0 M
Readers Last 30 Days

‘എലോൺ’ തികച്ചും വ്യത്യസ്തമായ സിനിമയെന്ന് പ്രേക്ഷകാഭിപ്രായം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
32 SHARES
378 VIEWS

രാജേഷ് ജയരാമൻ തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത് ആശിർവാദ് സിനിമാസ് വഴി ആന്റണി പെരുമ്പാവൂർ നിർമ്മിച്ച, ത്രില്ലർ ചിത്രമാണ് എലോൺ. ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരേയൊരു കഥാപാത്രമായ കാളിദാസായി മോഹൻലാൽ എത്തുന്നു. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. 2021 ഒക്ടോബറിൽ 18 ദിവസം കൊണ്ട് പ്രധാന ഫോട്ടോഗ്രഫി പൂർത്തിയാക്കി.എലോൺ 2023 ജനുവരി 26-ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു വ്യത്യസ്ഥമായ കാഴ്ചപ്പാടിൽ അവതരിപ്പിച്ച എലോണിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് എത്തിക്കൊണ്ടിരുന്നത്.

ഇന്ത്യയിൽ കോവിഡ്-19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ തൊഴിലില്ലായ്മയിലൂടെ ബുദ്ധിമുട്ടുന്ന സിനിമാ മേഖലയിലെ തൊഴിലാളികളെ സഹായിക്കാൻ മോഹൻലാൽ ഒരു ‘ചെറിയ സിനിമ’ നിർമ്മിക്കാനുള്ള നിർദ്ദേശം മുന്നോട്ട് വച്ചതിന് ശേഷമാണ് ‘എലോൺ’ സൃഷ്ടിച്ചതെന്ന് ഷാജി കൈലാസ് പറഞ്ഞു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ കൈലാസിനോട് ഇത്തരമൊരു ചിത്രത്തിന് സാധ്യതയുള്ള ഒരു കഥയെക്കുറിച്ച് ചോദിച്ചു, കോയമ്പത്തൂരിൽ നിന്ന് യാത്ര ചെയ്യുന്നതിനിടയിൽ മഹാമാരിയിൽ കാളിദാസ് എന്ന മനുഷ്യൻ കേരളത്തിൽ കുടുങ്ങിക്കിടക്കുന്ന ഒറ്റ കഥാപാത്രചിത്രം കൈലാസ് നിർദ്ദേശിച്ചു. പൃഥ്വിരാജ് ചിത്രമായ കടുവയുടെ നിർമ്മാണം ആരംഭിച്ചതിന് ശേഷമാണ് കൈലാസ് ഈ പ്രോജക്റ്റ് ഏറ്റെടുത്തത്, അതിന്റെ ഷൂട്ടിംഗ് ഇടവേളയിൽ ചിത്രീകരിച്ചു.

u5u 1 1

   2021 നവംബറിൽ, എലോൺ ഒരു ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു.2022 ജൂണിൽ, ചിത്രം 2022 ഓഗസ്റ്റിൽ OTT പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് ഷാജി കൈലാസ് വെളിപ്പെടുത്തി.2022 ഒക്ടോബർ 21 ന്, ചിത്രം ഒരു തിയേറ്ററിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ചിത്രത്തിന്റെ ഒരു ടീസർ പുറത്തിറങ്ങി.എലോൺ 2023 ജനുവരി 26-ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു.
ചിത്രത്തിന്റെ പ്രധാന ഛായാഗ്രഹണം 2021 ഒക്ടോബർ 5-ന് ആരംഭിച്ചു. 2021 ഒക്ടോബർ 22-ന് ചിത്രീകരണം പൂർത്തിയായി. 18 ദിവസം കൊണ്ട് മുഴുവൻ ചിത്രീകരണവും പൂർത്തിയാക്കി. സംവിധാനം- ഷാജി കൈലാസ്, നിർമ്മാണം- ആന്റണി പെരുമ്പാവൂർ, രചന- രാജേഷ് ജയരാമൻ , സംഗീതം- – ജേക്സ് ബിജോയ്, ഛായാഗ്രഹണം- അഭിനന്ദൻ രാമാനുജം, ചിത്രസംയോജനം- ഡോൺ മാക്സ് സ്റ്റുഡിയോ

എലോണിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് എത്തിക്കൊണ്ടിരുന്നത്. ചില പ്രേക്ഷാഭിപ്രായങ്ങൾ വായിക്കാം

u5u 1 3Manas Vinod

Alone 🎥
ആളും ആരവവുമില്ലാതെ ഒരു മോഹൻലാൽ സിനിമയുടെ റിലീസ്. പടം ഇഷ്ടായി, നല്ല രീതിയിൽ തന്നെ ഷാജി കൈലാസ് പടം അടുത്ത് വെച്ചിട്ടുണ്ട്. സൗണ്ട് ഡിസൈൻ ഒക്കെ നല്ല പക്ക ആയി തന്നെ ചെയ്തു. പിന്നെ ഒറ്റയാൽ പോരാട്ടം എത്ര മാത്രം ലാലേട്ടന് കൊണ്ട് പറ്റു എന്നൊരു ചോദ്യം എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നു, പക്ഷെ വളരെ neat ആയി പുള്ളി ‘kalidas’ എന്ന് കഥാപാത്രം കൈകാര്യം ചെയ്തു. തീയറ്ററിൽ നിന്നും നിർബന്ധമായും കാണേണ്ട ഒരു സിനിമയൊന്നുമല്ല ‘Alone’. കാണുന്നവർക്ക് നഷ്ടമില്ല എന്നു മാത്രം. പിന്നെ മോഹൻലാലിന്റെ മുഖത്ത് ഇനി ഭാവങ്ങളൊന്നും വരില്ല എന്നൊക്കെ പറഞ്ഞു നടക്കുന്ന ചില സ്ഥാപിത താല്പര്യക്കാരുടെ ചെപ്പാക്കുറ്റിക്ക് പോകുന്ന പോക്കിൽ പുറംകൈ കൊണ്ട് ചെറുതല്ലാത്ത ഒരടി കൊടുക്കുന്നുണ്ട് കാളിദാസൻ എന്ന കഥാപാത്രം. ബാക്കി ‘റാമും’ ‘മലൈക്കോട്ടൈ വാലിബനും’ ‘എമ്പുരാനും’ കൊടുത്തോളും. 2023 ന് എന്തായാലും ആശ്വാസകരമായ തുടക്കം.

***
Hari Panangad

നിഴൽ കൊണ്ട് പോലും മറ്റൊരു മനുഷ്യരൂപമില്ലാത്ത സിനിമ. കാളിദാസൻ മാത്രം സ്‌ക്രീനിൽ വരുന്ന സിനിമ.ആ സിനിമയെ രണ്ടുമണിക്കൂർ എൻഗേജിങ് ആയി നിർത്തുന്നത് ഷാജി കൈലാസിന്റെ
സംവിധാന മികവും മോഹൻലാലിന്റെ മികച്ച പ്രകടനവുമാണ്. ക്ലോസപ്പ് ഷോട്ടുകളുടെ തമ്പുരാനാണ് ഷാജി കൈലാസ്. ഒപ്പം സ്ക്രീൻ പ്രെസൻസിന്റെ തലതൊട്ടപ്പനായ മോഹൻലാലും ചേരുമ്പോൾ മികച്ച മുഹൂർത്തങ്ങൾ സംഭവിക്കുന്നുണ്ട്. ഷാജി കൈലാസിന്റെ ഫ്രെയിംസിന് എപ്പോഴും ഒരു ഫ്രഷ്‌നെസ്സ് അനുഭവപ്പെടാറുണ്ട്. ഇവിടെയും മനോഹരമായി അത് സംഭവിക്കുന്നുണ്ട്. ഒപ്പം എഡിറ്റിങ്ങും സിനിമയെ ത്രില്ലിംഗ് ആയി നിലനിർത്താൻ സഹായിക്കുന്നുണ്ട്.ശബ്ദം കൊണ്ട് പ്രിത്വിരാജ് മികച്ചു നിന്നു.
മോഹൻലാലിന്റെ പ്രശ്നം മാറിയ മുഖമോ താടിയോ ഒന്നുമല്ല.നല്ല തിരക്കഥ വന്നപ്പോൾ പ്രതിഭയുടെ പ്രതിഫലനം കാണാം.അദ്ദേഹത്തിലേക്ക് നല്ല തിരക്കഥകൾ എത്തട്ടെ. അല്ലെങ്കിൽ അദ്ദേഹം നല്ല തിരക്കഥകളിലേക്കെത്തേട്ടെ.രണ്ടായാലും ഗുണം മലയാള സിനിമയ്ക്കാണ്.Real heros are always Alone

