അൽഫോൺസ് പുത്രൻ എന്ന പേര് പരിചയമില്ലാത്തവർ ആരുമുണ്ടാകില്ല. കാരണം കോടി ക്ലബിൽ ഇടംനേടി ചരിത്രം കുറിച്ച നിവിൻ പോളി നായകനായ ‘പ്രേമം’ സിനിമ സംവിധാനം ചെയ്തത് അദ്ദേഹമാണ്. നേരം എന്നൊരു സിനിമയും തമിഴിലും മലയാളത്തിലുമായി അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. എന്നാൽ പ്രേമത്തിന് ശേഷമുള്ള നീണ്ട ഏഴുവർഷം അദ്ദേഹം സിനിമകൾ ഒന്നും ചെയ്തിരുന്നില്ല. പ്രേമത്തിലൂടെ തിരക്കേറിയ സംവിധായകനാകാൻ ഉള്ള സാധ്യതകളെ അവഗണിച്ചുകൊണ്ട് അദ്ദേഹം എന്തുകൊണ്ട് മാറിനിന്നു എന്നത് വ്യക്തിപരമാകാം. എന്നാൽ ഇപ്പോൾ കേൾക്കുന്ന സന്തോഷിപ്പിക്കുന്ന വാർത്ത, അദ്ദേഹം മടങ്ങിവരുന്നു എന്നതുതന്നെ . സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം മടങ്ങി വരവ് അറിയിക്കുന്നത്.
“ഏഴു വർഷത്തെ ചെറിയ ഒരു ഇടവേളയ്ക്കു ശേഷം ഞാൻ സിനിമയുമായി വരുന്നു.
” ഗോൾഡ് ” ടീസർ ഇന്ന് ആറ് മണിക്ക് യു ട്യൂബിൽ മാജിക് ഫ്രെയിംസ് ചാനലിൽ റിലീസ്. ഈ വെള്ളിയാഴ്ച്ച…. മാർച്ച് 25 മുതൽ ” ഗോൾഡ് ” ടീസർ എല്ലാ തീയേറ്ററിലും ഇറങ്ങും.
നിങ്ങളുടെ എല്ലാരുടെയും പ്രാർത്ഥനയും അനുഗ്രഹങ്ങളും വേണം ! അപ്പൊ…നിങ്ങ കണ്ടിട്ട് പറ. 😃”
എന്നാണ് അദ്ദേഹം സാമൂഹ്യമാധ്യമത്തിൽ കുറിച്ചത്. എന്തായാലും വളരെ വ്യത്യസ്തമായ ശൈലി മലയാളത്തിൽ അവതരിപ്പിച്ച പ്രിയ സംവിധായകന്റെ മടങ്ങിവരവിനെ സിനിമാസ്വാദകർ സന്തോഷത്തോടെ തന്നെ ഉറ്റുനോക്കുന്നുണ്ട്.