ALL QUIET ON THE WESTERN FRONT (2022)

ശരത് ശാന്തിനി വി എസ്

1914 ഇൽ ഒന്നാം ലോകമഹായുദ്ദം ആരംഭിച്ചപ്പോൾ ലക്‌സെൻബെർഗും ബെൽജിയവും കയ്യേറി ജർമ്മനി ആണ് വെസ്റ്റേൺ ഫ്രന്റ് എന്ന യുദ്ധമുഖം ഒരുക്കുന്നത്. പാരീസ് കൈയ്യേറുക എന്ന ലക്ഷ്യത്തോടെ അതിവേഗം അഡ്വാൻസ് ചെയ്തു തുടങ്ങിയ ജർമൻ പടയെ വെസ്റ്റേൺ ഫ്രന്റ്ന്റെ 40 കെഎം അകലെയുള്ള മാർണ് റിവർ വാലിയിൽ വച്ച് പാരീസ്&ബ്രിട്ടീഷ് സേന വിജയകമായി തടഞ്ഞു നിർത്തുന്നു. പിന്നീട് ജർമൻ പടക്ക് പ്രത്യേകിച്ചൊന്നും ചെയ്യാൻ സാധിച്ചില്ല എന്നതാണ് സത്യം. 1914 മുതൽ 1918 വരെ വെസ്റ്റേൺ ഫ്രന്റ് ഇൽ ജർമൻ സൈന്യത്തിന് മുന്നേറാൻ ആയതു കുറച്ചു ദൂരം മാത്രം ആണ്. ആ കാലയളവിൽ അവിടെ മരിച്ചു വീണത് 4 മില്യണിൽ അധികം സൈനികരും. വെസ്റ്റേൺ ഫ്രന്റ് അക്ഷരാർത്ഥത്തിൽ ഒരു ഡെത്ത് വാലി തന്നെ ആയിരുന്നു. ഇരുകൂട്ടരും ട്രെഞ്ചുകൾ ഉണ്ടാക്കി 4 വർഷത്തോളം യുദ്ദം ചെയ്തു, അതിനിടയിൽ പല യുദ്ധമുറകളും പയറ്റി, പോയ്സൺ ഗ്യാസ് ഉൾപ്പടെ ക്രൂരമായ പല നൂതന യുദ്ധ തന്ത്രങ്ങളും നടപ്പിലാക്കി.

ഇതിന്റെ നേർസാക്ഷ്യം എന്നോണം ആണ് 2022 ഇത് ഓൾ ക്വയറ്റ്‌ ഓൺ ദി വെർസ്റ്റൺ ഫ്രന്റ് എന്ന ജർമൻ ഫിലിം ഇറങ്ങുന്നത്. കേട്ടാൽ ഭീതി ഉളവാക്കുന്ന ഒരു അസാധ്യ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കോടുകൂടിയാണ് സിനിമ ആരംഭിക്കുന്നത്. യുദ്ധമുഖത്തു മരിച്ചു വീണവരുടെ വസ്ത്രങ്ങൾ കഴുകിയെടുത്തു അടുത്ത ബാച്ചിന് അളവനുസരിച്ചു കൈമാറുന്നു. യുദ്ധമുഖത്തേക്കു ആവേശത്തോടെ എത്തുന്ന ഭൂരിഭാഗം പേരും ഇയാംപാറ്റകളെ പോലെ എതിരാളികളുടെ വെടിയുണ്ടകൾ ഏറ്റു മരിച്ചു വീഴുന്നു. പോൾ എന്ന ജർമൻ പട്ടാളക്കാരന്റെ കണ്ണിലൂടെ ആണ് നമ്മൾ വെസ്റ്റേൺ ഫ്രന്റിനെ കാണുന്നത്. നമ്മുടെ ഒക്കെ മനസിനെ മരവിപ്പിക്കുന്ന തരത്തിലാണ് ഓരോ രംഗങ്ങളും പോളിന്റെ കണ്ണിലൂടെ നമുക്ക് ഈ cസിനിമ കാണിച്ചു തരുന്നത്. ഇതിന്റെ മുക്കാൽ ഭാഗത്തോട് അടുക്കുമ്പോൾ വരുന്ന ഒരു രംഗം ഉണ്ട്, പോൾ അയാളുടെ എതിരാളിയുടെ കയ്യിൽ നിന്നും രക്ഷപെടുവാൻ ആയാലും നെഞ്ചിലേക്ക് പലതവണ കത്തി കയറ്റി ഇറക്കുന്നു. വീണു കിടക്കുന്ന എതിരാളി മരണ വെപ്രാളത്തിൽ പിടയുകയും കൂടെ എന്തൊക്കെയോ സൗണ്ട് ഉണ്ടാക്കുകയും, അത് കേട്ട് മനോനില തെറ്റുന്ന പോൾ അയാളുടെ വായിലേക്ക് ചെളി വാരി പൊത്തുകയും ചെയ്യുന്നു.