***
Lineesh Kavassery

ഒട്ടും പ്രതീക്ഷയില്ലാതെ കാണാൻ പോയ ഒരു സിനിമ.. പക്ഷേ നിരാശപ്പെടുത്തിയില്ല..ഒരാൾ മാത്രം അഭിനയിച്ച സിനിമ..നിഴലിനു പോലും ഫ്രെയിമിലേക്ക് മറ്റ് ഒരു കഥാപാത്രങ്ങളാരൂം കടന്നു വരുന്നില്ല..
അതും ഭൂരിഭാഗവും ക്ലോസപ്പ് ഷോട്ടുകളിൽ..അങ്ങിനെ ഒരു സിനിമ ബോറടിപ്പിക്കാതെ രണ്ടു മണിക്കൂർ വരെ കൊണ്ട് പോകാൻ സാധിച്ചു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്ളസ് പോയിൻ്റ്…
സമീപകാലത്ത് ഇറങ്ങിയ മോഹൻലാൽ സിനിമകളിൽ നല്ലത് Alone തന്നെയെന്ന് നിസ്സശയം പറയാം
***

u5u 1 5Sarath SR Vtk

കോവിഡ് കാലഘട്ടത്തിൽ ott ലക്ഷ്യമാക്കി ഒരുക്കപ്പെട്ട മോഹൻലാൽ -ഷാജി കൈലാസ് ചിത്രമാണ് “alone”.

➡️മോഹൻലാൽ മാത്രമാണ് സിനിമയിൽ ഉള്ളത്. മറ്റു കഥാപാത്രങ്ങൾ എല്ലാം ശബ്ദ സാന്നിധ്യങ്ങളാണ്. അത്തരത്തിൽ ഉള്ള ഒരു experimental movie ആണ് ഇത്.
➡️കാളിദാസ് എന്നയാൾ ഒരു ഫ്ലാറ്റ് ൽ താമസിക്കാൻ എത്തുന്നതും അവിടെ അയാൾക് നിഗൂഢമായ ചില അനുഭവങ്ങൾ ഉണ്ടാകുന്നു.
➡️ott material, single character, single location ഇതെല്ലാം കൊണ്ടുണ്ടാണ്ടാകുന്ന ലാഗ് momments കളും പരിമിതികളും നല്ലോണം ഉണ്ട് ചിത്രത്തിൽ.
➡️total script ഒരു okayish ലെവൽ നിൽകുമ്പോൾ,dramatic dialogues നല്ലൊരു പോരായ്മ ആയിരുന്നു.അത് അതിന്റെ മാക്സിമം പറ്റാവുന്ന രീതിയിൽ present ചെയ്തിട്ടുണ്ട്.
➡️ഷാജി കൈലാസ് ന്റെ execution neat ആയിരുന്നു.
➡️മോഹൻലാൽ എന്ന നടനെ challenge ചെയ്യാൻ പോന്ന ഒരു കഥാപാത്രം ഒന്നും അല്ലെങ്കിലും,സമീപ കാലത്ത് മോഹൻലാൽ നു കിട്ടിയിട്ടുള്ള കഥാപാത്രങ്ങളെക്കൾ കുറച്ചു കൂടി depth കാളിദാസ് നു നല്കപ്പെട്ടിട്ടുണ്ട്. അത് കൃത്യമായി പിടിച്ചു പുള്ളി ചെയ്തിട്ടുണ്ട് 👌👌..
➡️voice character ആയി വരുന്നതിൽ പ്രിത്വിരാജ് നന്നായി ചെയ്തിട്ടുണ്ട്
➡️മൊത്തത്തിൽ ഭയങ്കര പടം ഒന്നുമല്ലെങ്കിലും അടുത്ത കാലത്തിറങ്ങിയ മോഹൻലാൽ സിനിമകളിൽ ഭേദപ്പെട്ട അനുഭവം ആണ് alone. വളരെ ചെറിയ ഒരു neat executed പടം.

