Connect with us

Entertainment

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Published

on

കർമ (കിരൺ രാമനാഥൻ ) സംവിധാനവും എഡിറ്റിങ്ങും കഥയും തിരക്കഥയും സൗണ്ടും vfx ഉം കളറും പോസ്റ്റർ ഡിസൈനിങ്ങും നിർവഹിച്ച ‘എലോൺ’ തികച്ചും ഒരു ഹൊറർ ഷോർട്ട് മൂവിയാണ്. ഇത് ആസ്വാദകരെ ഭയപ്പെടുത്തും എന്നതിൽ സംശയമില്ല. ഹൊറർ ത്രില്ലറുകൾ ഒരു തരംഗമായ ഈ പുതിയ ആസ്വാദനകാലത്ത് ഈ മൂവി നിങ്ങൾക്കിഷ്ടപ്പെടും.

എലോണിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

കിരൺ എന്ന തിരക്കഥാകൃത്ത് തനിക്കു സ്വസ്ഥമായി ഇരുന്ന് എഴുതാൻ ഒരു വീട് വാടകയ്ക്കെടുത്തു അങ്ങോട്ടേയ്ക്ക് താമസം മാറുന്നതിൽ നിന്നാണ് കഥ വികസിക്കുന്നത്. അവിടെ അയാൾക്ക് കാണാൻ കഴിയുന്ന അസ്വാഭാവികമായ ചില കാഴ്ചകൾ ..അതുളവാക്കുന്ന ആകാംഷ ..പിന്നെയത് ഭയത്തിലേക്ക് വഴുതി മാറുന്നത് ..എല്ലാം തികഞ്ഞ ത്രില്ലിംഗോടെ..ഭയത്തോടെ മാത്രമേ കണ്ടുകൊണ്ടിരിക്കാൻ സാധിക്കൂ.

ആ വീട്ടിലും പരിസരത്തെ മറ്റുവീടുകളിലും കാണാൻ കഴിയുന്ന വിജനതയുടെയും ദുരൂഹതയുടെയും അന്തരീക്ഷം ആദ്യമേ തന്നെ അയാൾ ശ്രദ്ധിച്ചിരുന്നു. എന്തുകൊണ്ടാണ് ആ വീടുകളിൽ ഒന്നിലും താമസക്കാർ ഇല്ലാതിരുന്നത് എന്നത് അയാൾക്ക് അറിയില്ലായിരുന്നു. അയാൾ താമസിക്കുന്ന വീട്ടിൽ പഴയ താമസക്കാരുടെ സാധനങ്ങൾ പലതും അവശേഷിച്ചിരുന്നു. പ്രത്യകിച്ചും കുറച്ചു പുസ്തകങ്ങളും പാവകളും കളിപ്പാട്ടങ്ങളും. അങ്ങനെയിരിക്കെയാണ് അയാൾക്ക് മുന്നിൽ അവൾ പ്രത്യക്ഷപ്പെടുന്നത്. ആരാകും അവൾ ? അല്പം സമയം നിങ്ങളെ ഭയപ്പെടുത്താൻ എലോൺ കാണാൻ ക്ഷണിക്കുകയാണ്

എലോൺ സംവിധാനം ചെയ്ത കർമ ബൂലോകം ടീവിയോട് സംസാരിക്കുന്നു

“നമസ്കാരം ഞാൻ കർമ. എന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് എലോൺ (Alone ) എന്ന ഷോർട്ട് ഫിലിം. എലോൺ എന്ന ഷോർട്ട് ഫിലിം ഞാൻ ചെയ്യാനുണ്ടായ സാഹചര്യം ഞാൻ വിവരിക്കാം.”

