“WAR DOES NOT DETERMINE WHO IS RIGHT – ONLY WHO IS LEFT.”
All Quiet On The Western Front (2022)
German
IMDB : 7.8

യുദ്ധത്തിൻറെ നിരർത്ഥകതയും, വേദനയും, മനുഷ്യത്വമില്ലായ്മയും , മനുഷ്യത്വവും , കെടുതികളും ദേശീയതയ്ക്ക് വേണ്ടി ഉള്ള യുദ്ധമാണെന്ന് ധരിച്ച് ഇറങ്ങിയ യുവാക്കളുടെ കണ്ണിലൂടെ കാണിച്ച് തരുന്നു.

ചില്ലുമേടകളിലിരുന്ന് നമ്മുടെ രാജ്യം മഹത്തരമാണെന്നും, അത് ഒരാൾക്കും അടിയറവ് വയ്ക്കരുതെന്നും പറഞ്ഞ് യുവാക്കളെ യുദ്ധത്തിന് അയക്കുന്നവർ തിന്നും കുടിച്ചും യുദ്ധതന്ത്രങ്ങൾ മെനഞ്ഞു കൊണ്ടേയിരിക്കുന്നു. യുദ്ധമില്ലെങ്കിൽ പട്ടാളക്കാരന് പിന്നെയെന്താണ് ജോലി എന്ന് ചോദിക്കുന്ന ജനറൽമാർ ഉണ്ടായതുകൊണ്ടാണ് കോടിക്കണക്കിന് മനുഷ്യരുടെ ജീവനെടുത്ത ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ ഉണ്ടായത്. എന്നിട്ടാരെന്ത് നേടി ?

Edward Berger സംവിധാനം ചെയ്ത All Quiet On The Western Front ഓസ്കാർ അടക്കം നിരവധി അവാർഡുകൾ വാരിക്കൂട്ടി. പ്രത്യേകിച്ച് ഛായാഗ്രഹണത്തിനും സംഗീതത്തിനും. രണ്ടും അത്ഭുതകരമാണ്
. 17 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന പോൾ ബാമറും , കൂട്ടുകാരും 1917 ൽ ജർമൻ ആർമിയിലേക്ക് സെലക്ഷൻ കിട്ടിയപ്പോൾ ആഹ്ലാദവാൻമാരായി തുള്ളി ചാടി .

സ്കൂളിൽ നിന്ന് നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട അവരെ സ്കൂൾ മേധാവിയുടെ രാജ്യസ്നേഹം തുളുമ്പുന്ന പ്രസംഗം ആവേശം കൊള്ളിച്ചു. തുടർന്ന് അവർക്ക് യൂണിഫോം വിതരണവും ചെയ്തു. ആ യൂണിഫോമുകൾ അവിടെ എത്തിയ കഥ ചിത്രം തുടങ്ങുമ്പോൾ കാണിക്കുന്നുണ്ട്. യുദ്ധഭൂമിയിൽ മരിച്ചവീഴുന്ന ഭടന്മാരുടെ യൂണിഫോമുകളും ബൂട്ടും ഷർട്ടും എല്ലാം അഴിച്ചുമാറ്റി കഴുകി വൃത്തിയാക്കി ബുള്ളറ്റ് വീണ തുളകൾ തയ്ച്ച് വൃത്തിയാക്കി അടുത്ത ബാച്ചിന് . കൊടുക്കുന്നു. ഈ സീനുകളിൽ എല്ലാം ഉള്ള വല്ലാത്ത ആഴത്തിലുള്ള ഒരു മ്യൂസിക് ഉണ്ട് അത് ചിത്രത്തിൻറെ പല ഭാഗങ്ങളിലും വരുന്നുണ്ട്.

വെസ്റ്റേൺ ഫ്രണ്ടിലുള്ള ട്രഞ്ചുകളിലേക്ക് കൊണ്ടുപോയ അവർക്ക് നേരിടാൻ ഉണ്ടായിരുന്നത് അവരെ പോലെ തന്നെ നിരപരാധികളായ യുവാക്കൾ നിറഞ്ഞ ഫ്രഞ്ച് സേനയെ ആയിരുന്നു. ചോരയും ചെളിയും തളംകെട്ടി നിൽക്കുന്ന ട്രഞ്ചുകളിലിരുന്ന് തൂങ്ങിയാടുന്ന അവയവങ്ങളുമായി ഓടുന്ന മനുഷ്യരെ കണ്ടപ്പോൾ യുദ്ധത്തോടുള്ള കാവ്യാത്മകമായ ആരാധന അവർക്ക് അവസാനിച്ചു.

കൂട്ടുകാരോരുത്തരായി കൊല്ലപ്പെടുന്നത് കണ്ട് പോൾ ഒരുതരം ഹിസ്റ്റീരിയയിലായി. ചതുപ്പ് നിലത്ത് വച്ച് തന്നോളം തന്നെ പ്രായമുള്ള ഫ്രഞ്ച് ഭടനെ തൻറെ ജീവനുവേണ്ടി കുത്തി കുത്തി വീഴ്ത്തി, അവൻ നിലവിളിച്ച് മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാതിരിക്കാൻ വായിൽ ചെളി വാരി നിറച്ച്, അവൻ മരണവെപ്രാളം പുണ്ട് പിടയുമ്പോൾ പോളിന്റെ ഉള്ളിലെ മനുഷ്യത്വം വിരിയുന്നതും , അത് നിസ്സഹായതയിലേക്കും, തുടർന്ന് കടുത്ത ദുഃഖത്തിലേക്കും മാറുന്നത് കണ്ടുകൊണ്ടിരിക്കാൻ പാടാണ്.Tjaden ന്റെയും , Kat ന്റെയും മരണവും തുടർന്ന് അവന് സഹിക്കേണ്ടി വരുന്നു. War movie lovers- don’t miss this.

You May Also Like

മുതലാളിയെ കയ്യോടെ പൊക്കി, അവിഹിതം

പടിപ്പുര ശ്രീകുമാർ ഒരു കലാകാരനാണ്. അദ്ദേഹം ജീവിതത്തിന്റെ കഷ്ടപ്പാടുകൾ താണ്ടിയാണ് മുന്നേറിയിട്ടുള്ളത്. ഹോട്ടലുകളിലും ഡ്രൈവറായും മറ്റും…

‘അൽഫോൺസ് പുത്രനോ അതാരാ’? “ഗോൾഡ് റിലീസ് ചെയ്യുമ്പോൾ തിയറ്ററിലേക്ക് വാ”

രണ്ടു ചിത്രങ്ങൾ കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് അൽഫോൻസ് പുത്രൻ. രണ്ടാമത്തെ ചിത്രമായ പ്രേമം…

മുരളി ഗോപിയുടെ സ്ക്രിപ്റ്റ് ലിജോ ജോസ് പെല്ലിശ്ശേരി എടുത്താൽ എങ്ങനെ ഇരിക്കും ? അതുപോലൊരു സിനിമ !

Prisoners of the ghostland 2021/English Vino John എക്സ്പീരിമെന്റൽ ചിത്രങ്ങൾ താല്പര്യം ഉള്ളവർക്ക് മാത്രം…

കുഞ്ഞുവരാൻ നാളുകളെന്ന് തമിഴ് നടൻ ദിലീപ്; ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ടിക്ടോക്ക് താരം അതുല്യയും

കുഞ്ഞുവരാൻ നാളുകളെന്ന് തമിഴ് നടൻ ദിലീപ്; ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ടിക്ടോക്ക് താരം അതുല്യയും സോഷ്യൽ…