***
Pranam Krishna

Alone.
മോഹൻലാലും, ഫ്ലാറ്റും മാത്രം കഥാപാത്രങ്ങൾ ആയി എത്തുന്ന Alone ആദ്യ പകുതി അവസാനിക്കുമ്പോൾ നീരാളി 2.O ആകും എന്നാണ് കരുതിയത്.എന്നാല് താരതമ്യേനെ ബെറ്ററും, എങ്കജിങ്ങുമായ സെക്കൻഡ് ഹാൽഫ് Aloneനെ മൊത്തത്തിൽ ഒരു above average പടം ആക്കുന്നുണ്ട്. Lockdown സമയത്ത് കോയമ്പത്തൂരിൽ നിന്ന് കൊച്ചിയിൽ എത്തുന്ന മോഹൻലാലിൻ്റെ കാളിദാസ് എന്ന കഥാപാത്രം തൻ്റെ ഫ്ലാറ്റിൽ എന്തോ നിഗൂഢതയുണ്ടെന്ന് കണ്ടെത്തുകയും അതിൻ്റെ പിറകെ പായുന്നതുമാണ് സിനിമ.വലിയ പ്രതീക്ഷ ഏതുമില്ലാതെ പോയതിനാലാവണം Alone എന്നെ നിരാശപ്പെടുത്തിയില്ല.

**
ലോൺലിനസ് ബോയ്

Old School Making ആണേലും Dramatic ഡയലോഗുകളാൽ സമ്പന്നമാണേലും,നെറ്റി ചുളിപ്പിക്കുന്ന ശരാശരിയിൽ താഴെയുള്ള ആദ്യ പകുതിയിൽ നിന്നും ഒരു Decent സെക്കൻഡ് half ലേക്കും തൃപ്തി നൽകുന്ന ഒരു Climaxലേക്കും ചിത്രം വഴിമാറുന്നുണ്ട്. Post കോവിഡിൽ D2 നും BroDaddy ക്കും ശേഷം വന്ന Better Mohanlal മൂവി തന്നെയാണ് Alone.വ്യക്തിപരമായി 12th മാനേക്കാളും തൃപ്തി നൽകി. രണ്ടാം പകുതിയിലെ മോഹൻലാലിൻ്റെ പ്രകടനവും സിനിമാ പ്രേമി എന്ന നിലയിൽ ആശ്വാസവും സന്തോഷം തരുന്നതുമാണ്.സിനിമ എവിടേയും ബോറടിക്കാത്തതും തിരിച്ചു വരവിൽ ഷാജി ചെയ്ത 3 പടങ്ങളും മോശമാക്കിയില്ല എന്നുള്ളതും സന്തോഷം തോന്നിക്കുന്നുണ്ട്. മോഹൻലാൽ ഫാൻസിനെ ചിത്രം തൃപ്തി നൽകുമെന്ന് ഉറപ്പാണ് അല്ലാത്തവർ സ്വന്തം റിസ്കിൽ മാത്രം കാണുക

