അല്ലു അർജുൻ ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ്. ഹൈദരാബാദ് പോലീസ് 700 രൂപ പിഴയിട്ടു എന്നാണു റിപ്പോർട്ടുകൾ. അല്ലു അർജുൻ സ്വന്തം എസ്‌യുവിയില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് പിഴ. സുപ്രീംകോടതി 2012 ൽ പുറപ്പെടുവിച്ച വിധി പ്രകാരം വാഹനങ്ങളിൽ ടിന്റഡ് ഗ്ലാസ് ഉപയോഗിക്കാൻ പാടില്ല. ഹൈദരാബാദിലെ തിരക്കേറിയ ഭാഗത്തുവച്ചാണ് പോലീസ് അല്ലു അർജുന്റെ വാഹനത്തെ തടഞ്ഞു പിഴ ഈടാക്കിയത്. ഇന്ത്യയൊട്ടാകെ വലിയ വിജയമായി തീർന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണ തിരക്കുകളിൽ ആണ് അല്ലു അർജുൻ ഇപ്പോൾ. ഈ വാർത്ത റിപ്പോർട്ട് ചെയ്തത് ബോളിവുഡ് ലൈഫ് ആണ്.

ടി.എസ്.സുരേഷ് ബാബുവിന്റെ ഡി.എൻ.എ. ചിത്രീകരണം ആരംഭിച്ചു
ടി.എസ്.സുരേഷ് ബാബുവിന്റെ ഡി.എൻ.എ. ചിത്രീകരണം ആരംഭിച്ചു. മലയാള സിനിമാ പ്രേക്ഷകർക്ക് ഒരു പിടി