“എന്റെ വളരെ നാളത്തെ ആഗ്രഹമായിരുന്നു സിനിമയിൽ മുഖം കാണിക്കണം എന്നത്. സിനിമയുടെ വ്യത്യസ്ത മേഖലകൾ കൈകാര്യം ചെയ്യണം എന്നത്. എന്റെ എല്ലാ ക്രിയേറ്റിവ് സ്കിൽസും ഉപയോഗിച്ച് നല്ല നല്ല പ്രൊജക്റ്റിന്റെ ഭാഗമായി ഒരു മീനിങ് ഫുൾ കരിയർ ഉണ്ടാകണം എന്നായിരുന്നു എന്റെ ആഗ്രഹം. ആ ഒരു ആഗ്രഹം സഫലീകരിക്കാൻ വേണ്ടി ഉള്ള ആഗ്രഹത്തിന്റെ ഭാഗമായി ഞാൻ ആദ്യം ചെയ്തത് അഭിനയം പഠിക്കുക എന്നതായിരുന്നു. അതിനു വേണ്ടി ഞാൻ ചെന്നൈയിലെ Raging Bull Actors Studio യിൽ നിന്നും ആറുമാസത്തെ ഒരു ആക്ടിങ് കോഴ്സ് ചെയ്തു. അഭിനയം പഠിച്ചതിനു ശേഷം ഞാൻ ഒരുപാട് കാസ്റ്റിങ് കാളുകളിലും ഒഡിഷനുകളിലും ഒക്കെ ഫോട്ടോ, ബയോഡാറ്റ, വീഡിയോസ് ഒക്കെ അയച്ചു അവരുടെ റീപ്ളേക്ക് വേണ്ടി വെയിറ്റ് ചെയ്തു. നിർഭാഗ്യവശാൽ എനിക്ക് ഒരിടത്തു നിന്നും പോസിറ്റിവ് റെസ്പോൺസ് കിട്ടിയില്ല. എനിക്കൊരുപാട് വിഷമമായി. പക്ഷെ ഞാൻ പിന്മാറാൻ തയ്യാറല്ലായിരുന്നു. ഞാൻ വീണ്ടും ശ്രമിച്ചു.”

Advertisement

എലോണിന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

“സോഷ്യൽ മീഡിയയിലൂടെയൊക്കെ ഞാൻ ഒത്തിരി നല്ല ഷോർട്ട് ഫിലിം മേക്കേസിനെ, ഡയറക്ടേഴ്സിനെ ഒക്കെ ഫ്രണ്ട്‌സ് ആക്കി. അവരുമായി സംസാരിച്ചു.. ചെറിയൊരു സൗഹൃദം സ്ഥാപിച്ചു. അവരിൽ പലരോടും ഞാൻ എന്റെ ആഗ്രഹം പറഞ്ഞു. എനിക്ക് നിങ്ങളുടെ അടുത്ത പ്രൊജക്റ്റിൽ ഒരു വേഷം , ഒരു വർക്ക് തരാമോ എന്ന് ചോദിച്ചു. പക്ഷെ ഇതിനു മറുപടിയായി അവർ എന്നോട് ആവശ്യപ്പെട്ടത് പണമായിരുന്നു. ഒരു 50000 രൂപ നീ നമുക്ക് തരികയാണെങ്കിൽ നിന്നെ നമ്മുടെ ടീമിൽ ചേർക്കാം എന്നവർ പറഞ്ഞു. പക്ഷെ ഞാൻ ഈ ഓഫർ നിരസിച്ചു. കാരണം ഇവരെപ്പോലുള്ളവർ ടാലന്റിനെക്കാൾ ഇമ്പോർട്ടൻസ് കൊടുക്കുന്നത് പണത്തിനാണ് .

ഞാൻ പ്രാക്റ്റിക്കൽ ആയി ചിന്തിച്ചു. എനിക്ക് പകരം ഒട്ടും ടാലന്റില്ലാത്ത, കൈയിൽ നിറയെ കാശുള്ള ഒരാൾ വന്നുചോദിച്ചാൽ ഈ ഡയറക്റ്റര്മാർ പറയും ഒരു 50000 രൂപ തന്നാൽ നിന്നെ ചേർക്കാമെന്ന്. അപ്പോൾ അവന്റെ കൈയിൽ പണം ഉള്ളതുകൊണ്ടുമാത്രം ഇവൻ ആ ടീമിന്റെ ഭാഗമാകും .അപ്പോൾ ഇതിൽ നിന്നുതന്നെ വ്യക്തമാണ് ഇവരെപ്പോലുള്ള ആളുകൾ ടാലന്റിനെക്കാൾ കൂടുതൽ ഇമ്പോർട്ടൻസ് കൊടുക്കുന്നത് പണത്തിനാണ്.  അങ്ങനെ ഞാൻ ഇവരുമായിട്ടുള്ള കോണ്ടാക്റ്റുകൾ മുഴുവൻ അവസാനിപ്പിച്ചു. വീണ്ടും ഞാൻ ഗ്രൗണ്ട് ലെവലിൽ വന്നു നിൽക്കുകയാണ്. എന്തുചെയ്യും..എങ്ങനെ മുന്നോട്ടു പോകും . അങ്ങനെ ഈയൊരു വിഷമവും ഫ്രസ്‌ട്രേഷനും ഒക്കെയായി ഞാൻ കുറച്ചുകാലം കഴിച്ചു. ഉറങ്ങാൻ പറ്റുന്നില്ല. ഭാവിയിൽ ഞാൻ ആഗ്രഹിക്കുന്ന പൊസിഷനിൽ എത്തിച്ചേരുമോ എന്നുള്ള ആശങ്കയും എനിക്കുണ്ടായിരുന്നു.”

