം ലോകമഹായുദ്ധകാലത്തെ ജർമ്മനിയിയിലെയും അവിടത്തെ യുവ പട്ടാളക്കാരുടെ നിഷ്കളങ്കതയും നമുക്ക് സിനിമയിലെ ഓരോ ഫ്രെയിമിലും കാണാൻ കഴിയും. യുവാക്കളായ പട്ടാളക്കാർ അനുഭവിച്ച കഷ്ടപ്പാടുകളും അവർക്കറിയാവുന്ന ലോകം എന്നെന്നേക്കുമായി ഇല്ലാതാവുമ്പോൾ അവർക്കുണ്ടാകുന്ന വിഷമവും എല്ലാം സിനിമ കണ്ട് തന്നെ മനസ്സിലാക്കണം. രണ്ടാം ലോകമഹായുദ്ധവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒന്നാം ലോകമഹായുദ്ധം എത്ര ഭയാനകമാണെന്ന് ഈ സിനിമ കണ്ട് കഴിയുമ്പോൾ പ്രേക്ഷകനു മനസ്സിലാവും.
ഒന്നാം ലോകമഹായുദ്ധകാലത്ത് പിറവിയെടുത്ത കണ്ടുപിടുത്തങ്ങളുടെയും യന്ത്രസാമഗ്രികളുടെയും കുറിച്ചുള്ള നിരവധി വിശദാംശങ്ങൾ ഈ സിനിമയിൽ ചർച്ച ചെയ്യുന്നുണ്ട്. ഈ സിനിമയിലെ ഓരോ ഫ്രെയിമിലും ഉൾപ്പെടുത്തിയിട്ടുള്ള ഡീറ്റൈലിംഗ് വളരെ മികച്ചതാണ്. ഛായാഗ്രഹണവും സൗണ്ട് ട്രാക്കും ചേർന്നുള്ള ആ വൈവിധ്യം പ്രേക്ഷകൻ്റെ കാഴ്ചാനുഭവത്തെ അടുത്ത തലത്തിലേക്കാണ് കൊണ്ടുപോകുന്നത്. അവസാനമായി… ഇതൊരു ജർമ്മനിയിൽ നിർമ്മിച്ച സിനിമയാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും. അത്രയ്ക്ക് മികച്ചതാണ് ഈ സിനിമയിലെ ഓരോ ഫ്രെയിമും.