മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുൻ പറഞ്ഞ വാക്കുകളാണ് സിനിമാലോകത്തെ ചർച്ച. ഹോളീവുഡ് ചിത്രമായ ‘ഗോഡ് ഫാദർ’ ഇന്ത്യൻ ഭാഷയിൽ റീമേക് ചെയ്‌താൽ അതിൽ അഭിനയിക്കാൻ മമ്മൂട്ടിയാണ് ഏറ്റവും പെർഫെക്റ്റ് എന്നാണു അല്ലു പറഞ്ഞത്. ഹോളീവുഡ് സിനിമകൾ ഇന്ത്യൻ ഭാഷയിൽ എടുത്താൽ ഏതു താരമാകും പെർഫെക്റ്റ് എന്ന ചോദ്യത്തിന് ഉത്തരമായി അല്ലു പറഞ്ഞത് ഇങ്ങനെയാണ്. മമ്മൂട്ടി സാർ ആണ് അതിനു ഏറ്റവും പെർഫക്റ്റ് എന്നായിരുന്നു. മഴവിൽ മനോരമ ചാനലിന് അനുവദിച്ച ഇന്റർവ്യൂവിൽ ആണ് അല്ലു ഈ അഭിപ്രായം പറഞ്ഞത്.
1972ൽ ഹോളിവുഡിൽ പുറത്തിറങ്ങിയ ഒരു ക്രൈം ഡ്രാമ സിനിമയാണ് ദ ഗോഡ്‌ഫാദർ. ഇതേപേരിൽ 1969ൽ മരിയോ പുസോ രചിച്ച നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ. ഫ്രാൻസിസ് ഫോർഡ് കൊപ്പോള ആണ് ഈ സിനിമയുടെ സംവിധായകൻ. മാർലൻ ബ്രാണ്ടോ, അൽ പച്ചീനോ, ജെയിംസ് കാൻ, റിച്ചാർഡ് എസ്. കാസ്റ്റെലാനോ, റോബർട്ട് ഡുവൽ, സ്റ്റെർലിങ്ങ് ഹെയ്ഡൻ, ജോൺ മാർലി, Richard Conte, ഡയാന കെയ്റ്റൺ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്. ലോകവ്യാപകമായിത്തന്നെ ഈ സിനിമ പ്രശംസ പിടിച്ചു പറ്റി. ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സിനിമയായി ഇത് കണക്കാക്കപ്പെടുന്നു.
**