പ്രശസ്ത സംവിധായകൻ അൽഫോൻസ് പുത്രൻ സാമൂഹ്യവിഷയങ്ങളിൽ അഭിപ്രായം പറയുന്ന വ്യക്തിയാണ് . കോട്ടയത്തു ഭക്ഷ്യവിഷബാധയേറ്റ് നേഴ്‌സ് മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അൽഫോൻസ് പുത്രന്റെ പോസ്റ്റ്. വര്ഷങ്ങള്ക്കു മുൻപ് ആലുവയിൽ നിന്നും തനിക്കു ഭക്ഷ്യവിഷബാധയേറ്റ അനുഭവം പങ്കുവയ്ക്കുകയാണ് അദ്ദേഹം. അന്ന് ഷവർമയും മയോണൈസും കഴിച്ചു ആശുപതിയിൽ 70000 രൂപ ബില്ലായ കാര്യം അദ്ദേഹം പറയുന്നു, അന്ന് നടൻ ഷറഫുദ്ദീന്റെ ട്രീറ്റായിരുന്നെന്നും അങ്ങനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായെന്നും അൽഫോൺസ് പറഞ്ഞു. ഒരു കാരണവുമില്ലാതെ തനിക്കന്ന് ഷറഫു​ദ്ദീനോട് കടുത്ത ദേഷ്യം തോന്നിയെന്നും പഴയ ഭക്ഷണം കഴിച്ചതുകാരണം ചികിത്സയ്ക്കായി 70,000 രൂപ ചെലവായെന്നും അദ്ദേഹം വ്യക്തമാക്കി. കുറിപ്പ് ഇങ്ങനെ

“റിവ്യൂ റൈറ്റേഴ്സ് , ട്രോളർമാർ .. ദയവായി ഈ വിഷയങ്ങളിൽ വീഡിയോകൾ ചെയ്യുക. 15 വർഷം മുമ്പ് ഞാൻ ആലുവയിലെ ഒരു കടയിൽ നിന്ന് ഷവർമ കഴിച്ചു. ഷറഫുദ്ദിന്റെ ട്രീറ്റായിരുന്നു അത്. ആക്രാന്തത്തിൽ ഷവർമയും മയോണൈസും വലിച്ചുവാരി കഴിച്ചു . അടുത്ത ദിവസം എനിക്ക് കടുത്ത വയറു വേദന അനുഭവപ്പെടുകയും ലേക്‌ഷോർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു, എന്നെ രക്ഷിക്കാൻ എന്റെ മാതാപിതാക്കൾക്ക് 70,000 രൂപ ചിലവഴിക്കേണ്ടി വന്നു. MCU എന്ന പ്രത്യേക വിഭാഗത്തിലായിരുന്നു ഞാൻ. ഒരു കാരണവുമില്ലാതെ എനിക്ക് ഷറഫിനോട് ദേഷ്യമുണ്ടായി. പഴകിയ മലിനമായ ഭക്ഷണമാണ് യഥാർത്ഥ കാരണം. ഇവിടെ ആരാണ് യഥാർത്ഥ കുറ്റവാളി? കണ്ണ് തുറന്ന് സത്യം കാണുക. ജീവിതം വളരെ വിലയുള്ളതാണ്. ”

