നേരം, പ്രേമം എന്നീ ചിത്രങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് ഗോൾഡ്. എന്നാൽ ആദ്യത്തെ രണ്ടു സിനിമകളും നേടിയ സ്വീകാര്യത ഗോൾഡിന് ലഭിക്കുന്നില്ല എന്നത് ദുഖകരമായ സത്യമാണ്. സോഷ്യൽ മീഡിയയിൽ നെഗറ്റിവ് റിവ്യൂസിന്റെ പ്രളയമാണ് ഇതിനിടയിൽ ഒന്നും രണ്ടും പോസിറ്റിവ് റിവ്യൂകൾ വരുന്നുണ്ട് എന്നതും സത്യമാണ്. എല്ലാരും ചോദിക്കുന്നത് അൽഫോൻസ് പുത്രന് ഇതെന്തു പറ്റി എന്നാണു. നേരമോ പ്രേമമോ പ്രതീക്ഷിച്ചാരും ഗോൾഡ് കാണാൻ പോകണ്ട എന്ന് സംവിധായകൻ മുൻകൂട്ടി പറഞ്ഞെങ്കിലും അതിന്റെ പൊരുൾ പലർക്കും ഇപ്പോഴാണ് മനസിലായത് എന്നത് സത്യമാണ്. വിപരീതാഭിപ്രയങ്ങൾ, ട്രോളുകൾ, പുച്ഛങ്ങൾ ഇവയെല്ലാം ഏറ്റുവാങ്ങുമ്പോൾ ഇതാദ്യമായി അൽഫോൻസ് പുത്രൻ പ്രതികരിക്കുകയാണ്, സോഷ്യൽ മീഡിയ കുറിപ്പിലൂടെ. വായിക്കാം
അൽഫോൺസ് പുത്രൻ
ഗോൾഡിനെ കുറിച്ചൊള്ള ….നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം. കൊറേ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാം എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ച് കേൾക്കാം. അത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ….എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതന്നവർക്കു.
ചായ കൊള്ളൂല്ല എന്ന് പെട്ടെന്ന് പറയാം !!! കടുപ്പം കൂടിയോ കുറഞ്ഞോ ? വെള്ളം കൂടിയോ കുറഞ്ഞോ ? പാല് കൂടിയോ കുറഞ്ഞോ ? പാല് കേടായോ , കരിഞ്ഞോ ? മധുരം കൂടി, മധുരം കുറഞ്ഞു…എന്ന് പറഞ്ഞാൽ ചായ ഇണ്ടാക്കുന്ന ആൾക്ക് അടുത്ത ചായ ഇണ്ടാക്കുമ്പോൾ ഉപകരിക്കും. അയ്യേ ഊള ചായ, വൃത്തിക്കെട്ട ചായ, വായേല് വെക്കാൻ കൊള്ളാത്ത ചായ എന്ന് പറഞ്ഞ…നിങ്ങളുടെ ഈഗോ വിജയിക്കും. ഇതുകൊണ്ടു രണ്ടു പേർക്കും ഉപയോഗം ഇല്ല. നേരം 2 , പ്രേമം 2 എന്നല്ല ഞാൻ ഈ സിനിമയ്ക്കു പേരിട്ടത്…ഗോൾഡ് എന്നാണു. ഞാനും , ഈ സിനിമയിൽ പ്രവർത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയണോ … ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്.
NOTE * ഗോൾഡ് അങ്ങനെ എടുക്കാമായിരുന്നു…ഇങ്ങനെ എടുക്കാമായിരുന്നു എന്ന് പറയരുത് . കാരണം…ഞാനും ഗോൾഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്…നേരത്തെ ഗോൾഡ് ചെയ്തു ശീലം ഉണ്ടെങ്കിൽ നിങ്ങൾ പറയുന്നത് ശെരിയാണ്. എന്ന് നിങ്ങളുടെ സ്വന്തം അൽഫോൻസ് പുത്രൻ. !!!!!
****
ഈ കുറിപ്പിൽ തന്നെ സംവിധായകൻ കമന്റ് ചെയ്യുന്നവരോട് വാഗ്ദവത്തിൽ ഏർപ്പെടുകയും ചെയുന്നുണ്ട്. ഏതാനും കമന്റുകൾ , മറുപടികൾ ഇങ്ങനെ
Vinay Mynagappally : കാശ് കൊടുത്തു വാങ്ങിയ ചായ വായിൽ വയ്ക്കാൻ കൊള്ളില്ല എങ്കിൽ എന്ത് ചെയ്യണം ? മിണ്ടാതെ ഉരിയാടാതെ കാശും കൊടുത്ത് പോകണം എന്നാണോ ? അതും നന്നായി ചായ ഉണ്ടാക്കുന്ന ആളുടെ സ്പെഷ്യൽ ചായ കാലങ്ങൾക്ക് ശേഷം കിട്ടുന്നു എന്ന് കേട്ട് കുടിക്കാൻ പോകുമ്പോൾ !! പോട്ടെ ഒരു മറുപടി തരാമോ ? നയൻ താരയെ എന്ത് പറഞ്ഞ് ആണ് കൺവിൻസ് ചെയ്തത് ??
