അൽഫോൺസ് പുത്രൻ എന്ന പേര് പരിചയമില്ലാത്തവർ ആരുമുണ്ടാകില്ല. കാരണം കോടി ക്ലബിൽ ഇടംനേടി ചരിത്രം കുറിച്ച നിവിൻ പോളി നായകനായ ‘പ്രേമം’ സിനിമ സംവിധാനം ചെയ്തത് അദ്ദേഹമാണ്. ‘നേരം’ എന്നൊരു സിനിമയും തമിഴിലും മലയാളത്തിലുമായി അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. എന്നാൽ പ്രേമത്തിന് ശേഷമുള്ള നീണ്ട ഏഴുവർഷം അദ്ദേഹം സിനിമകൾ ഒന്നും ചെയ്തിരുന്നില്ല. അതിനു ശേഷമാണ് പൃഥ്വിരാജ്, നയൻ‌താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗോൾഡ് എന്ന സിനിമ അദ്ദേഹം മലയാളത്തിൽ ഒരുക്കിയത്. എന്നാൽ മുൻചിത്രങ്ങളെ പോലെ നേട്ടം കൈവരിക്കാൻ ഗോൾഡിന് സാധിച്ചില്ല, ഇപ്പോൾ ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞു. ഇപ്പോൾ തന്റെ അടുത്ത ചിത്രത്തിന് വേണ്ടിയുള്ള പണിപ്പുരയിലാണ് അൽഫോൺസ് പുത്രൻ! ഇദ്ദേഹം അടുത്ത് സംവിധാനം ചെയ്യുന്നത് ഒരു തമിഴ് ചിത്രം ചിത്രമാണത്രെ! ഇത് സംബന്ധമായി അൽഫോൺസ് പുത്രൻ സോഷ്യൽ മീഡിയയിൽ, ”ഞാൻ അടുത്ത് സംവിധാനം ചെയ്യുന്നത് ഒരു തമിഴ് ചിത്രമാണ്. അത് നിർമ്മിക്കുന്നത് എന്റെ പഴയ സുഹൃത്തും നിർമ്മാതാവുമായ ‘റോമിയോ പിക്‌ചേഴ്‌സ്’ രാഹുലാണ്” എന്ന് കുറിച്ചിട്ടുണ്ട്.ഒരു റൊമാന്റിക് ചിത്രമായിട്ടാണത്രെ അൽഫോൺസ് പുത്രൻ തന്റെ അടുത്ത ചിത്രം ഒരുക്കുന്നത്. ഇതിനായുള്ള നടീ, നടന്മാരെയും, സാങ്കേതിക പ്രവർത്തകരെയും തിരഞ്ഞെടുക്കുന്ന പ്രവർത്തികൾ ആരംഭിച്ചു എന്നും, അത് പൂർത്തിയായതും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നുമാണ് അറിയുവാൻ കഴിഞ്ഞത്.

Leave a Reply
You May Also Like

ശിവകാർത്തികേയൻ നായകനായ ‘പ്രിൻസ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

ശിവകാർത്തികേയൻ നായകനായ ‘പ്രിൻസ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി , ഒക്ടോബർ 21 റിലീസ് . ഉക്രൈനിയൻ…

ഗോഡ്ഫാദർ – ലൂസിഫർ : 30 വ്യത്യാസങ്ങൾ (29 നെഗറ്റീവ്, 1 പോസിറ്റീവ്)

ഗോഡ്ഫാദർ – ലൂസിഫർ : 30 വ്യത്യാസങ്ങൾ (29 നെഗറ്റീവ്, 1 പോസിറ്റീവ്) നാരായണൻ പ്രിത്വിരാജിന്റെ…

അരുൺ വിജയ് ചിത്രം ‘മിഷൻ ചാപ്പ്റ്റർ 1’ ടീസർ പുറത്തിറങ്ങി

അരുൺ വിജയ് ചിത്രം ‘മിഷൻ ചാപ്പ്റ്റർ 1’ ടീസർ പുറത്തിറങ്ങി. തമിഴ് സൂപ്പർസ്റ്റാർ അരുൺ വിജയുടെ…

റോക്കി ഇന്ത്യയ്ക്കു മാത്രമല്ല, അമേരിക്കയ്ക്കും ഇന്തോനേഷ്യയ്ക്കും ശത്രുവായിരുന്നു

സിനിമ കാണാത്തവർ വായിക്കണമെന്നില്ല. എഴുതിയത് : Niyas N Haridas · രണ്ടാം ഭാഗത്തിൽ ക്ലൈമാകസിൽ…