Entertainment
‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് ‘എലോൺ’ . ഇപ്പോൾ ഇതിന്റെ 45 സെക്കൻഡ് ദൈർഘ്യമുള്ള ടീസറാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ടീസർ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ തന്നെ വളരെ ആകാംഷ ജനിപ്പിച്ചാണ് പുറത്തുവിട്ടിരിക്കുന്നത്. ‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’ എന്ന ഒരൊറ്റ വാചകമാണ് ടീസറിൽ ഉള്ളത്. രാജേഷ് ജയറാം തിരക്കഥ എഴുതുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം. എഡിറ്റിങ് ഡോൺമാക്സ്. സംഗീതം ജേക്സ് ബിജോയ്. 2009-ൽ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്–മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഒടുവിലത്തെ സിനിമ.
716 total views, 4 views today