സുകുമാർ സംവിധാനം നിർവഹിച്ചു അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പുഷ്പ കഴിഞ്ഞ വർഷം ഡിസംബർ 17 നാണ് റിലീസ് ചെയ്തത്. പൂർണ്ണമായും രക്തചന്ദനം കടത്തുന്നതിനെ ചുറ്റിപ്പറ്റിയുള്ള ഈ ചിത്രത്തിൽ സാമന്തയുടെ ആകർഷകമായ ഗാനമായ Oo Antava Mawa യ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.ഇതോടൊപ്പം ഈ പാട്ടിന്റെ ഡാൻസ് വിഡിയോയും ആരാധകർ പുറത്തിറക്കി. സെലിബ്രിറ്റികൾ പോലും ഈ ഗാനത്തിനൊപ്പം ഒരു ഡാൻസ് വീഡിയോ പുറത്തുവിട്ടു.
അതുപോലെ സാമിയുടെ പാട്ടും വൈറലായി. പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന രശ്മിക മന്ദാനയുടെ രംഗം ആരാധകരെ ആവേശത്തിലാഴ്ത്തി. ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ സാമി എന്ന ഗാനത്തിന് നൃത്തം ചെയ്ത് രശ്മിക ആരാധകരെ അമ്പരപ്പിച്ചു. അല്ലു അർജുനും തന്റെ ഭാഗം നൃത്തം ചെയ്യുകയും ആരാധകരെ നൃത്തം ചെയ്യുകയും ചെയ്തു. കഴിഞ്ഞ വർഷം ഇറങ്ങി നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിലൊന്നാണ് അല്ലു അർജുന്റെ പുഷ്പ .
On the occasion of #1YearOfIndianHGOTYPushpa , Chennai Royal Prabhakar did Archana in temple.
He also planted a tree on #Pushpa movie release date last year, named that plant pushpa.that plant is also growing very well@alluarjun @Royalreporter1 pic.twitter.com/XUvNjaTVrY
— Ramesh Bala (@rameshlaus) December 17, 2022
അല്ലു അർജ്ജുന്റെ ഏറ്റവും വലിയ വിജയമായിരുന്നു സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ. ചിത്രം പല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. ഭാഷയുടെയും രാജ്യത്തിന്റെയും അതിർ വരമ്പുകൾ ഭേദിച്ച് ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളില്‍ ഒന്നായിരുന്ന പുഷ്പ. ചിത്രത്തിന്റെ വിജയത്തോടെ ഇന്ത്യയ്ക്ക് പുറത്തും അല്ലു അർജ്ജുൻ സ്റ്റാറായി മാറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സെലിബ്രിറ്റികളും സിനിമാ പ്രേമികളും പുഷ്പയിലെ അല്ലു അർജ്ജുനെ അനുകരിക്കുന്നത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു
ഏകദേശം 250 കോടി ബജറ്റിൽ ഒരുക്കിയ പുഷ്പ ഇന്ത്യയൊട്ടാകെ റിലീസ് ചെയ്ത് 370 കോടിയോളം കളക്ഷൻ നേടി. പുഷ്പ റിലീസ് ചെയ്ത് ഒരു വർഷത്തിന് ശേഷം അല്ലു അർജുൻ ചെന്നൈയിലെ റോയൽ പ്രഭാകർ ക്ഷേത്രത്തിൽ അർച്ചന നടത്തി.പുഷ്പ സിനിമയുടെ റിലീസ് ദിനത്തിൽ പുഷ്പയുടെ പേരിൽ ഒരു തൈ നടുകയും ചെയ്തു. ഇപ്പോൾ അത് വളർന്നു വലുതായി. അദ്ദേഹം വീഡിയോ എടുത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.ഫഹദ് ഫാസില്‍, രശ്മിക മന്ദാന, ധനുഞ്ജയ, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവരായിരുന്നു ഇതിലെ പ്രധാന കഥാപാത്രങ്ങൾ. അതേസമയം, ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുഷ്പ 2: ദി റൂൾ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.