രജനീകാന്തിന്റെ അഭിനയലോകം തമിഴകത്തു മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി ചിത്രങ്ങളിലും രജനീകാന്ത് അഭിനയിച്ചിട്ടുണ്ട്.1979-ൽ പുറത്തിറങ്ങിയ ‘അലാവുദ്ദീനും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിൽ രജനീകാന്ത് അരങ്ങേറ്റം കുറിച്ചത്. ഐ. വി. ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രജനീകാന്തിനെ കൂടാതെ കമൽ ഹാസൻ, ജയഭാരതി, ശ്രീപ്രിയ, ജെമിനി ഗണേശൻ, എസ്. എ. അശോകൻ, ജോസ് പ്രകാശ്, ടിപി മാധവൻ, ശങ്കരാടി, സുകുമാരി, തിക്കുറുശ്ശി സുകുമാരൻ, അടൂർ ഭാസി, ബഹദൂർ, ശ്രീലത നമ്പൂതിരി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ആ മൾട്ടി സ്റ്റാറർ ചിത്രത്തിനായി കൈകോർത്തു. കമൽ ഹാസൻ അലാവുദ്ദീൻ ആയപ്പോൾ കമറുദ്ദീൻ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചത്. ചിത്രത്തിലെ രജനീകാന്തിന്റെ ഇൻട്രോ സീൻ വർഷങ്ങൾക്കിപ്പുറം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. രജനീകാന്തിന് മലയാള സിനിമയിൽ ലഭിച്ച മികച്ച ഇൻട്രോ സീൻ എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

*

You May Also Like

“വയസ്സാനാലും അന്ത കാരിരുമ്പു മാതിരി ഒടമ്പും, സ്‌ക്രീൻ പ്രസൻസും ഇന്നും അവര വിട്ട് പോകല…!

Shaju Surendran കരുത്തനായ ഒരു നായക നടന് വേണ്ട ശരീര പ്രകൃതിയും, സ്ക്രീൻ പ്രസൻസും, ശബ്ദവുമാണ്…

ആൻ ശീതളും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്നു. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരിൽ ഒരാളാണ് ശ്രീനാഥ് ഭാസി. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഒരു തരത്തിലുള്ള ഏച്ചുക്കെട്ടലുകളോ ഗിമ്മിക്കുകളോ ഇല്ലാതെ പറഞ്ഞുപോകുന്ന തിരക്കഥ.

WITNESS (Tamil-2022) Social Drama-Mind Provoking-Thriller Streaming on SONYLiv Ninesh Mohanan മനുഷ്യനെ മനുഷ്യന്‍…

അണ്ഡകടാഹ വായ, അമേരിക്കൻ വനിതയ്ക്കു ഗിന്നസ് റെക്കോർഡ്

വലിയ വായയുടെ പേരിൽ ക്രൂരമായി പരിഹസിക്കപ്പെട്ടിരുന്ന വനിത ഇപ്പോൾ അഭിമാനകരമായ ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയാണ്.…