“അങ്ങനെയിരിക്കെ എനിക്കൊരു ഉൾവിളി പോലെ ഉണ്ടായി. എന്തുകൊണ്ട് നിനക്ക് ഒരു ഫിലിം ചെയ്തുകൂടാ ? ഒരു ഷോർട്ട് ഫിലിം ആണെങ്കിൽ കൂടി നിനക്ക് സ്വന്തമായൊരെണ്ണം എന്തുകൊണ്ട് ചെയ്തുകൂടാ ? ഇവരുടെയൊക്കെ പിറകെ ചാൻസ് ചോദിച്ചു നടക്കേണ്ട വല്ല കാര്യവുമുണ്ടോ ?നീയൊരു MSC മൾട്ടീമീഡിയ ഗ്രാജുവേറ്റാണ് .നീ നിന്റെ പഠനകാലത്ത് ഫിലിം മേക്കിങുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ പഠിച്ചു .ആ സ്‌കിൽസ് ഉപയോഗിച്ച് എന്തുകൊണ്ട് ഒരു പ്രോജക്റ്റ് ചെയ്തുകൂടാ ? അങ്ങനെയാണ് ഞാൻ എന്റെ ആദ്യത്തെ ഷോർട്ട് ഫിലിം ആയ ‘എലോൺ ‘ ചെയ്യാൻ തീരുമാനിക്കുന്നത്. എലോൺ ഷോർട്ട് ഫിലിമിൽ പ്രീ പ്രൊഡക്ഷൻ മുതൽ പോസ്റ്റ് പ്രൊഡക്ഷൻ വരെ എല്ലാ കാര്യങ്ങളും ഞാൻ സ്വന്തമായാണ് ചെയ്തത്. സ്റ്റോറി, സ്‌ക്രീൻ പ്ളേ , ഡയലോഗ്, സിനിമാട്ടോഗ്രഫി, ഡയറക്ഷൻ, പ്രൊഡക്ഷൻ, വീഡിയോ എഡിറ്റിങ് , സൗണ്ട് ഡിസൈൻ, പോസ്റ്റർ ഡിസൈൻ, വിഷ്വൽ ഇഫക്ട്സ്..തുടങ്ങിയ കാര്യങ്ങൾ എല്ലാം ഞാൻ ഒറ്റയ്ക്കാണ് ചെയ്തത്. ”

“എന്റെ ഷോർട്ട് ഫിലിം റിലീസ് ചെയ്തതിനു ശേഷം രണ്ടു ഫെസ്റ്റിവലുകളിൽ പങ്കെടുത്തു. ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച പരീക്ഷണചിത്രം എന്ന വിഭാഗത്തിൽ എന്റെ സിനിമ മൂന്നാം സ്ഥാനത്തെത്തി. അതുപോലെ ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച മൊബൈൽ ചിത്രം എന്ന കാറ്റഗറിയിൽ സമ്മാനം കിട്ടിയത് എന്റെ ചിത്രത്തിനായിരുന്നു. ഇനിയും ഒരുപാട് പ്രോജക്റ്റുകൾ ചെയ്യണം എന്ന് മനസിലുണ്ട്. ഞാൻ ആഗ്രഹിച്ച പൊസിഷനിലേക്ക്  എത്തുമെന്ന് കരുതുന്നു. നന്ദി.. നമസ്കാരം”

 

ALONE
Production Company: JOBLESS ARTIST
Short Film Description: Alone tells the story of a debutant script writer whose life takes a sudden turn when he is faced with unexpected events.
Producers (,): JOBLESS ARTIST
Directors (,): KARMA
Editors (,): KIRAN RAMANATHAN
Music Credits (,): ALL THE BACKGROUND SCORES IN THIS SHORT FILM ARE FROM FREE TO USE NON COPYRIGHTED SOURCES
Cast Names (,): ALEENA AJITH
KIRAN RAMANATHAN
Genres (,): HORROR/THRILLER
Year of Completion: 2020-09-18

 4,854 total views,  6 views today

Advertisement
Continue Reading
Advertisement

Comments
Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement