അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് ഒരു തികഞ്ഞ പരാജയമായിരുന്നു. പ്രേമം എന്ന സിനിമയ്ക്ക് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം ഒരു സിനിമ സംവിധാനം ചെയുന്നത് അതുകൊണ്ടുതന്നെ പ്രേക്ഷകരിൽ അമിതപ്രീതീക്ഷ ഉണ്ടായിരുന്നു എന്നത് സത്യമാണ്. റിലീസ് ദിവസം മുതൽ പ്രേക്ഷകർ അൽഫോൻസ് പുത്രന്റെ സോഷ്യൽ മീഡിയ പേജിൽ വ്യാപകമായ വിമർശനവും ട്രോളും വാരിവിതറി. പലപ്പോഴും അതിലൊക്കെ സഹികെട്ട് അൽഫോൻസ് പുത്രൻ പ്രതികരിക്കുകയും ചെയ്തു . അതിന്റെ തുടർച്ചയാണ് ഈ പോസ്റ്റും. മോശം കമന്റുകള്‍ക്കെതിരെ പ്രതിഷേധ സൂചകമായി തന്റെ മുഖം സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ് സംവിധായകന്. എന്നാല ദേഹത്തിന്റെ ഈ പ്രവർത്തിയും വ്യാപകമായ വിമർശനത്തിനും ട്രോളുകൾക്കും വഴിവയ്ക്കുന്നുണ്ട് എന്നതാണ് സത്യം. കുറിപ്പ് ഇങ്ങനെ
“നിങ്ങൾ എന്നെ ട്രോളുകയും എന്നെയും എന്റെ ഗോൾഡ് എന്ന സിനിമയെയും കുറിച്ച് മോശമായ കാര്യങ്ങൾ പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കുവേണ്ടിയാകാം, അത് നിങ്ങൾക്ക് നല്ലതായിരിക്കും എന്നാൽ എനിക്കു അങ്ങനെയല്ല. അതുകൊണ്ട് ഇന്റർനെറ്റിൽ മുഖം കാണിക്കാതെ ഞാൻ പ്രതിഷേധിക്കുന്നു. ഞാൻ നിങ്ങളുടെ അടിമയല്ല അല്ലെങ്കിൽ എന്നെ പബ്ലിക് ആയി കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ ആർക്കും അവകാശം നൽകിയിട്ടില്ല. അതിനാൽ നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സൃഷ്ടികൾ കാണുക. അതിനുശേഷം എന്റെ പേജിൽ വന്ന് ദേഷ്യം കാണിക്കരുത്. നിങ്ങൾ അങ്ങനെ ചെയ്താൽ, ഞാൻ ഇന്റർനെറ്റിൽ അദൃശ്യനാകും. ഞാൻ പഴയതുപോലെയല്ല. ഞാൻ ആദ്യം എന്നോടും പിന്നീട് എന്റെ പങ്കാളിയോടും എന്റെ കുട്ടികളോടും എന്നെ ശരിക്കും ഇഷ്ടപ്പെടുന്നവരോടും ഞാൻ വീഴുമ്പോൾ എന്റെ അരികിൽ നിൽക്കുന്നവരോടും സത്യസന്ധത പുലർത്തും. ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഞാൻ ഒരിക്കലും മറക്കില്ല. ആരും മനഃപൂർവം വീഴില്ല. അത് സ്വാഭാവികമായി പ്രകൃതിദത്തമായി സംഭവിക്കുന്നതാണ്. അതിനാൽ അതേ പ്രകൃതി എന്നെ പിന്തുണയോടെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു ”
പോസ്റ്റിൽ വന്ന കമന്റിന് മറുപടിയായി അൽഫോൺസ് പുത്രൻ പറഞ്ഞ കമന്റുകളും വ്യാപകമായി ട്രോൾ ചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയുന്നുണ്ട്. തന്റെ സിനിമ വിമർശിക്കാനുള്ള അവകാശം കമൽ ഹാസന് മാത്രമാണ് എന്നാണു അൽഫോൻസ് പുത്രൻ പറയുന്നത്. പ്രസ്തുത കമന്റ് ഇങ്ങനെ
“ഇത് തെറ്റാണ് ബ്രോ, നിങ്ങള്‍ക്ക് സിനിമ ഇഷ്ടമായില്ല എന്ന് പറയാം. എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യത ഇന്ത്യയില്‍ ഞാന്‍ ആകെ കണ്ടത് കമല്‍ ഹാസന് സാറില്‍ മാത്രമാണ്. അദ്ദേഹം മാത്രമാണ് സിനിമയില്‍ എന്നേക്കാള്‍ കൂടുതല്‍ പണി അറിയാവുന്ന വ്യക്തി.അപ്പോള്‍ ഇനി പറയുമ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തറപ്പിച്ച് പറയണം “