Connect with us

Uncategorized

ബാലരമയും ബാലഭൂമിയും : A brief study on original comics

മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള രണ്ടു പത്രങ്ങളുടെ കുടുംബത്തിൽ നിന്നുള്ള ബാലവാരികകളാണിവ. എല്ലാവരും ഇവ വായിച്ചിട്ടുണ്ടാവും എന്ന് കരുതുന്നു. 1972ലാണ് ആദ്യമായിപുറത്തുവരുന്നത്. ബാലഭൂമി 1996ലും

 89 total views

Published

on

Alvin Chris Antony

ബാലരമയും ബാലഭൂമിയും : A brief study on original comics

മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള രണ്ടു പത്രങ്ങളുടെ കുടുംബത്തിൽ നിന്നുള്ള ബാലവാരികകളാണിവ. എല്ലാവരും ഇവ വായിച്ചിട്ടുണ്ടാവും എന്ന് കരുതുന്നു. 1972ലാണ് ആദ്യമായിപുറത്തുവരുന്നത്. ബാലഭൂമി 1996ലും. പൂമ്പാറ്റയാണ് ഇത്തരത്തിൽ ആദ്യകാലത്തു പ്രസിദ്ധി നേടിയ ബാലപ്രസിദ്ധീകരണം. അതിന്റെ ചുവടുപിടിച്ച് ഒരുപാടു മാസികകൾ വരുകയും എന്നാൽ മിക്കതും ഒടുവിൽ വീഴുകയുമായിരുന്നു. ബാലമംഗളം തന്നെ അതിനു ഏറ്റവും മികച്ച ഉദാഹരണം. ഒറിജിനൽ സൃഷ്ടികൾ ഉണ്ടാവുകയും അവ വായനക്കാർ ഏറ്റെടുക്കുകയും ഇത്തരം പുസ്തകങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യമാണ്. അങ്ങനെയില്ലാത്ത സാഹചര്യങ്ങളിൽ പ്രസിദ്ധമായ കഥകൾ – പ്രത്യേകിച്ചും അന്യഭാഷയിലുള്ളത്- ഇങ്ങോട്ടു ഇറക്കുമതി ചെയ്യേണ്ടിവരും.

സിന്ഡിക്കേറ്റിങ്
ബാലരമ മാർക്കറ്റ് ലീഡ് തുടങ്ങിയ കാലം മുതൽ തന്നെ അമർചിത്രകഥയുമായി കൈകോർത്തിട്ടുണ്ട്. അവർ ഹിന്ദിയിലും ഇംഗ്ലീഷിലും നല്ലൊരു മാതൃക അപ്പോഴേക്കും സൃഷ്ടിച്ചിരുന്നു. അതുപോലെ തന്നെ ടിങ്കിൽ കോമിക്‌സും ബാലരമയും തമ്മിലും കഥകൾ കൈമാറിയിരുന്നു. ശിക്കാരി ശംഭു, കപീഷ്, ശുപ്പാണ്ടി, കാലിയ, മന്ത്രിയുടെ തന്ത്രങ്ങൾ, ശക്തിമാൻ, മഹാഭാരതം തുടങ്ങി ഒടുക്കം ഛോട്ടാ ഭീം വരെയുള്ള സ്വദേശീയ ഇംഗ്ലീഷ്-ഹിന്ദി കാർട്ടൂണുകൾ ബാലരമയിൽ വന്നു. രസകരമായ ഒരോർമ്മ ബാലഭൂമിയുടെ ഒരു പരസ്യത്തിൽ ‘തങ്ങളുടെ മികവിന് കാരണം അന്യഭാഷാ കഥകൾ കടം കൊള്ളാതെ സ്വന്തമായി ഉണ്ടാക്കുന്നതാണ്’ എന്ന് പറഞ്ഞിരുന്നു. കുറച്ചു വർഷങ്ങൾക്ക് മുൻപ് ബാലരമ ടിങ്കിലുമായുള്ള കരാർ നിർത്തിയപ്പോൾ, ശിക്കാരി ശംഭുവിനെയും കാലിയയെയുമൊക്കെ ബാലഭൂമി ഏറ്റെടുത്തു എന്നത് ഭീകരമായ ഒരു വൈരുധ്യവും.

അമേരിക്കൻ കാർട്ടൂണുകളും ഈ വാരികകളിൽ സ്ഥിരമാണ്. Henry മലയാളത്തിൽ ആദ്യം കുട്ടപ്പനായും പിന്നീട് ബാലരമയിൽ പപ്പൂസായും വന്നു. സ്പൈഡർമാനും ഫാന്റവും മാൻഡ്രേക്കും ഡിസ്‌നി രാജകുമാരിമാരും ഒക്കെ ബാലരമയിൽ വന്നും പോയുമിരുന്നു. അവസാനം വന്നവർ മിക്കിമൗസും ഡോറയുമാണ്. കഴിഞ്ഞകുറച്ചുവർഷങ്ങളായി ബാലഭൂമിയിലും സോണി-മാർവെൽ സൂപ്പർ ഹീറോകൾ പ്രത്യക്ഷപ്പെടാറുണ്ട്.

തുടർകഥകളും മുഴുക്കഥകളും
പൊതുവെ ചെറിയ തമാശകളുമായി നാലോ അഞ്ചോ പേജിൽ തീരുന്ന stand-alone-episodes ആണ് ബാലരമയിലെ ഒറിജിനൽ കണ്ടന്റുകളായ മായാവിയും, സൂത്രനും, അക്കു ഇക്കു എന്നിവയെല്ലാം. ഏറ്റവും പുതുതായി വന്ന ശിക്കാരി ശങ്കു, ഡിഷ്‌കു എന്നിവരും വന്നും പോയും ഇരിക്കുന്ന ജമ്പനും തുമ്പനും(മിക്കവാറും) ഒക്കെ ഇതേ രീതിയാണ് തുടരുന്നത്. പുനർവായനക്ക് ഇത് വളരെ നല്ലതായതിനാൽ പഴയ ആരാധകർക്ക് ഇത് അനുഗ്രഹമാണ്. സിൻഡിക്കേറ്റ് ചെയ്ത തുടർകഥകൾ ഉണ്ടായിരുന്നെങ്കിലും ഒറിജിനൽ ആയി വന്ന വേണുവിന്റെ തലമാറട്ടെ, പുലിവാല് എന്നിവയൊക്കെ അല്പം മുതിർന്നവരെ ഉദ്ദേശിച്ചായതിനാൽ മറ്റുള്ളവയുടെ സ്വീകാര്യത സ്വന്തമാക്കിയില്ല. അതേസമയം കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ തുടങ്ങി ഏറ്റവും പുതിയ രാജാകേശവദാസ് വരെയുള്ള ചരിത്ര ചിത്രകഥകൾ വളരെ മികച്ചതായിരുന്നു. ധാരാളം മിത്തുകളും തുടർകഥയായി വന്നെങ്കിലും നാലോ അഞ്ചോ ലക്കങ്ങളായിരുന്നു
പരമാവധി ആയുസ്സ്.
അതേസമയം ബാലഭൂമിയുടെ കാര്യത്തിൽ stand-alone കഥകളേക്കാൾ മികച്ചത് പലപ്പോഴും സീരീസുകളായിരുന്നു. ബാലരമയിൽ നിന്നും വിഭിന്നമായി തമാശയോടൊപ്പം ത്രില്ലിങ്ങുമായ ഒറിജിനൽ കഥകൾ ബാലഭൂമിയിൽ ഉണ്ടായി. എടുത്തു പറയേണ്ടത് ഇ-മാൻ, സൂപ്പർഗുലാൻ, ജിംബാലു എന്നിവയാണ്. മല്ലനുണ്ണിയും വില്ലനുണ്ണിയും വർഷങ്ങളോളം ഒരേ കഥ തുടർന്നതൊക്കെ ശരിക്കും വലിയ നേട്ടം തന്നെയാണ്. അറബിക്കഥകൾ പലതും പത്തിലേറെ ലക്കങ്ങൾ നീളുന്ന തുടർകഥകളായി മായാജാലക്കഥകൾ എന്ന പംക്തിയിൽ അവതരിപ്പിച്ചിരുന്നു. ബാലഭൂമിയുടെ stand-alone കോമിക്കുകൾ എന്നാൽ ബാലരമയുടെ മികവോ പ്രശസ്തിയോ എത്തിയില്ല.