പിന്നീട് അയാളുടെ ശരീരത്തിൽ നിന്നും അയാളുടെ ഭാര്യയുടെയും മകളുടെയും ഒരു ചിത്രം പോളിന് കിട്ടുന്നതോടെ അയാളെ രക്ഷിക്കാനും പോൾ നോക്കുന്നുണ്ട്. 10 മിനുട്ടോളം നീളുന്ന ഇ സീൻ ടോപ് ആംഗിളുകളും സൈഡ് ഷോട്ടുകളും ക്ലോസെ അപ്പുകളും ഒക്കെ കൂടി ചേർന്നു ഒരു എക്സ്ട്രാ ഓർഡിനറി റിസൾട്ട് ആണ് തരുന്നത്. 10 മിനുട്ടുള്ള ആ സീൻ കാണാൻ വേണ്ടി 20 മിനുട്ടോളം എടുത്തു എന്നതാണ് സത്യം, ഒറ്റ സ്ട്രെച്ചിൽ അത് കണ്ടു തീർക്കാൻ ബുദ്ദിമുട്ടാണ് എന്നതാണ് കാരണം. മനസിനെ കീറിമുറിക്കുന്ന ഇത്തരം സീനുകൾ ചുരുക്കം സിനിമകളിലെ കാണാൻ സാധിക്കാറുള്ളു, അത് മിക്കതും വാർ മൂവിസിൽ ആയിരിക്കും താനും, “ഡൗൺഫാൽ” ഫിലിമിൽ ഹിറ്റ്ലർ സഹപ്രവർത്തകരോടൊപ്പം ആത്മഹത്യാ ചെയ്യന്ന സീൻ കാണുന്ന ഓരോ പ്രേഷകനെയും വേദനിപ്പിക്കുന്ന തരത്തിലാണ് എടുത്തിരിക്കുന്നത്.

ബങ്കറിൽ താമസിക്കുന്ന എല്ലാ കുട്ടികൾക്കും ഉറങ്ങി കിടക്കുമ്പോൾ സയനേഡ് വായിൽ കൊടുക്കുന്ന രംഗങ്ങൾ ഒരു കാലത്തും മനസ്സിൽ നിന്നും മായില്ല. രണ്ടാം ലോകമഹായുദ്ദം പോലെ തന്നെ ഒന്നാം ലോകമഹായുദ്ധവും മനുഷ്യ രാശിയുടെ ഒരു വലിയ ശതമാനത്തെ ഭൂമിയിൽ നിന്നും തുടച്ചു നീക്കികൊണ്ട് ആണ് കടന്നു പോയത്. 17 ലക്ഷത്തിൽ പരം ആളുകൾ മരിച്ചു വീണു. നമ്മുടെ തലമുറ ഇതൊന്നും കണ്ടില്ലെങ്കിലും ഇത്തരം മഹത്തായ സൃഷ്ടികൾ ഇതിന്റെ ഒക്കെ വ്യാപ്തി കുറച്ചെങ്കിലും നമുക്ക് കാട്ടിത്തരുന്നുണ്ട്.

You May Also Like

നടി അപൂർവ ബോസിന്റെ ബംഗാളി കല്യാണത്തിന്റെ വിഡിയോ വൈറൽ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആട്‌സ് ക്ലബ്ബിലൂടെയാണ് അപൂർവ എന്ന താരം ചലച്ചിത്രരം​ഗത്തെത്തിയത്. തുടർന്ന്…

2011 – ൽ ഷാജി കൈലാസിന്റെ ആഗസ്റ്റ് 15 – ലാരംഭിച്ച മമ്മൂട്ടിയുടെ പരാജയ പരമ്പരകൾക്കിടയിലെ ഒരു ചിത്രമാകാനായിരുന്നു വെനീസിലെ വ്യാപാരിയുടെ വിധി

Bineesh K Achuthan തൊമ്മനും മക്കളും, മായാവി എന്നീ ബ്ലോക്ക് ബസ്റ്ററുകൾക്കും ചട്ടമ്പിനാട് എന്ന ഹിറ്റിനും…

നരേനും മീര ജാസ്മിനും ഒന്നിക്കുന്ന ‘ക്യൂൻ എലിസബത്ത്’ !’ ‘ചെമ്പകപൂവെന്തെ’ ഗാനം പുറത്തിറങ്ങി…

നരേനും മീര ജാസ്മിനും ഒന്നിക്കുന്ന ‘ക്യൂൻ എലിസബത്ത്’ !’ ‘ചെമ്പകപൂവെന്തെ’ ഗാനം പുറത്തിറങ്ങി… വർഷങ്ങളുടെ ഇടവേളക്ക്…

13 വര്‍ഷത്തിന് ശേഷം ഭാവന തമിഴിൽ- ‘ദ ഡോർ’, പിറന്നാൾ ദിനത്തിൽ ഫസ്റ്റ് ലുക്ക്, സംവിധാനം ഭാവനയുടെ സഹോദരൻ ജയദേവ്

പുതുമുഖങ്ങളെ വച്ച് കമൽ സം‌വിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ സിദ്ധാർഥ്, ജിഷ്ണു, രേണുക മേനോൻ…