***
u5u 2 7മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ്

Alone സിനിമയുടെ, total output ന്റെ കുറവോ കൂടുതലോ ഒക്കെ അവിടെ നിൽക്കട്ടെ. മോഹൻലാൽ എന്ന നടന്റെ പെർഫോമൻസ് നോക്കിയാൽ, ആ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ പുള്ളി keep ചെയ്യുന്ന ഒരു കഥാപാത്ര തുടർച്ചയുണ്ട്..!!എവിടെ നിന്നോ വന്നോ വന്നു എങ്ങോട്ടോ പോകുന്ന ഒരു കഥാപാത്രമല്ല കാളിദാസൻ. അയാൾക്, അയാളെ haunt ചെയ്യുന്ന ഒരു past ഉണ്ട്. അച്ഛനമ്മമാരെ കുറിച്ച് ചോദിക്കുമ്പോൾ, മാസ്ക് ന്റെ മറവിൽ കണ്ണുകൾ കൊണ്ട് മാത്രം convey ചെയ്യപ്പെടുന്ന ഒരു വേദന അയാളിൽ കാണാം!!
സിനിമയിൽ ക്ലൈമാക്സ്‌ ലേക്ക് എത്തുമ്പോൾ അയാൾ ആരാണെന്നു നമ്മളറിയുന്ന നിമിഷം, സിനിമയുടെ തുടക്കം മുതലുള്ള കാളിദാസിന്റെ പെരുമാറ്റങ്ങൾ കാണുമ്പോൾ “ഇത് എന്ത് ഇങ്ങനെ ” എന്ന നമ്മുടെ തോന്നലുകളെ മുഴുവൻ “അത് കൊണ്ടാണല്ലേ ഇങ്ങനെ “എന്നൊന്നാക്കി മാറ്റുന്നുണ്ട്. അപ്പോഴാണ് ശെരിക്കും ആ നടനം നമ്മളെ ചെറുതായെങ്കിലും അത്ഭുതപെടുത്തുന്നത്.അദ്ദേഹത്തെ പോലൊരു നടനെ സംബന്ധിച്ച് അത് വലിയ ഒരു കാര്യം ഒന്നുമല്ല. പക്ഷേ അത് വിചാരിക്കും പോലെ അത്ര എളുപ്പവും അല്ല
ശെരിക്കും പഴയ മോഹൻലാൽ, പുതിയ മോഹൻലാൽ എന്നൊന്നുണ്ടോ. കാലം മാറ്റങ്ങൾ വരുത്തിയ മോഹൻലാൽ, ഈ മോഹൻലാൽ നെ നല്ലൊരു സ്ക്രിപ്റ്റ് ൽ പണി അറിയാവുന്ന ഒരു director, കൃത്യമായ character design കൊടുത്ത് ചെയ്താൽ ഇനിയും അത്ഭുതങ്ങൾ പിറവി എടുക്കുമെന്ന് ആ മുഖത്ത് മിന്നി മറഞ്ഞ ചില ഭാവങ്ങൾ സൂചിപ്പിക്കുന്നു!!

***
Marzelinyo Penzle

Ott യ്ക്ക് കൊടുക്കാതെ തിയേറ്ററിൽ കൊടുത്തത് എന്തായാലും നന്നായി. പടത്തിന്റെ പേര് പോലെ തന്നെ തിയേറ്റർ ൽ പോകുന്ന ഓരോരുത്തരും ഒറ്റയ്ക്കു ആയിരിക്കും പടം കാണുന്നത്. ഷാജി കൈലാസ് ബ്രില്ലിൻസ് 💥ലാലേട്ടൻ ന്റെ കുറയെ കാലത്തിനു ശേഷം ഉള്ള മികച്ച അഭിനയം 👌🏻ചില സീനൊക്കെ കണ്ട് വെള്ളം പോയി ( കണ്ണുനീർ )എല്ലാവരും തിയേറ്റർ ൽ പോയി കാണുക. ഷാജി ഏട്ടന്റെ മൂന്നാമത്തെ 28 കോടി ക്ലബ്‌ ലോഡിങ്.
***