പ്ലേഗരിസം
വിദേശത്തുനിന്നും മറ്റുമുള്ള കോപ്പിയടികൾ തൽക്കാലം ഒഴിവാക്കാം. പരസ്പരമുള്ളതും മലയാളത്തിലെ തന്നെ മറ്റു രചനകളിൽ നിന്നുള്ളതും നോക്കാം. മലയാളത്തിലെ ഏറ്റവും പഴക്കമേറിയതും പ്രചാരമുള്ളതുമായ കോമിക് ആണ് മായാവി. അതിനെ അതേ പോലെ അടിച്ചുമാറ്റിയാണ് മാജിക് മാലു വരുന്നത്. ഒന്ന് നോക്കൂ…
മായാവി – മാലു
രാജുവും രാധയും – ഗോപുവും മീനുവും
വിക്രമനും മുത്തുവും – ദൊപ്പുവും ചൊക്രുവും
കുട്ടൂസൻ – കുക്കുടൻ
ഡാകിനി – ഭകടൻ
ലുട്ടാപ്പി – അകടൻ
ലൊട്ടുലൊടുക്കും ഗുലുഗുലുമാലും – ഇണ്ടാലുവും ഉണ്ടാലുവും
ഇതിൽ കൂടുതൽ പറയാനൊന്നുമില്ല. എങ്കിലും പണ്ട് LP സ്‌കൂളിൽ വെച്ച് ഇതിന്റെ പേരിൽ വഴക്കുണ്ടാക്കിയത് ഇത്തരുണത്തിൽ അനുസ്മരിക്കുന്നു.

അതുപോലെ തന്നെ മറ്റൊന്നാണ് മീശമാർജാരനും സൂത്രനും. ബുദ്ധിമാനെന്നു സ്വയം കരുതുന്ന ഒരു ചെറുജീവിയും (കുറുക്കൻ, പൂച്ച) അയാളുടെ സുഹൃത്തും സന്തതസഹചാരിയും പറഞ്ഞാൽ പറഞ്ഞതുപോലെ കേൾക്കുന്ന സർവോപരി മരമണ്ടനുമായ ശക്തനായ മൃഗവും ( കടുവ, നായ). എന്നാൽ പുതിയ കഥാപാത്രങ്ങൾ, രചനാശൈലി, പശ്ചാത്തലം എന്നിവ കൊണ്ട് വളരെ വ്യത്യസ്തമാണ് മീശയുടെയും എലുമ്പന്റെയും കഥയും സൂത്രന്റെയും ഷേരുവിന്റെയും കഥയും.
സൂത്രന്റെ ഛായയുള്ള മറ്റൊരു ചിത്രകഥയാണ് വിക്രു (later വിക്രുവും ദുർബലനും). എന്നാൽ സൂത്രന്റെ spin-off ആയി അക്കു ഇക്കു വന്നപ്പോൾ കാഴ്ചക്ക് വിക്രുവിനോട് സാമ്യം തോന്നിയത് യാദൃശ്ചികമാണോ ! സൂത്രന്റെ രണ്ടാമത്തെ spin-off ആയ കരിനാക്കൻ one-page ആയി ഇപ്പോൾ വരുന്നുണ്ട്. കാട്ടുമുത്തപ്പൻ, അജഗജൻ, മൂങ്ങാവൈദ്യർ, കടിയൻ സിംഹവും മോനും എന്നിവയൊക്കെ stand-alone ആയി വരാൻ തക്ക സാധ്യതയുള്ള വിധം വികസിച്ച കഥാപാത്രങ്ങളാണ്. അവയും എപ്പോഴെങ്കിലും കഥകളായി വരും എന്ന് പ്രതീക്ഷിക്കാം. ഇന്നുവരെ മലയാളത്തിൽ വന്ന ഏറ്റവും മികച്ച കോമിക്കായി ഞാൻ കരുതുന്നത് സൂത്രനാണ്. അതിനുശേഷമേ എന്റെ കണക്കിൽ ബോബനും മോളിയും പോലുമുള്ളു.

ബാലരമയിൽ ‘കപീഷിനെ പോലെ മറ്റൊരു സൂപ്പർഹീറോ കുരങ്ങനെ’ അവതരിപ്പിച്ചതാണ് കലൂപി. കാലിയയും ബാലമംഗളത്തിലെ ഡിങ്കനും ഇതിൽ വല്ലാതെ സ്വാധീനിച്ചു എന്നത് വ്യക്തമാണ്.
ടിന്റുമോൻ കേരളത്തിൽ തരംഗമാവുന്നതിനു മുൻപ് തന്നെ കുഞ്ചൂസ് ബാലഭൂമിയിൽ തിളങ്ങിയിരുന്നു. മിണ്ടാനാവാത്ത കടം കൊണ്ട കഥ പപ്പൂസ് വേറെ ഒരു റൂട്ട് ആയിരുന്നു. ടിന്റുമോനെ സ്വന്തമാക്കാൻ ബാലരമയും ബാലഭൂമിയും നടത്തിയ ശ്രമങ്ങളിൽ ബാലഭൂമിയാണ് ജയിച്ചത്. എന്നാൽ പഴയ ടിന്റുമോനായ കുഞ്ചൂസ് പക്ഷേ പതിയെ രംഗം വിടേണ്ടിവന്നത് വായനക്കാർക്ക് അത്ര രസിച്ചു എന്ന് തോന്നുന്നില്ല. ബാലരമ ഡുണ്ടുമോനെയും അവതരിപ്പിച്ചു.