പോസ്റ്റിന് വന്ന കമന്റിന് മറുപടിയായി അദ്ദേഹം ഇതുകൂടി പറഞ്ഞു, “ഫുഡ് സേഫ്റ്റി” എന്ന പുതിയൊരു മിനിസ്ട്രി തന്നെ വരണം. അതിനു കേരളത്തിൽ നിന്ന് മാത്രം പുതിയ കിടിലം ഫുഡ് ഇൻസ്‌പെക്ഷൻ ടീം സ്റ്റാർട്ട് ചെയ്തു പ്രവർത്തിക്കണം. എല്ലാരും നല്ല ഭക്ഷണം മാത്രം വിറ്റാൽ മതി. ഭക്ഷണം കഴിക്കാൻ പണം വേണം. പണം ഉണ്ടാക്കാൻ നല്ല വിദ്യാഭ്യാസത്തിനൊപ്പം നല്ല ഫുഡ് നിർബന്ധം ആണ്. അതിനൊക്കെ എല്ലാ അപ്പന്മാരും അമ്മമാരും നല്ല പണിയെടുത്തിട്ടാണ് ഭക്ഷണം വാങ്ങാൻ പണം ചെലവാക്കുന്നത്. അതുകൊണ്ട് ഇതിന്റെ കാര്യം ഒരു തീരുമാനം എടുക്കണം.അന്ന് എന്റെ അപ്പനും അമ്മയും ബന്ധുക്കളോടും കൂട്ടുകാരോടും പലിശക്കാരോടും കെഞ്ചി ചോദിച്ചതുകൊണ്ടും എന്റെ അപ്പനും അമ്മയും അത് എങ്ങനെയെങ്കിലും തിരിച്ചു കൊടുക്കും എന്നുള്ള പ്രതീക്ഷ ഉള്ളത് കൊണ്ടുമാണ് അന്ന് 70,000 രൂപ കൊടുത്തു എന്റെ ജീവൻ അവിടത്തെ നല്ല ഡോക്ടർമാർക്ക് രക്ഷിക്കാൻ പറ്റിയത്. ഇന്ന് ആണെങ്കിൽ അത് മിനിമം ഏഴു ലക്ഷം രൂപ വരും. ഈ ഏഴ് ലക്ഷം രൂപ ഒരു വിസ്മയം പോലെ വന്നതാണ്. അത് പോലെ എല്ലാവർക്കും എപ്പോഴും വിസ്മയം സംഭവിക്കും എന്ന് ഞാൻ ഒട്ടും വിശ്വസിക്കുന്നില്ല ” -അദ്ദേഹം കുറിച്ചു.

Leave a Reply
You May Also Like

ഒരു മകളോടും ഒരു അച്ഛനും പറയാത്ത കാര്യമാണ് അയാൾ എന്റെ മുഖത്ത് നോക്കി പറഞ്ഞതെന്ന് ബിഗ് ബോസ് മത്സരാർത്ഥി

ബിഗ് ബോസ് സീസൺ 4 ലെ മത്സരാർത്ഥിയാണ് നിമിഷ. തന്റെ ജീവിതത്തിലെ തിക്തമായ അനുഭവങ്ങൾ തുറന്നുപറയുകയാണ്…

അമിത മദ്യപാനം ജീവനെടുത്ത ഹിന്ദി ചലച്ചിത്ര നടി മീനാകുമാരി

ഇന്ന് ഹിന്ദി ചലച്ചിത്ര നടി മീനാകുമാരിയുടെ ജന്മവാർഷികദിനം Muhammed Sageer Pandarathil പാർസി തിയേറ്റർ നടനായിരുന്ന…

സൂരജ് വെഞ്ഞാറമ്മൂട് വീണ്ടും പോലീസ് വേഷത്തിൽ എത്തുന്ന ‘ഹെവൻ’ എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക്

സൂരജ് വെഞ്ഞാറമ്മൂട് വീണ്ടും പോലീസ് വേഷത്തിൽ എത്തുന്ന ‘ഹെവൻ’ എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ…

‘രണം ആറാം തവരേൽ’ അധികമാർക്കും എളുപ്പത്തിൽ സ്വീകാര്യമായ ഒരു വിഷയമല്ല കൈകാര്യം ചെയ്തിരിക്കുന്നത്

മികച്ച ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ എല്ലാവിധ ചേരുവകളും ഉണ്ട്.. അന്വേഷണം ഒരു ട്രാക്കിലേക്ക് നീങ്ങി എന്ന് തോന്നുമ്പോൾ വന്നു ചേരുന്ന അമ്പരപ്പിക്കുന്ന ചില ട്വിസ്റ്റുകൾ, അധികമൊന്നും ആരും കൈവെച്ചിട്ടില്ലാത്ത ബോൾഡ് ആയ ഒരു വിഷയത്തിലേക്ക് നീങ്ങുന്ന ഒരു ക്ളൈമാക്സ്