Alphonse Puthren :ഈ ചായ ഉണ്ടാക്കിയത് ഞാൻ അല്ലെ. നിങ്ങൾക്കു എന്നോട് പറയാൻ പാടില്ലേ ? അത് മൈക്ക് വെച്ച് വിളിച്ചു പറയണോ എന്നുള്ളത് നിങ്ങളുടെ വ്യക്തി സ്വാതന്ത്ര്യം
Vinay Mynagappally : അത് മനസിലായി, എങ്കിലും നയൻ താരയെ പോലൊരു താരത്തെ കൻവിൻസ് ചെയ്യിച്ച കഥ എന്തായിരുന്നു എന്ന് ചോദിച്ചത് ആണ്. ശരിക്കും തീയറ്ററിൽ ഞങ്ങള് കണ്ടത് തന്നെ ആയിരുന്നോ താങ്കളുടെ കഥ ? എന്തെങ്കിലും സമ്മർദ്ദം കൊണ്ടോ സാഹചര്യം കൊണ്ടോ കഥ മാറിയോ എന്ന ആകാംക്ഷ കൊണ്ടാണ് ചോദിച്ചത്. മറുപടിക്ക് നന്ദി. Expecting more special visual treat from you dear
Alphonse Puthren : നയൻതാര അവതരിപ്പിക്കുന്ന സുമംഗലി എന്ന കഥാപാത്രത്തിന്റെ പ്രാധാന്യം—– ജോഷിയുടെ ഷോപ് ഇരിക്കുന്ന സുമംഗലി ഷോപ്പിങ് കോംപ്ലെക്സിന്റെ ഓണർ ആരാണ്? ജോഷിയുടെ വീട്ടിൽ ആർക്കു വേണ്ടി ആര് കൊടുത്ത സ്വർണ്ണം ആണ് ബ്രോ ? അതാണ് പ്രാധാന്യം.👍
**
Ajith Aji : ///// ചായ കൊള്ളൂല്ല എന്ന് പെട്ടെന്ന് പറയാം !!! കടുപ്പം കൂടിയോ കുറഞ്ഞോ ? വെള്ളം കൂടിയോ കുറഞ്ഞോ ? പാല് കൂടിയോ കുറഞ്ഞോ ? പാല് കേടായോ , കരിഞ്ഞോ ? മധുരം കൂടി, മധുരം കുറഞ്ഞു…എന്ന് പറഞ്ഞാൽ ചായ ഇണ്ടാക്കുന്ന ആൾക്ക് അടുത്ത ചായ ഇണ്ടാക്കുമ്പോൾ ഉപകരിക്കും.അയ്യേ ഊള ചായ, വൃത്തിക്കെട്ട ചായ, വായേല് വെക്കാൻ കൊള്ളാത്ത ചായ എന്ന് പറഞ്ഞ…നിങ്ങളുടെ ഈഗോ വിജയിക്കും. ///////
പാല് കേടായ കരിഞ്ഞ ചായ കുടിച്ചാൽ വായയിൽ വെക്കാൻ കൊള്ളില്ല എന്ന് പറഞ്ഞാൽ അത് എങ്ങനെ ആണ് ഈഗോ ആയി മാറുന്നത്..🤔🤔
Alphonse Puthren : കാരണം എന്റെ മോട്ടീവ് ….നിങ്ങളെ മോശമായ ചായ കുടിപ്പിക്കാനല്ല.
***
Sunesh Thampy Areechira : ഗോൾഡിന് ഉണ്ടായ ഒരേ ഒരു ഗുണം താങ്കൾ മലയാളത്തിൽ type ചെയ്യാൻ പഠിച്ചു എന്നത് മാത്രമാണ്… എന്ന്… 1st day 1st show കണ്ട editing പഠിക്കാത്ത ഒരു സാധാരണ സിനിമാ പ്രേമി…
Alphonse Puthren : എഡിറ്റിംഗ് പഠിച്ചിട്ടു സിനിമയെ കുറിച്ച് റിവ്യൂ പറയണം എന്ന് പറഞ്ഞത് ഞാനല്ല ബ്രോ. ഞാൻ മലയാളത്തിൽ പണ്ടേ എഴുതാറുണ്ട്…അത് നിങ്ങൾ ശ്രദിക്കാത്തതുകൊണ്ടു തോന്നുന്നതാണ്.