Reghunathan Parali

ഷാജി കൈലാസിന്റെ പുതിയ മോഹൻലാൽ ചിത്രം ‘എലോൺ’ ഒരു കോവിഡ്കാല ഒടിടി ചിത്രം പോലെ അനുഭവപ്പെടുന്നു. എങ്കിലും ഷാജി കൈലാസിൽ നിന്ന് ഇത്തരമൊരു സിനിമ അവിശ്വസനീയവും അപ്രതീക്ഷിതവുമാണെന്ന് പറയാം. ഒരാൾ മാത്രം ഉള്ള – മോഹൻലാൽ മാത്രം അഭിനയിക്കുന്ന – ഒരു സിനിമ എന്നത് തികച്ചും ഒരു പരീക്ഷണ സിനിമ കൂടിയാണ്. സിനിമയുടെ ഭ്രമാത്മകതയും അനിശ്ചിതത്വവും ക്രൈം ത്രില്ലർ സ്വഭാവവും പല രൂപത്തിലാകും പ്രേക്ഷകനിലെത്തുക എന്നേ പറയാൻ കഴിയൂ..!

***

u5u 3 9Sreejith Sree

വളരെ മികച്ച രീതിയിൽ തുടങ്ങി അവസാനം വരെയും ഗംഭീരമായി മുന്നോട്ടുപോയി.എന്നാൽ അവസാനം ടെയിൽ എൻഡിൽ ഒരുതരത്തിലും തൃപ്തി തരാതെ അവസാനിച്ചു…”എലോൺ “കഴിഞ്ഞ ചില സിനിമകൾ വച്ചു നോക്കുമ്പോൾ ലാലേട്ടൻ നന്നായിതന്നെ കാളിദാസനെ അവതരിപ്പിച്ചു.പക്ഷെ ഫാൻസിനെ തൃപ്തിപ്പെടുത്തുമോ എന്ന് കണ്ട് തന്നെ അറിയണം.അപ്പറഞ്ഞതിന് കാരണം സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഒരു ഫാൻസ് ചേട്ടന്മാരെയും ആ പരിസരത്ത് പോലും കണ്ടില്ല..തിരുവനന്തപുരം ന്യൂ തിയേറ്റർ.
സിനിമ കാണാൻ ഫാൻസ് എന്ന് പറയുന്ന ചേട്ടൻമാർ എല്ലാവരും ഉണ്ടായിരുന്നു സിനിമ കഴിഞ്ഞപ്പോൾ ഇവരൊക്കെ മുങ്ങി രക്ഷപ്പെടുകയായിരുന്നു അതെന്തുകൊണ്ടാണ് സിനിമ ഇഷ്ടപ്പെടാത്തത് അല്ല അവർക്ക് താൽപര്യമില്ല സ്വന്തം ഏട്ടനെ സപ്പോർട്ട് ചെയ്യാൻ അവർക്ക് താല്പര്യം ഇല്ല അത്രന്ന.വയ്യ വയ്യ ഫാൻസുകാർക്ക് ഒട്ടും വയ്യ .ഒരുകാര്യം ഉറപ്പിച്ചു പറയാം ലാലേട്ടൻ എന്ന നടനെ ശെരിക്കും ഉപയോഗിക്കാൻ ഇന്നും നമ്മുടെ സംവിധായക്കാർക്ക് കഴിയുന്നില്ല.ഷാജികൈലാസ് ഒരുപരിധി വരെ അതിന് ശ്രമിച്ചു വിജയിച്ചു..
പക്ഷെ പൂർണതയിൽ എത്തിക്കാൻ കഴിഞ്ഞില്ല.

***

 

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി

‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’, എല്ലാ ‘കാർപെന്റേഴ്സും’ ആശാരിമാരല്ല മാധ്യമങ്ങൾക്കു നേരെ ട്രോൾമഴ

ഓസ്കർ അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതജ്ഞൻ കീരവാണി സംസാരിച്ചപ്പോൾ താൻ കാർപ്പെന്റസിനെ കേട്ടാണ് വളർന്നതെന്നു.

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ

പ്രേക്ഷകരെ ഇളക്കി മറിച്ച ‘പോക്കിരി’യിലെ ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രഭുദേവ ആയിരുന്നില്ല

തമിഴ് സിനിമയിലെ മുൻനിര ഹാസ്യനടനായ വടിവേലുവാണ് ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ ?

ഭർത്താവിനെ കബളിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ. ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന്

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ് സംവിധായകൻ വിഘ്നേഷ് ശിവൻ

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ്

ബേസിക് ഇൻസ്‌റ്റിങ്ക്‌റ്റിലെ ആ നഗ്‌ന രംഗത്തിൽ അഭിനയിച്ചതിന്റെ പേരിൽ മകനെ നഷ്ടപ്പെട്ട കഥപറഞ്ഞു ഷാരൺ സ്റ്റോൺ, ഇതാണ് ആ രംഗം !

നഗ്നരംഗങ്ങളിൽ അഭിനയിച്ചതിന്.. എനിക്ക് എന്റെ മകനെ നഷ്ടപ്പെട്ടു’.. ഹോളിവുഡ് മുതിർന്ന നടി ഷാരോൺ

മുതിർന്ന നടി ഗൗതമിയുടെ മകൾ അതിസുന്ദരി, നായികമാർക്കപ്പുറം സൗന്ദര്യം, മാധുരി ദീക്ഷിതനെപോലെ എന്ന് ചിലർ

മുതിർന്ന നടി ഗൗതമിയുടെ മകൾ അതിസുന്ദരി.. നായികമാർക്കപ്പുറം സൗന്ദര്യം. സീനിയർ നായിക ഗൗതമി

“റൂമിൽ പോയി സംസാരിക്കാമെന്ന് അയാൾ പറഞ്ഞു, എനിക്ക് കാര്യം മനസിലായി, മുറിയിൽ ഞാൻ ഒറ്റക്കായിരുന്നു” കാസ്റ്റിംഗ് കൗച്ചിനെതിരെ വിദ്യാ ബാലൻ

കാസ്റ്റിംഗ് കൗച്ചിനെതിരെ വിദ്യാ ബാലൻ. കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതികരണവുമായി ബോളിവുഡ് താരം വിദ്യാ

സെക്സ് ൽ ഏർപ്പെട്ടില്ലെങ്കിൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് അറിയാമോ ?

സെക്‌സിൽ ഏർപ്പെട്ടില്ലെങ്കിൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് അറിയാമോ ? ദീര്ഘകാലം ലൈംഗികബന്ധത്തിലേര് പ്പെട്ടില്ലെങ്കിൾ പ്രതിരോധശേഷിക്കുറവ്

വ്യത്യസ്‌ത പ്രമേയത്തിൽ പുറത്തിറങ്ങിയ ജയം രവിയുടെ അഖിലന് സമ്മിശ്ര പ്രതികരണമാണ് ജനങ്ങൾക്കിടയിൽ ലഭിക്കുന്നത്

വ്യത്യസ്‌തമായ പ്രമേയത്തിൽ പുറത്തിറങ്ങിയ ജയം രവിയുടെ അഖിലൻ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ്

കൊറോണയെ കുറിച്ച് ലോകം ചർച്ചചെയ്യുന്നതിന് മുൻപ് പുറത്തിറങ്ങിയ ഡെറ്റോൾ പായ്ക്കറ്റിൽ കൊറോണ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് എന്ത്കൊണ്ട് ?

കൊറോണയെ കുറിച്ച് ലോകം ചർച്ചചെയ്യുന്നതിന് മുൻപ് പുറത്തിറങ്ങിയ ഡെറ്റോൾ പായ്ക്കറ്റിൽ കൊറോണ എന്ന്