പുഷ്പ 2: റിലീസിന് മുമ്പ് 1000 കോടി.
പുഷ്പ 1 ചിത്രം വൻ കോലാഹലമുണ്ടാക്കിയതിനു പിന്നാലെ ഇപ്പോഴിതാ പുഷ്പ-2 വും ശ്രദ്ധിക്കപ്പെടുകയാണ് . റിലീസിന് മുമ്പ് തന്നെ ഈ ചിത്രം ആയിരം കോടി കളക്ഷൻ നേടിയെന്നാണ് സൂചന. എന്താണ് വാർത്ത?
അല്ലു അർജുൻ നായകനായ പുഷ്പ രാജ്യത്തുടനീളം വൻ കളക്ഷൻ നേടി. പല റെക്കോർഡുകളും മറികടന്നു. ഇപ്പോഴിതാ പുഷ്പ-2 പ്രദർശനത്തിന് ഒരുങ്ങുകയാണ്. ആദ്യ ചിത്രത്തിൽ അല്ലു അർജുനൊപ്പം രശ്മിക മന്ദാന പ്രത്യക്ഷപ്പെട്ടപ്പോൾ, പുഷ്പ 2വിൽ സായ് പല്ലവിയും ഒരു വേഷം ചെയുന്നു എന്നാണു പറയപ്പെടുന്നത് . എന്നാൽ നായികയല്ല, പകരം 10 മിനിറ്റ് ദൈർഘ്യമുള്ള റോളിലാണ് താരം എത്തുന്നതെന്നും വാർത്തകളുണ്ട്. ആദിവാസി പെൺകുട്ടിയുടെ വേഷത്തിലാണ് താരം എത്തുന്നതെന്നും വാർത്തകളുണ്ട്. രണ്ടാംഭാഗത്തിലും രശ്മിക മന്ദനയാണ് നായിക.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പുഷ്പ 2 റിലീസ് ചെയ്യാനാണ് പുഷ്പ ടീം തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും ഒരേ സമയം പുഷ്പ 2 റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങളും കേൾക്കുന്നുണ്ട്. സിനിമാ നിർമ്മാതാക്കൾ എല്ലാ ഭാഷകളും തിയറ്റർ അവകാശ കരാറിനായി ആയിരം കോടിയിലധികം രൂപ ആവശ്യപ്പെട്ടതായി സിയാസാറ്റ് ഡോട്ട് കോം റിപ്പോർട്ടിൽ പരാമർശിച്ചു. ഇത് ശരിയാണെങ്കിൽ, റിലീസിന് മുമ്പേ തന്നെ പുഷ്പ 2 ചിത്രം വൻ തുക കൊയ്യും.
സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ 2. ഇപ്പോഴത്തെ ട്രെൻഡ് നോക്കിയാൽ ഇത് എസ്എസ് രാജമൗലിയുടെ RRR ന്റെ റെക്കോർഡുകൾ മറികടക്കുമെന്നാണ് സിനിമാ പ്രേമികൾ പറയുന്നത്. ഇതിന് ഒരു കാരണമുണ്ട്. ജൂനിയർ എൻടിആറിന്റെയും രാം ചരണിന്റെയും ചിത്രം RRR 900 കോടിയാണ് തിയേറ്റർ അവകാശത്തിൽ നേടിയത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം 1000 കോടിയാണ് പുഷ്പ 2 തിയറ്റർ അവകാശത്തിനായി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ പുതിയ റെക്കോർഡ് എഴുതാനൊരുങ്ങുകയാണെന്നാണ് സൂചന. പുഷ്പ 2വിന്റെ ചിത്രീകരണം ഇനിയും പൂർത്തിയായിട്ടില്ല. എന്നാൽ ഈ ചിത്രത്തിന്റെ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ. അല്ലു അർജുൻ ഇപ്പോൾ പുഷ്പ 2വിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. വൈകാതെ ചിത്രീകരണം പൂർത്തിയാക്കാനുള്ള തിരക്കിലാണ് സംവിധായകൻ സുകുമാർ.
പുഷ്പ-2വിന്റെ ഷൂട്ടിംഗ് തീരുന്നതിന് മുമ്പ് തന്നെ മറ്റൊരു സിനിമയിൽ അല്ലു അർജുൻ കരാർ ഒപ്പിട്ടിരിക്കുകയാണ്. പുഷ്പ-2ന് ശേഷം അല്ലു അർജുൻ ഏത് ചിത്രമാണ് ആരാധകർക്ക് മുന്നിൽ എത്തുന്നത് എന്ന ആകാംക്ഷയിലായിരുന്നു ആരാധകർ. പ്രശസ്ത തെലുങ്ക് സംവിധായകൻ `അർജുൻ റെഡ്ഡി’ ഫെയിം സന്ദീപ് റെഡ്ഡി വംഗയ്‌ക്കൊപ്പം പാൻ ഇന്ത്യൻ സിനിമ ചെയ്യുമെന്നാണ് അഭ്യൂഹങ്ങൾ.