സിൻഡിക്കേറ്റ് കാർട്ടൂണുകൾക്ക് പകരക്കാരെ സൃഷ്ടിക്കാൻ ബാലരമ ശ്രദ്ധിച്ചിരുന്നു. ശംഭുവിനു പകരം കുറച്ചുകൂടി മണ്ടനായ ശങ്കുവിനെയും അതിലും മണ്ടനായ നാട്ടുകാരെയും ഉണ്ടാക്കി. ശുപ്പാണ്ടിക്ക് പകരം വേലക്കാരൻ മണ്ടൻ സുബ്രുവും വന്നു.
സൈലന്റ് വാലൻ എന്ന പ്രസിദ്ധമായ one-page ബാലഭൂമിയുടെ ഒരു ശക്തമായ ബ്രാൻഡ് ആണ്. ഇതിനു തുല്യമായി മൃഗാധിപത്യം വന്നാൽ എന്ന ബാലരമയുടെ അവസാനത്തെ പേജുമുണ്ട്. എന്നാൽ പലപ്പോഴും എതിരാളികളുടെ ആശയമാണ് മികച്ചത് എന്ന് തോന്നി അതിന്റെ കോപ്പികളും ചിലപ്പോൾ അവസാന പേജിൽ വന്നിട്ടുണ്ട്. ബാലഭൂമിയിലെ ജിറാഫുഞ്ചി ഇതിന്റെ രണ്ടിന്റെയും മിശ്രണമാണ്. അതുപോലെ നിശ്ശബ്ദമായ ബാലരമ പംക്തിയാണ് ‘ക്ളൈമാക്സ്’. മൃഗാധിപത്യം വന്നാൽ ബാലരമ തന്നെ പുതുക്കി (in addition to original) ജംഗിൾ രാജ് എന്ന ചിത്രകഥയുമിറക്കി.

Advertisement

ബാലരമ തങ്ങളുടെ കഥാപാത്രങ്ങളെയെല്ലാം കൂട്ടിയിണക്കി മൾട്ടി സ്റ്റാർ മുഴുനീള ചിത്രകഥയായ ട്വന്റി-20 പലവട്ടം പ്രസിദ്ധീകരിച്ചിരുന്നു. ഇതേപോലെ ബാലഭൂമിയും ചില ശ്രമങ്ങൾ നടത്തി. കഥാപാത്രങ്ങൾ ടീമായി തിരിഞ്ഞു ക്രിക്കറ്റ് കളിക്കുന്ന ഒരു നീണ്ടകഥയാണ് അതിലൊന്ന്.
extra : മൃഗങ്ങളുടെ ലോകത്തെ വാർത്താപത്രമായി നടുവിലെ രണ്ടു പേജിനെ മാറ്റുന്നത് ബാലരമയും ബാലഭൂമിയും പലവട്ടം പലപേരിൽ പരീക്ഷിച്ചതാണ്. ഇംഗ്ലീഷിലും മലയാളത്തിലും. എന്നാൽ അത് ഏറ്റവും നന്നായി ആദ്യമേ തന്നെ ചെയ്തത് ബാലമംഗളത്തിൽ ജംഗിൾ ടൈംസ് എന്ന പേരിലാണ്.

കഴിഞ്ഞ പത്ത് വർഷത്തിൽ introduce ചെയ്യപ്പെട്ട കോമിക്സിൽ 2015 സെപ്തംബർ മുതൽ ബാലരമയിലുള്ള “ഡിഷ്‌കു” അപ്പൂപ്പന്റെ ചിത്രകഥയാണ് ഇപ്പോൾ ഉള്ളതിൽ ഏറ്റവും പുതുമയാർന്നതും മികച്ചതും എന്നാണു വ്യക്തിപരമായ അഭിപ്രായം.

 90 total views,  1 views today

Advertisement
Entertainment13 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 day ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement