വിക്രാന്തിനെ തകർക്കാൻ വന്ന പാകിസ്താന്റെ ഗാസിക്കു സംഭവിച്ചത്

55

Alphonsa Thomas

PNS GHZI

കിഴക്കൻ പാക്കിസ്ഥാനിൽ കലാപം പൊട്ടി പുറപ്പെട്ട കാലം.തങ്ങൾക്ക് ഒരു ദേശം(ബംഗ്ലാദേശ്) അതിന്റെ സ്വാതന്ത്ര്യം എന്ന മുറവിളി ഉയർന്നു കൊണ്ടിരുന്നു. പാക് സൈനികരുടെ ഉപദ്രവം സഹിക്കാതെ ആളുകൾ അവിടെ നിന്നും പാലായനം ചെയ്ത് ഇന്റ്യയിലേക്കും മറ്റും അഭയാർത്ഥികളായി പ്രവഹിച്ചു കൊണ്ടിരുന്നു. ബംഗ്ലാദേശിന്റെ രൂപീകരണത്തിന് ഇന്ത്യ അനുകൂലമാരുന്നു.

Image result for ins vikrant and ghazi attack1971 ഇന്ത്യ-പാക് യുദ്ധകാലം. ആ കാലത്തെ പാക്കിസ്ഥാന്റെ ഏറ്റവും ശക്തമായ submarine ആയിരുന്നു PNS.GHAZI. അമേരിക്ക-പാക്കിസ്ഥാൻ സൗഹൃദത്തിൽ, പാക്കിസ്ഥാന് അമേരിക്കയിൽ നിന്നും ലഭിച്ചതാണ് (അമേരിക്കയുടെ ഉപയോഗിച്ച ശേഷം പിന്നീട് കുറച്ചു റിപ്പയറൊക്കെ ചെയത് കൊടുത്തത്) ഈ submarine ബംഗ്ലാദേശ് രൂപീകരണവിഷയത്തിൽ ഇന്റ്യ – പാക് യുദ്ധകാലാവസരത്തിൽ 1971 November 14ന് Gazzi യെ ബംഗാൾ കടലിലേക്ക് അയക്കാൻ പാക്കിസ്ഥാൻ പ്ലാനിട്ടു. 92 നാവീകരുമായി കറാച്ചിയിൽ നിന്നും ghazi ബംഗാൾ ഉൾക്കടൽ ലക്ഷ്യമാക്കി നീങ്ങി.

Image result for ins vikrant and ghazi attackഅറബിക്കടലിൽ അന്ന് പാക്സേന ശക്തമായിരുന്നു. ബംഗാൾ കടലിൽ മറിച്ചും. ബംഗാൾ ഉൾക്കടലിൽ ഇന്ത്യൻ സേനയുടെ ശക്തി തകർക്കുന്നത് പാക്കിസ്ഥാന് വളരെ ശ്രമകരമായ കാര്യമായിരുന്നു. ഇന്റ്യയെ ഇവിടെ തകർത്താൽ അവരുടെ ലക്ഷ്യം വിജയിക്കുമെന്നും കാര്യങ്ങൾ അവർക്കനുകൂലമാക്കാൻ എളുപ്പമാകുമെന്നും അവർ കണക്ക് കൂട്ടി.അതിനാൽ ഇന്റ്യയുടെ ഏറ്റവും ശക്തമായ INS VIKRANT നെ തകർക്കുക ആയിരുന്നു പാക്കിസ്ഥാന്റെ ലക്ഷ്യം വിക്രാന്തിന്റെ homeport വിശാഖപട്ടണം ആണെന്ന് പാക് സേനക്ക് അറിയാം.

പാക്കിസ്ഥാന്റെനീക്കം എന്താണെന്ന് അറിയാതിരുന്ന ഇന്ത്യൻ നാവിർക്ക് അവരുടെ ഒരു ശബ്ദസന്ദേശം പിടിച്ചെടുക്കാനായി .ചിറ്റ്ഗാവിലെ സേനക്ക് gazziയിൽ നിന്നും ലുബ്രിക്കന്റ്( മുങ്ങി കപ്പലിൽ ഉപയോഗിക്കുന്ന പ്രത്യേക തരം ഓയിൽ) ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു സന്ദേശമായിരുന്നു അത്.Ghaziയെ അയക്കുക വഴി ഇന്റ്യയുടെ INS VIKRANT ആണ് പാക്കിസ്ഥാൻ ലക്ഷ്യമിടുന്നതെന്ന് മനസിലാക്കിയ ഇന്റ്യൻ നാവികർ ഉടൻതന്നെ വിക്രാന്തിനെ ആന്റമാനിലേക്ക് അയച്ചു. എന്നാൽ അതേ സമയം പാക്സേനയെ തെറ്റിധരിപ്പിക്കാനും ബംഗാൾ ഉൾകടലിലേക്ക് വരുത്താനും വിക്രാന്തിന്റെ സ്ഥാനത്ത് മറ്റൊരു കപ്പൽ ഉണ്ടായിരിക്കേണ്ടത്, അനിവാര്യവുമായിരുന്നുഅതിനായി INS RAJPUT നെ വിശാഖപട്ടണത്തേക്ക് അയച്ചു.

യുദ്ധത്തിൽ വിജയിക്കാൻ ബോധപൂർവം പലതും ത്യജിക്കേണ്ടി വരും,Vikrant നെ സുരക്ഷിതമാക്കാനായി rajput നെ, ബലി നൽകേണ്ടി വന്നാൽ അതിനും തയ്യാറായി Rajput നെ(അതിൽനാവികരുണ്ടായിരുന്നു) പകരം വച്ചു. അതിന്റെ ക്യാപ്റ്റൻ ഇന്ദർസിംഗ് ആയിരുന്നു.
Rajput ൽ നിന്നും നാവികർ പാക്കിസ്ഥാൻ നാവികരെ തെറ്റിദ്ധരിപ്പിക്കാനായി സന്ദേശങ്ങൾ ലീക്ക്ചെയ്തുകൊണ്ടിരുന്നു. വിക്രാന്തിൽനിന്നും ആണ് സന്ദേശങ്ങൾ പോകുന്നതെന്ന തെറ്റിദ്ധാരണയാൽ ghaziയും മുന്നോട്ടു നീങ്ങി. 1971 നവംബറിൽ 27 ന് അവർ വിശാഖപട്ടണത്ത് എത്തി. വിക്രാന്തിനെ സമീപിക്കാൻ വഴിയിൽ അവർ മൈൻസ് സ്ഥാപിച്ച് Vikrant ആണെന്ന ധാരണയാൽ rajput നെ സമീപിച്ചു കൊണ്ടിരുന്നു.1971 ഡിസംബർ 4 രാത്രിയിൽ, rajput നു അപായ സൂചന ലഭിച്ചു, അത് ghazi ആണെന്ന് ഉറപ്പില്ല എങ്കിലും തിരിച്ചടിക്കേണ്ടത് അനിവാര്യമായിരുന്നു.

തുടർന്ന് രണ്ടു സ്‌ഫോടനങ്ങൾ നടത്തി ghazi യെ തകർത്തു കളഞ്ഞു എന്നാണ് ഇന്ത്യൻ നാവികർ നൽകുന്ന വിവരം.എന്നാൽ അതിലെ തന്നെ തകരാറുകൊണ്ടായിരുന്നു ghazi തകർന്നതെന്നാണ് പാക്കിസ്ഥാന്റെ വാദം.(യുദ്ധതന്ത്രങ്ങൾ പൂർണമായും പരസ്യപ്പെടുത്താനാകില്ല.അതിനാൽ തന്നെ ഇനിയും നമുക്ക് അറിയാത്ത വേറെയും കാര്യങ്ങൾ ഇതിന്റെ പിന്നിൽ ഉണ്ടാകാം) ഏതായാലും ghazi എന്ന submarine തകർന്നു. ഇന്നും അതിന്റെ അവശിഷ്ടങ്ങൾ ബംഗാൾ ഉൾക്കടലിൽ ഉണ്ട് എന്നാണ് വിവരം.